Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജ്യൂ​സ്...

ജ്യൂ​സ് കു​ടി​ച്ച​യു​ട​ന്‍ വി​ദ്യാ​ര്‍ഥി മ​രി​ച്ച സം​ഭ​വം പ്രത്യേക സംഘം  അന്വേഷിക്കണമെന്ന്​​ ഹൈകോടതി​

text_fields
bookmark_border
ജ്യൂ​സ് കു​ടി​ച്ച​യു​ട​ന്‍ വി​ദ്യാ​ര്‍ഥി മ​രി​ച്ച സം​ഭ​വം പ്രത്യേക സംഘം  അന്വേഷിക്കണമെന്ന്​​ ഹൈകോടതി​
cancel
കൊ​ച്ചി: കൊ​ല്ലം പു​ന​ലൂ​രി​ല്‍ ബേ​ക്ക​റി​യി​ല്‍നി​ന്ന് വാ​ങ്ങി​യ ജ്യൂ​സ് കു​ടി​ച്ച​യു​ട​ന്‍ വി​ദ്യാ​ര്‍ഥി മ​രി​ച്ച സം​ഭ​വം എ.​ഡി.​ജി.​പി ബി. ​സ​ന്ധ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​​ ഹൈ​കോ​ട​തി.  മ​ക​ന്‍ റാ​ണാ പ്ര​താ​പ് സി​ങ്​ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത തു​ട​രു​ന്ന​താ​യും നി​ല​വി​ലെ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​തി​നാ​ൽ സി.​ബി.​െ​എ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട്​ പി​താ​വ്​ പു​ന​ലൂ​ർ സ്വ​ദേ​ശി സു​ധീ​ന്ദ്ര പ്ര​സാ​ദ് ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ഉ​ത്ത​ര​വ്. 

2011 മാ​ര്‍ച്ച് 23ന്​ ​എ​സ്.​എ​സ്.​എ​ല്‍.​സി അ​വ​സാ​ന പ​രീ​ക്ഷ ക​ഴി​ഞ്ഞ​ശേ​ഷം റാ​ണാ പ്ര​താ​പ് സി​ങ്ങും സു​ഹൃ​ത്തു​ക്ക​ളും ബേ​ക്ക​റി​യി​ൽ​നി​ന്ന്​ ജ്യൂ​സ്​ വാ​ങ്ങി കു​ടി​ച്ചി​രു​ന്നു. ഒ​രു മ​ണി​ക്കൂ​റി​നു​ശേ​ഷം 4.30ഓ​ടെ റാ​ണാ പ്ര​താ​പ് സി​ങ് മ​രി​ച്ചെ​ന്നാ​ണ് കേ​സ്. എ​ന്നാ​ൽ, സു​ഹൃ​ത്തു​ക്ക​ൾ​ക്ക്​ പ്ര​ശ്​​ന​മൊ​ന്നു​മു​ണ്ടാ​യി​ല്ല. പോ​സ്​​റ്റ്​​മോ​ര്‍ട്ടം പ​രി​ശോ​ധ​ന​യി​ല്‍ ആ​മാ​ശ​യ​ത്തി​ല്‍ ഫോ​മി​ക് ആ​സി​ഡ് ക​ണ്ടെ​ത്തി​യി​രു​ന്നു. വി​ഷ​ബാ​ധ ഉ​ണ്ടാ​യ​തെ​ങ്ങ​നെ​യെ​ന്ന്​ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ക​ഴി​ഞ്ഞി​ല്ല.

പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രെ നു​ണ​പ​രി​ശോ​ധ​ന, ബ്രെ​യി​ന്‍ മാ​പ്പി​ങ്, നാ​ര്‍ക്കോ അ​നാ​ലി​സി​സ് തു​ട​ങ്ങി​യ ശാ​സ്​​ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ വി​ധേ​യ​രാ​ക്കി​യെ​ങ്കി​ലും തെ​ളി​വു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ​അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്​ വി​ട്ടി​ട്ടും ഗു​ണ​മു​ണ്ടാ​യി​ല്ല.  ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സി.​ബി.​െ​എ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ പി​താ​വ്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsstudent deathmalayalam newspunaloorspecial investigation
News Summary - special investigation on student death-Kerala news
Next Story