Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയാത്രക്കാരുടെ...

യാത്രക്കാരുടെ തിരക്ക്​: സ്പെഷൽ ഫെയർ ട്രെയിൻ സർവിസ്​ നടത്തും

text_fields
bookmark_border
യാത്രക്കാരുടെ തിരക്ക്​: സ്പെഷൽ ഫെയർ ട്രെയിൻ സർവിസ്​ നടത്തും
cancel

കോഴിക്കോട്​: യാത്രക്കാരുടെ തിരക്ക്​ പരിഗണിച്ച്​  എറണാകുളം-യശ്വന്ത്പുർ, കൊച്ചുവേളി-മംഗളൂരു എന്നീ റൂട്ടിൽ സ്​പെഷൽ ഫെയർ ട്രെയിൻ സർവിസ്​ നടത്തുമെന്ന്​ ദക്ഷിണ റെയിൽവേ അറിയിച്ചു.  ജനുവരി 24 മുതൽ ഫെബ്രുവരി നാലു വരെയാണ്​ പ്രത്യേക സർവിസ്​. എറണാകുളത്തുനിന്ന്​ ജനുവരി 24ന്​​ ഉച്ചക്ക്​ 2.45ന്​  പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്​ പുലർച്ചെ 4.30ന്​ യശ്വന്ത്​പുരിലെത്തും. ആലുവ, തൃശ്ശൂര്‍, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, തിരുപ്പത്തൂർ, ബംഗാരപ്പേട്ട്, കൃഷ്ണരാജപുരം എന്നിവിടങ്ങളില്‍ സ്​റ്റോപ്പുണ്ടാകും. 

ജനുവരി 26, ഫെബ്രുവരി രണ്ട്​ ദിവസങ്ങളിൽ ​വൈകീട്ട്​ 6.35ന്​ കൊച്ചു​വേളിയിൽ നിന്ന്​  പുറപ്പെടുന്ന സ്​പെഷൽ ട്രെയിൻ പിറ്റേന്ന്​ പുലർച്ചെ 5.10ന്​ മംഗളൂരു ജങ്​ഷനിലെത്തും. കൊല്ലം, കായംകുളം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്​, കണ്ണൂർ, കാസർ​േകാട്​ എന്നിവിടങ്ങളില്‍ സ്​റ്റോപ്പുണ്ടാകും. ജനുവരി 28, ഫെബ്രുവരി നാല്​ ദിവസങ്ങളിൽ മംഗളൂരുവിൽനിന്ന്​ ഉച്ചതിരിഞ്ഞ്​ 3.40ന്​ തിരിച്ച്​ പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം ​പുലർച്ചെ അഞ്ച്​ മണിക്ക്​​ െകാച്ചുവേളിയിലെത്തുന്ന രീതിയിലാണ്​ ക്രമീകരിച്ചിരിക്കുന്നതെന്നും റെയിൽവേ അറിയിച്ചു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaykerala newsmalayalam newsSpecial Train Service
News Summary - Special Train Service in Kerala -Kerala News
Next Story