Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവേങ്ങര: എല്ലാ...

വേങ്ങര: എല്ലാ പഞ്ചായത്തുകളിലും  നില മെച്ചപ്പെടുത്തി ഇടത്​

text_fields
bookmark_border
വേങ്ങര: എല്ലാ പഞ്ചായത്തുകളിലും  നില മെച്ചപ്പെടുത്തി ഇടത്​
cancel
മലപ്പുറം: ഉപതെരഞ്ഞെടുപ്പ്​ നടന്ന വേങ്ങര മണ്ഡലത്തിലെ ആറ്​ പഞ്ചായത്തുകളിലും സി.പി.എം നില മെച്ചപ്പെടുത്തി. ചുരുക്കം വാർഡുകളിലൊഴിച്ച്​ ഗണ്യമായ വോട്ടുവർധനയുണ്ടായതായാണ്​ പാർട്ടി കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ലീഗ്​ ശക്​തികേന്ദ്രമായ വേങ്ങര പഞ്ചായത്തിൽ 30 ബൂത്തുകളിലും ഇടതിന്​ വോട്ടുകൂടി. യു.ഡി.എഫി​ന്​ മേൽക്കെ ഉണ്ടായിരുന്ന രണ്ട്​ ബൂത്തുകളിൽ എൽ.ഡി.എഫിന്​ ഭൂരിപക്ഷമുണ്ട്​. ഒന്നാം വാർഡ്​ കൊളപ്പുറം ആസാദ്​ നഗറിലെ 72ാം നമ്പർ ബൂത്തിലും ഏഴാം വാർഡ്​ ഗാന്ധിക്കുന്നിലെ 85ാം നമ്പർ ബൂത്തിലുമാണ്​ എൽ.ഡി.എഫ്​ ലീഡ്​ ചെയ്​തത്​. 11ാം വാർഡ്​ ചുള്ളിപറമ്പിലും എൽ.ഡി.എഫിന്​ ഗണ്യമായ വോട്ട്​ വർധനയുണ്ട്​. പഞ്ചായത്തിൽ യു.ഡി.എഫി​ന്​ ആകെ മൂവായിരത്തോളം വോട്ടുകൾ കുറഞ്ഞു.

ബി.ജെ.പി രണ്ടാമതുണ്ടായിരുന്ന കൂരിയാട്​ ബൂത്തിൽ മൂന്നാംസ്ഥാനത്തേക്ക്​ തള്ളപ്പെട്ടു. കൂരിയാടും വേങ്ങര ടൗണിനോട്​ ചേർന്ന ബൂത്തിലും എസ്​.ഡി.പി.​െഎയുടെ വോട്ടുകളിൽ വർധനയുണ്ട്​. പറപ്പൂർ പഞ്ചായത്തിലെ 22 ബൂത്തുകളിലും എൽ.ഡി.എഫ്​ നില മെച്ചപ്പെടുത്തി. മൂന്ന്​ ബൂത്തുകളിൽ ഇടതിന്​ മേൽക്കൈയുണ്ട്​. ഇല്ലിപുലാക്കൽ (101), ​തെക്കേകുളമ്പ് ​(115), മുണ്ടോത്തുപറമ്പ് ​(121) എന്നിവിടങ്ങളിലാണ്​ ലീഡ്​ നേടിയത്​. യു.ഡി.എഫിന്​ 200 മുതൽ 250 വരെ വോട്ടി​​​െൻറ ലീഡുണ്ടായിരുന്ന ബൂത്തുകളിൽ മിക്കതിലും ലീഡ്​ 50 മുതൽ  40 വരെയായി ചുരുങ്ങി. കഴിഞ്ഞ ലോക്​സഭ ഉപതെരഞ്ഞെടുപ്പിൽ 5757 വോട്ടി​​​െൻറ ഭൂരിപക്ഷമുണ്ടായിരുന്ന യു.ഡി.എഫി​​​െൻറ പറപ്പൂരിലെ ലീഡ്​ 3234 ആയി ചുരുങ്ങിയതായാണ്​ സി.പി.എം വിലയിരുത്തൽ. 2016ൽ 5447 വോട്ടുണ്ടായിരുന്ന എൽ.ഡി.എഫ്​ ഇത്​ 6934 ആയി ഉയർത്തി. പുഴച്ചാൽ എടയാട്ടുപറമ്പ്​ 100ാം നമ്പർ ബൂത്തിൽ ബി.ജെ.പി വോട്ടുകളിൽ ഗണ്യമായ കുറവുണ്ട്​. 

