Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാമി ഗംഗേശാനന്ദക്ക്​...

സ്വാമി ഗംഗേശാനന്ദക്ക്​ ജാമ്യം 

text_fields
bookmark_border
സ്വാമി ഗംഗേശാനന്ദക്ക്​ ജാമ്യം 
cancel

െകാച്ചി: പീഡനശ്രമത്തിനിടെ പെൺകുട്ടി ജനനേന്ദ്രിയം മുറിക്കുകയും പെൺകുട്ടിയുടെ മൊഴിയെ തുടർന്ന്​ അറസ്​റ്റിലാവുകയുംചെയ്​ത കോലഞ്ചേരി സ്വദേശി ശ്രീഹരി എന്ന സ്വാമി ഗംഗേശാനന്ദക്ക്​ ​ൈ​ഹകോടതി ജാമ്യം അനുവദിച്ചു. അറസ്​റ്റിലായി 90 ദിവസം തികയുന്ന സാഹചര്യത്തിൽ നിയമപരമായ ജാമ്യത്തിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിലാണ്​ ഉപാധികളോടെ ജാമ്യം അനുവദിച്ചത്​.

ചികിത്സ, കേസന്വേഷണം, കോടതിയിൽ ഹാജരാവൽ എന്നീ കാര്യങ്ങൾക്കല്ലാതെ തിരുവനന്തപുരം സെഷന്‍സ് കോടതി പരിധിയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്​. അന്വേഷണ ഉ​േദ്യാഗസ്​ഥൻ ആവശ്യപ്പെടു​േമ്പാഴെല്ലാം ഹാജരാകണം. 60,000 രൂപയുടെ സ്വന്തവും തത്തുല്യ തുകക്കുള്ള മറ്റു​ രണ്ടു​പേരു​െടയും ജാമ്യബോണ്ടും കെട്ടിവെക്കണം. മേയ് 20ന് അറസ്​റ്റിലായ സ്വാമി അന്നുമുതല്‍ ജുഡീഷ്യല്‍ കസ്​റ്റഡിയിലാണ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casekerala newsSwamimalayalam news
News Summary - Swami Gangeswanatha got Bail
Next Story