Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവില്ലേജ്​ ഒാഫിസ്​...

വില്ലേജ്​ ഒാഫിസ്​ കൈയേറിയെന്ന പരാതിയിൽ റിട്ട. ഡിവൈ.എസ്​.പിക്കെതിരെ കേസ്​

text_fields
bookmark_border

 

മലാപ്പറമ്പ് (കോഴിക്കോട്​)​: വില്ലേജ്​ ഒാഫിസിലെത്തി നികുതി രശീതിയും​ രേഖകളും നശിപ്പിക്കാൻ​ ശ്രമി​െച്ചന്ന പരാതിയിൽ റിട്ട. ഡിവൈ.എസ്​.പിക്കെതിരെ കേസ്​. ചേവായൂർ വില്ലേജ്​ ഒാഫിസിലെത്തി വില്ലേജ്​  ജീവനക്കാരോട്​ തർക്കിക്കുകയും രേഖകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നുമുള്ള വില്ലേജ്​ ഒാഫിസറുടെ പരാതിയിലാണ്​ ​െനല്ലിക്കോട്​ സ്വദേശി റിട്ട. ഡിവൈ.എസ്​.പി ടി.വി. ഫ്രാൻസിസിനെതിരെ ചേവായൂർ പൊലീസ്​ കേസെടുത്തത്​. 

ത​​​െൻറ ഉടമസ്​ഥതയിലുള്ളതെന്നവകാശപ്പെട്ട്​ പാറോപ്പടി ചോലപ്പുറത്ത്​ എ.യു.പി സ്​കൂളി​​​െൻറ നികുതിയടക്കാൻ ​ഫ്രാൻസിസ്​ എത്തിയെങ്കിലും വിദ്യാഭ്യാസവകുപ്പി​​​െൻറ പരാതിയുള്ളതിനാൽ നികുതിയടക്കാൻ കഴിയില്ലെന്ന്​ വില്ലേജ്​ ഉദ്യോഗസ്​ഥർ അറിയിക്കുകയായിരുന്നു. കോടതിവിധിയുണ്ടെന്ന്​ ഫ്രാൻസിസ്​ അറിയിച്ചപ്പോൾ രേഖകൾ കൊണ്ടുവരാൻ ആവശ്യപ്പെ​െട്ടങ്കിലും ഹാജരാക്കിയില്ലെന്ന്​ ഉദ്യോഗസ്​ഥർ പറഞ്ഞു. ക്ഷുഭിതനായ ഫ്രാൻസിസ്​ നികുതി ബുക്ക്​ കൈവശപ്പെടുത്തി കീറിയതായി പരാതിയിൽ പറയുന്നു. ഇവിടെ നികുതിയടക്കാൻ അനുവദിക്കരുതെന്നും വിദ്യാഭ്യാസവകുപ്പ്​ രേഖാമൂലം അറിയിപ്പ്​ നൽകിയിട്ടു​െണ്ടന്ന്​ വില്ലേജ്​ ഒാഫിസർ ബബിത പറയുന്നു​. സ്​കൂൾ സംരക്ഷണസമിതിയും പരാതി നൽകിയതി​​​െൻറ അടിസ്​ഥാനത്തിലാണ്​ നികുതിയടക്കാൻ അനുവദിക്കാതിരുന്നതെന്ന്​ വില്ലേജ്​ ഒാഫിസർ പറയുന്നത്​.

വില്ലേജ്​ ഒാഫിസിലെത്തിയ തന്നെ നാട്ടുകാർ ആക്രമിച്ചതായി ഫ്രാൻസിസ്​ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്​. ഇതി​​​െൻറ അടിസ്​ഥാനത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ ചേവായൂർ പൊലീസ്​ കേസെടുത്തിട്ടുണ്ട്​. ഉടമസ്​ഥാവകാശ തർക്കം മുൻ മുഖ്യമ​ന്ത്രിയുടെ അദാലത്തിൽ വന്നിരുന്നു. തർക്കം സംബന്ധിച്ച്​ കലക്​ടർക്കും തഹസിൽദാർക്കും നേരത്തെ റിപ്പോർട്ട്​ നൽകിയിരുന്നു. കേസ്​ കോടതിയിൽ നിലനിൽക്കുകയാണ്​. ഒാഫിസ്​ കൈയേറി രേഖകൾ നശിപ്പിച്ച ഫ്രാൻസിസിനെതിരെ ജാമ്യമില്ലാവകുപ്പ്​ പ്രകാരം കേസെടുക്കേണ്ടതിന്​ പകരം മേലുദ്യോഗസ്​ഥരുടെ ഇടപെടൽ മൂലം നിസ്സാര കേസ്​ എടുക്കുകയാണ്​ പൊലീസ്​ ചെയ്​തതെന്ന്​ പരാതിയുയർന്നു. എന്നാൽ, ഫ്രാൻസിസിന്​ പരിക്കേറ്റതുമൂലമാണ്​ അറസ്​റ്റ്​ ചെയ്യാതെ ബീച്ച്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും കേസ്​ സി.​െഎക്ക്​ കൈമാറിയിട്ടുണ്ടെന്നും എസ്​.​െഎ ഭാസ്​കരൻ പറഞ്ഞു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:village office
News Summary - village office
Next Story