ഒതുക്കുങ്ങൽ പഞ്ചായത്തിലെ 26 ബൂത്തിലും 50 മുതൽ 100 വരെ വോട്ട്​ കൂടിയതായി എൽ.ഡി.എഫ്​ കേന്ദ്രങ്ങൾ അവകാശപ്പെടുന്നു. യു.ഡി.എഫി​ന്​ ലീഡുണ്ടായിരുന്ന നാല്​ ബൂത്തുകളിൽ എൽ.ഡി.എഫ്​ മേധാവിത്തം നേടി. മുനമ്പത്ത്​, കുരുണിയൻപറമ്പ്​, ആട്ടീരി എന്നിവിടങ്ങളിലെ 131, 132, 133, 145 ബൂത്തുകളാണ്​ ഇടതിനൊപ്പമായത്​. കൊളത്തുപറമ്പ്​ 129ാം ബൂത്തിൽ എൽ.ഡി.എഫ്​ ലീഡ്​ നിലനിർത്തി.  കണ്ണമംഗലം പഞ്ചായത്തിൽ ആകെ 1195 വോട്ടി​​​​െൻറ വർധനയുണ്ടായതായി പാർട്ടികേ​​ന്ദ്രങ്ങൾ പറയുന്നു. വട്ടപൊന്ത 49ാം ബൂത്തിൽ ഏഴ്​ വോ​ട്ടി​​​െൻറ ലീഡ്​ എൽ.ഡി.എഫ്​ നേടി. 25 ബൂത്തിലും എൽ.ഡി.എഫ്​ നിലമെച്ചപ്പെടുത്തി. 40 മുതൽ 75 മുതൽ വോട്ടി​​​െൻറ വർധനയുണ്ട്​. 4011 വോട്ടി​​​െൻറ ലീഡാണ്​ നിലവിൽ യു.ഡി.എഫിന്​ പഞ്ചായത്തിലുള്ളത്​. ലോക്​സഭ ഉപതെരഞ്ഞെടുപ്പിൽ ലീഡ്​ 5740 ആയിരുന്നു. കണ്ണമംഗലത്ത്​  2016ൽ 581 വോട്ടുണ്ടായിരുന്ന എസ്​.ഡി.പി.​െഎ ഇത്​ 1628 ആയി ഉയർത്തി.  

2016ൽ 1506 വോട്ടുനേടിയ ബി.ജെ.പിയുടെ വോട്ട്​ 1322 ആയി ചുരുങ്ങി. ഉൗരകം ഗ്രാമപഞ്ചായത്തിൽ 20 ബൂത്തുകളിൽ എൽ.ഡി.എഫ്​ വോട്ടുകൾ കൂടി. പുള്ളിക്കല്ല്​ (60), നെല്ലിപറമ്പ്​ (61) ബൂത്തുകളിൽ ഇടതുമുന്നണി മേൽക്കൈ ​നേടി. ബി.ജെ.പിക്ക്​ പഞ്ചായത്തിൽ 150 വോട്ടുകളോളം കുറഞ്ഞു. ഉൗരകം യാറംപടിയിലെ 55, 56 ബൂത്തുകളിൽ എസ്​.ഡി.പി.​െഎ വോട്ടിൽ വർധനയുണ്ട്​. എ.ആർ നഗർ പഞ്ചായത്തിലെ 24 ബൂത്തുകളിൽ എട്ടാം ബൂത്തിലൊഴിച്ച്​ എൽ.ഡി.എഫിന്​ വോട്ടു വർധനയുണ്ട്​. നാലു ബൂത്തുകളിൽ എൽ.ഡി.എഫ്​ മേൽക്കൈ നേടി. ചെണ്ടപുറായ (13, 14), കൊളപ്പുറം(19, 21) ബൂത്തുകളാണ്​ ഇടതിനെ തുണച്ചത്​. പുകയൂർ, കൊടുവായൂർ എന്നിവിടങ്ങളിൽ ബി.ജെ.പി വോട്ടിൽ കുറവുണ്ട്​.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldfkerala newsmalayalam newsVengara Bye Electionadv pp basheer
News Summary - Vengara bye election -Kerala news
Next Story