Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിനായകി​െൻറ മരണം:...

വിനായകി​െൻറ മരണം: പൊലീസുകാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
വിനായകി​െൻറ മരണം: പൊലീസുകാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
cancel

തൃശൂർ: കസ്​റ്റഡിയിലെടുത്ത് പൊലീസ്​  മർദിച്ചതിലുള്ള മാനസികാഘാതം മൂലം  ജീവനൊടുക്കിയ ദലിത്​ യുവാവ് ഏങ്ങണ്ടിയൂർ സ്വദേശി വിനായകി​​െൻറ മരണവുമായി ബന്ധപ്പെട്ട കേസിൽ ​ പ്രതി ചേർക്കപ്പെട്ട പൊലീസുകാരുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. പാവറട്ടി  പൊലീസ് സ്​റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ കെ. സാജൻ, ശ്രീജിത്ത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. 

ജൂ​ൈല 17ന് ഉച്ചക്ക് 12 മുതല്‍ വൈകീട്ട് നാല്  വരെ പാവറട്ടി പൊലീസ്  സ്​റ്റേഷനില്‍  വിനായകിനെയും സുഹൃത്ത് ശരത്തിനെയും ശ്രീജിത്തും സാജനും തടഞ്ഞുവെച്ച്​ ​​സ്​റ്റേഷനിൽ കൊണ്ട​ുപോയി  മർദിച്ചതി​െൻറ മനോവിഷമത്തിലാണ് വിനായക്​ ആത്​മഹത്യ ചെയ്​തതെന്നാണ് കേസ്. പാലക്കാട് സി.ബി.സി.ഐ.ഡിയാണ്   കേസ് അന്വേഷണം.  കേസ്​ സി.ബി.സി.ഐ.ഡി അന്വേഷണം ഏറ്റെടുത്തിരിക്കുകയാ​െണന്നും അന്വേഷണം പ്രാരംഭ ദശയിലാണെന്നും ജാമ്യാപേക്ഷയെ എതിർത്ത്​ പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. പ്രതികള്‍ പൊലീസ് ഉദ്യോഗസ്ഥരായതിനാൽ മുന്‍കൂര്‍  ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം ​ അംഗീകരിച്ചാണ്​ ജാമ്യാപേക്ഷ തള്ളിയത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsmalayalam newsvinayak death
News Summary - vinayak death -Kerala news-Kerala news
Next Story