Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരിക്കുന്നതിന്​ 24...

മരിക്കുന്നതിന്​ 24 മണിക്കൂർ മുമ്പ് വിനായകിന്​ മാരക മർദനമേറ്റിട്ടുണ്ടെന്ന്​ ഡോക്​ടർമാർ

text_fields
bookmark_border
മരിക്കുന്നതിന്​ 24 മണിക്കൂർ മുമ്പ് വിനായകിന്​ മാരക മർദനമേറ്റിട്ടുണ്ടെന്ന്​ ഡോക്​ടർമാർ
cancel

തൃശൂർ: ഏങ്ങണ്ടിയൂർ സ്വദേശിയായ ദലിത്​ യുവാവ് വിനായകിന്, മരിക്കുന്നതിന്​ 24 മണിക്കൂർ മുമ്പ്​ ക്രൂരമായ മർദനം ഏറ്റിരുന്നുവെന്ന്​ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻമാർ. നെഞ്ചിലും തലയിലും ചതവുകള്‍ കണ്ടെത്തി​യെന്നും നെഞ്ചില്‍ ബലം പ്രയോഗിച്ച് മര്‍ദിച്ചതി​െൻറ ചതവാ​െണന്നും ഡോക്ടര്‍മാര്‍ ക്രൈംബ്രാഞ്ചിനും പൊലീസിനും മൊഴി നല്‍കി. വിനായകി​​െൻറ മൃതദേഹം പോസ്​റ്റ്​മോർട്ടം ചെയ്ത ഫോറന്‍സിക് സര്‍ജൻമാരായ ഡോ. രാഗിനും ഡോ. ബല്‍റാമുമാണ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. 

പൊലീസ് മര്‍ദനംമൂലമാണ് വിനായക്​  ജീവനൊടുക്കിയതെന്ന ആരോപണത്തിനിടെയാണ്​ അതിലേക്ക്​ വിരൽ ചൂണ്ടുന്ന വിധത്തിൽ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. വിനായകി​​നെ മർദിച്ചുവെന്ന ആക്ഷേപം നേരിടുന്ന പാവറട്ടി പൊലീസ് സ്​റ്റേഷനിലെ എസ്.ഐയുടെയും പൊലീസുകാരുടെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. സ്​റ്റേഷനിൽ വിനായകിനെ മർദിച്ചിട്ടില്ലെന്നും വീട്ടിലെത്തിയശേഷം പിതാവിൽനിന്ന് മർദനം ഏറ്റതാകാമെന്നുമാണ്​ പൊലീസുകാർ മൊഴി നൽകിയത്. സംഭവസമയം താൻ സ്​റ്റേഷനിൽ ഉണ്ടായിരുന്നില്ലെന്നാണ് എസ്.ഐ നൽകിയ മൊഴി. 

പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിനായകിന് മർദനം ഏറ്റതി​െൻറ  കുറ്റം പിതാവിൽ ചുമത്താനുള്ള നീക്കം നടക്കുന്നതിനിടെയാണ് വിനായകിനുനേരെയുണ്ടായ മർദനത്തിൽ ഡോക്ടര്‍മാരുടെ മൊഴി. മെഡിക്കല്‍ കോളജ് ഫോറന്‍സിക്  വിഭാഗം തലവന്‍ ഡോ. ബല്‍റാമില്‍നിന്ന് വലപ്പാട് പൊലീസും പോസ്​റ്റ്​​േമാര്‍ട്ടം ചെയ്ത ഡോക്ടര്‍ രാഗിനില്‍നിന്ന് ക്രൈംബ്രാഞ്ചുമാണ് മൊഴിയെടുത്തത്. മരണത്തിന് 24  മണിക്കൂര്‍ മുമ്പുള്ള മുറിവുകളെക്കുറിച്ചാണ് പൊലീസ് പ്രധാനമായും ചോദിച്ചറിഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsvinayak deathautopsy surgeons
News Summary - vinayak death; autopsy surgeons report -Kerala news
Next Story