You are here

ശ്രീജിവി​െൻറ മരണം: അന്വേഷണം സി.ബി.​െഎക്ക്​ വിടാനാവില്ലെന്ന്​ കേന്ദ്രസർക്കാർ

13:05 PM
13/01/2018
ശ്രീജിവി​െൻറ മരണത്തിൽ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാരം നടത്തുന്ന സഹോദരൻ ശ്രീജിത്ത്​

തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി ശ്രീജിവ്​ കസ്​റ്റഡി മരിച്ച സംഭവത്തി​​​െൻറ അന്വേഷണം സി.ബി.​െഎക്ക്​ വിടാനാവില്ലെന്ന്​ കേന്ദ്രസർക്കാർ. സി.ബി.​െഎക്ക്​ വിടാനുള്ള അപുർവങ്ങളിൽ അപുർവമായ കേസല്ല ശ്രീജിവി​​​െൻറ മരണമെന്ന്​ കേന്ദ്രസർക്കാർ പറയുന്നു. സി.ബി.​െഎ കേസുകളുടെ ബാഹുല്യവും ചൂണ്ടിക്കാട്ടിയാണ്​ നടപടി.

സംഭവത്തിൽ ​സി.ബി.​െഎ അന്വേഷണം നടത്താനാകില്ലെന്ന്​ കാട്ടി കേന്ദ്രം കേരളത്തിന്​ കത്തയക്കുകയായിരുന്നു. എന്നാൽ, ആവശ്യമുന്നയിച്ച്​ വീണ്ടും കേന്ദ്രസർക്കാറിനെ സമീപിക്കാനാണ്​ കേരള സർക്കാറി​​​െൻറ തീരുമാനമെന്നാണ്​ സൂചന.

ശ്രീജിവി​​​െൻറ മരണത്തിൽ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ സഹോദരൻ ശ്രീജിത്​ 764ദിവസമായി സെക്ര​ട്ടറിയേറ്റ്​ പടിക്കൽ നിരാഹാരത്തിലാണ്​. ശ്രീജിത്തിന്​ പിന്തുണയുമായി തിങ്കളാഴ്​ച സംഗമം നടക്കാനിരിക്കെയാണ്​ കേസ്​ സി.ബി.​െഎക്ക്​ വിടാനാവില്ലെന്ന്​ കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്​. 2014ലാണ്​ പൊലീസ്​ കസ്​റ്റഡിയിലിരിക്കെ ശ്രീജിവ്​ മരിച്ചത്​.

COMMENTS