Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗൃഹനാഥന്‍...

ഗൃഹനാഥന്‍ ജീവനൊടുക്കി; ബ്ലേഡ്​ പലിശക്കാര​െൻറ ശല്യം സഹിക്കാതെയെന്ന്​ പരാതി

text_fields
bookmark_border
ഗൃഹനാഥന്‍ ജീവനൊടുക്കി; ബ്ലേഡ്​ പലിശക്കാര​െൻറ ശല്യം സഹിക്കാതെയെന്ന്​ പരാതി
cancel
camera_alt????? ?????

ചേര്‍ത്തല: ബ്ലേഡ്​ പലിശക്കാര​​െൻറ ശല്യം സഹിക്കവയ്യാതെ ഗൃഹനാഥന്‍ ജീവനൊടുക്കിയതായി പരാതി. ചേർത്തല ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 11ാം വാര്‍ഡ് തിരുനല്ലൂര്‍ വല്യപാറയില്‍ പരേതനായ ഹരിദാസി​​െൻറയും ഓമനയുടെയും മകന്‍ അജിത്താണ്​ (48) മരിച്ചത്. വ്യാഴാഴ്ച രാത്രി എ​േട്ടാടെ അജിത്തി​നെ കിടപ്പുമുറിയില്‍ തൂങ്ങിയനിലയിൽ സഹോദരപുത്രന്മാരാണ് കണ്ടത്​. കുരുക്ക്​ മുറിച്ച്​ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കയര്‍ ബിസിനസ് നടത്തിയിരുന്ന അജിത് 2012ല്‍ എരമല്ലൂർ സ്വദേശിയിൽനിന്ന്​ മൂന്നുലക്ഷം രൂപ പലിശക്ക്​ വാങ്ങിയിരുന്നു. ഇൗടായി അഞ്ചുലക്ഷത്തി​​െൻറ ചെക്ക് നല്‍കിയിരുന്നു. സാമ്പത്തിക പരാധീനതമൂലം അജിത് പണം തിരികെനല്‍കാന്‍ വൈകിയ സാഹചര്യത്തില്‍ ഇയാൾ ചെക്ക് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ജപ്തി നടപടിയിലേക്ക്​ നീങ്ങി. ബ്ലേഡുകാര​​െൻറ ഭീഷണിമൂലം രണ്ടാഴ്ച മുമ്പ്​ അജിത്​ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. വീട്ടുകാര്‍ കണ്ടതുകൊണ്ടാണ് അന്ന് രക്ഷിക്കാനായത്. അതിനടുത്തദിവസം വാര്‍ഡ്​ മെംബര്‍ ഹരിക്കുട്ടനും അജിത്തി​​െൻറ സഹോദരന്‍ സജിത്തും ഉള്‍പ്പെടുന്ന സംഘം എരമല്ലൂർ സ്വദേശിയെ കണ്ടിരുന്നു. വസ്തു കടപ്പെടുത്തി ഒമ്പതുലക്ഷം നൽകാമെന്ന്​ പറഞ്ഞിട്ടും ഇയാള്‍ വഴങ്ങിയില്ലെന്ന് പറയുന്നു. ജപ്തിയുടെ ഭാഗമായി വെള്ളിയാഴ്ച വീടും സ്ഥലവും അളന്ന്​ തിട്ടപ്പെടുത്താന്‍ കോടതിയില്‍നിന്ന് ആമീനും സംഘവും വരുമെന്ന വിവരം ലഭിച്ചപ്പോഴാണ് അജിത് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരണത്തിന് ഉത്തരവാദി ബ്ലേഡ് പലിശക്കാരനാണെന്ന് കുറിപ്പെഴുതി വെച്ചശേഷമാണ്​ ജീവനൊടുക്കിയത്​. 

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്​റ്റ്​മോർട്ടത്തിനുശേഷം മൃതദേഹം വെള്ളിയാഴ്ച വൈകീട്ട്​ മൂന്നിന്​ വൻജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മകന്‍: അപ്പു. സഹോദരങ്ങൾ‍: സജിത്, സിബി. സംഭവത്തിൽ എരമല്ലൂർ സ്വദേശി ഉലഹന്നാനെ (69) ചേര്‍ത്തല പൊലീസ് കസ്​റ്റഡിയിലെടുത്തു. മരണത്തിന് ഉത്തരവാദി ഉലഹന്നാന്‍ ആണെന്ന് എഴുതിയ ഏഴ് കത്തുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന്​ എസ്.ഐ സി.സി. പ്രതാപചന്ദ്രന്‍ പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssuicide deathmalayalam news
News Summary - suicide death-Kerala news
Next Story