Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂര്‍ പൂരത്തിന്...

തൃശൂര്‍ പൂരത്തിന് കൊടിയേറി

text_fields
bookmark_border
തൃശൂര്‍ പൂരത്തിന് കൊടിയേറി
cancel

തൃശൂർ: ആർപ്പുവിളികളുടെയും ആഹ്ലാദാരവങ്ങളുടെയും പശ്ചാത്തലത്തിൽ തൃശൂർ പൂരം​ കൊടിയേറി. ഇന്നേക്ക്​ ആറാം നാൾ തൃശ്ശിവപുരം അസുരതാളങ്ങളുടെയും വർണവിസ്​മയങ്ങളുടെയും മനുഷ്യസൗന്ദര്യത്തി​​െൻറയും ലയലഹരിയിൽ ആറാടും. നഗരവും നഗരവാസികളും ആഘോഷച്ചുവടുകൾ വെച്ച്​ തുടങ്ങി.

പൂരത്തി​​െൻറ പ്രധാന പങ്കാളികളായ തിരുവമ്പാടി ക്ഷേത്രത്തിലാണ്​ ആദ്യം കൊടിയേറ്റ്​ നടന്നത്.  11.45ന്​. പാരമ്പര്യ അവകാശികളായ താഴത്തുപുരക്കല്‍ കുടുംബത്തിന് പുലയായതിനാൽ കണിമംഗലം മേൽവീട്ടിൽ സതീശൻ​ കൊടിമരം തയാറാക്കി ഭൂമിപൂജ  നടത്തി. ശ്രീകോവിലില്‍ പൂജിച്ച കൊടിക്കൂറ മേൽശാന്തി മൂത്തേടത്ത് സുകുമാരൻ നമ്പൂതിരി ദേവസ്വം സെക്രട്ടറിക്ക് കൈമാറി. ഇത് കൊടിമരത്തില്‍ കെട്ടി  ആര്‍പ്പുവിളികളോടെ ദേശക്കാരും ദേവസ്വം ഭാരവാഹികളും ചേര്‍ന്ന്​ കൊടിമരം ഉയര്‍ത്തി. ഉച്ചക്ക്​ 2.45ന് ക്ഷേത്രത്തില്‍നിന്നും പൂരം പുറപ്പാട് ആരംഭിച്ച്  നായ്ക്കനാലിലും നടുവിലാലിലും കൊടികള്‍ ഉയര്‍ത്തി. തുടര്‍ന്ന് ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടി കലാശിച്ച് നടുവില്‍മഠത്തി​ലെത്തി ആറാട്ടു കഴിഞ്ഞ് പറയെടുപ്പിന്  തുടക്കമായി.

പാറമേക്കാവ് ക്ഷേത്രത്തിലെ കൊടിയേറ്റ്​ ഇതോടനുബന്ധിച്ച വെടിക്കെട്ടിന് അനുമതി ലഭിക്കാത്തതിനാൽ പ്രതിഷേധത്തി​​െൻറ മേ​െമ്പാടിയോ​െടയാണ്​ നടന്നത്​.   പുറത്തേക്ക്​ എഴുന്നള്ളിപ്പിന്​  ​ ഒരാന മാത്രം.  ആചാരപ്രകാരം 14 കതിനയും കത്തിച്ചു. കൊടിയേറ്റത്തിനു ശേഷം പുറത്തേക്ക്​ എഴുന്നള്ളിച്ച ശേഷം ഒരുക്കാറുള്ള   മേളം ഉണ്ടായില്ല. മേള പ്രമാണി പെരുവനം കുട്ടൻ മാരാരും സംഘവും സന്നിഹിതരായിരുന്നു ചെണ്ടയില്ലാതെ.  12.25നായിരുന്നു കൊടിയേറ്റ്​. മന്ത്രി വി.എസ്. സുനിൽകുമാറും ചടങ്ങിൽ പങ്കാളിയായി.

പുറത്തേക്കെഴുന്നള്ളി  വടക്കുന്നാഥനിലെ കൊക്കര്‍ണിക്കുളത്തില്‍ ആറാട്ടിനു ശേഷം മണികണ്ഠനാലിലും ക്ഷേത്രത്തിന്​ മുന്നിലുള്ള പാല മരത്തിലും പൂരക്കൊടി  ഉയര്‍ത്തിയതോടെ നഗരം പൂരലഹരിയിലായി. ആറാട്ടിന് ശേഷമാണ് വെടിക്കെട്ട് നടക്കേണ്ടത്​. എന്നാൽ വെടിക്കെട്ടിന് അനുമതിയില്ലാത്തിനാൽ ആചാരങ്ങൾ മുടങ്ങാതിരിക്കാൻ 14  കതിനകൾ മാത്രം പൊട്ടി പങ്കാളികളായ മറ്റ്​ എട്ട്​ ക്ഷേത്രങ്ങളില്‍ ആദ്യം ലാലൂര്‍ കാർത്യായനി ക്ഷേത്രത്തിലും, അവസാനം കുറ്റൂര്‍ നെയ്തലക്കാവ്  ക്ഷേത്രത്തിലുമായിരുന്നു കൊടിയേറ്റ്.   അഞ്ചിനാണ് തൃശൂര്‍ പൂരം. മൂന്നിന് സാമ്പിൾ വെടിക്കെട്ടും ആറിന് പുലർച്ചെ പ്രധാന വെടിക്കെട്ടുമാണ്​ നടക്കേണ്ടത്​.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thrissur pooram
News Summary - thrissur pooram festival
Next Story