Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇതര മതസ്ഥനെ വിവാഹം...

ഇതര മതസ്ഥനെ വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് മഹല്ല്​ കമ്മിറ്റിയുടെ വിലക്ക്

text_fields
bookmark_border
ഇതര മതസ്ഥനെ വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് മഹല്ല്​ കമ്മിറ്റിയുടെ വിലക്ക്
cancel
camera_alt??????? ???????????

കീഴാറ്റൂർ (മലപ്പുറം): ഇതര മതസ്ഥനെ വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് മഹല്ല്​ കമ്മിറ്റിയുടെ വിലക്ക്. പെരിന്തൽമണ്ണക്കടുത്ത്​ കീഴാറ്റൂര്‍ തച്ചിങ്ങനാടം സ്വദേശിനിയായ പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെയാണ് കൊണ്ടിപറമ്പ് മഹല്ല് മദാറുല്‍ ഇസ്​ലാം കമ്മിറ്റി വിലക്കുമായി രംഗത്തെത്തിയത്. തച്ചിങ്ങനാടത്തെ കുന്നുമ്മല്‍ യൂസുഫ്-നജ്മ ദമ്പതികളുടെ 26കാരിയായ മകളാണ് കഴിഞ്ഞദിവസം ഇതര മതസ്ഥനെ കുടുംബത്തി​​​െൻറ സമ്മതത്തോടെ വിവാഹം ചെയ്തത്. വാട്ടര്‍ അതോറിറ്റിയില്‍ അസി. എക്‌സിക്യൂട്ടിവ് എൻജിനീയറാണ് പെണ്‍കുട്ടിയുടെ പിതാവ്. സി.പി.എം ഏരിയ കമ്മിറ്റി അംഗവും എന്‍.ആര്‍.ഇ.ജി.എസ് ജില്ല കമ്മിറ്റി അംഗവുമാണ് മാതാവ്.  

പെണ്‍കുട്ടിയുടെ കുടുംബവുമായി മഹല്ല്​ സംബന്ധമായും അല്ലാത്തതുമായ വിഷയങ്ങളില്‍ സഹകരിക്കേണ്ടതില്ലെന്ന് കമ്മിറ്റി പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.മഹല്ല്​ കമ്മിറ്റിയുടെ നിലപാട് തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി. 

അതേസമയം, ഉൗരുവിലക്കുകയോ പുറത്താക്കുകയോ ചെയ്​തിട്ടില്ലെന്ന്​ മഹല്ല്​ സെക്രട്ടറി അബ്​ദുസ്സലാം അറിയിച്ചു. കാര്യങ്ങൾ അന്വേഷിക്കാൻ കുടുംബത്തെ സമീപിച്ചെങ്കിലും മഹല്ല്​ കമ്മിറ്റിയുമായി സഹകരിച്ചില്ല. ആയതിനാൽ മഹല്ല്​ കീഴ്​വഴക്കമനുസരിച്ച്​ സഹകരണമില്ലാത്ത കുടുംബത്തോട്​ തിരിച്ചും സഹകരിക്കേണ്ടതില്ലെന്നുള്ള തീരുമാനം മഹല്ല്​ നിവാസികളെ അറിയിക്കാൻ നോട്ടീസ്​ ബോർഡിൽ പതിക്കുകയാണ്​ ചെയ്​തത്​. കുടുംബത്തിന്​ രേഖാമൂലം ഒരു വിവരവും കമ്മിറ്റി നൽകിയിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newssocail boykottmahallu committeMalappuram News
News Summary - socail boykott of mahallu committe in malappuram -Kerala news
Next Story