Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരമൺ ശ്രീവാസ്​തവയും...

രമൺ ശ്രീവാസ്​തവയും സിറാജുന്നിസയും സോഷ്യൽ മീഡിയയും

text_fields
bookmark_border
രമൺ ശ്രീവാസ്​തവയും സിറാജുന്നിസയും സോഷ്യൽ മീഡിയയും
cancel

1991 ഡിസംബർ 15ന് പാലക്കാട് പുതുപ്പള്ളി തെരുവിലെ സിറാജുന്നിസ എന്ന 11കാരിയെ വെടിവെക്കാൻ പൊലീസിന് പ്രധാന പ്രചോദനമായത് ശ്രീവാസ്തവയുടെ വിവാദ വയർലെസ് ആക്രോശമായിരുന്നു എന്നാണ് ആരോപണം. അന്ന് രമൺ ശ്രീവാസ്തവ പാലക്കാടി​െൻറ ചുമതലയുള്ള െഎ.ജിയായിരുന്നു. പിന്നീട് കേരളത്തി​െൻറ ഡി.ജി.പിയായ രമൺ ശ്രീ വാസ്തവ അതിർത്തി രക്ഷാ സേന ഡയറക്ടർ ജനറലായാണ് വിരമിച്ചത്.

സിറാജുന്നിസയുടെ ഓർമ്മകളെ സമകാലിക സാഹചര്യത്തിൽ ആവിഷ്കരിച്ച് ടി.ഡി. രാമകൃഷ്ണൻ ‘സിറാജുന്നിസ’ എന്നപേരിൽ
കഥയും എഴുതിയിട്ടുണ്ട്. പുതുപ്പള്ളിത്തെരുവിലെ വെടിവപ്പിൽ കൊല്ലപ്പെട്ടില്ലെങ്കിൽ ഒരു മുസ്ലിം യുവതി എന്ന നിലയിൽ സിറാജുന്നിസയുടെ ജീവിതം സുരക്ഷിതമായിരിക്കുമോ എന്ന ചോദ്യമാണ് കഥയിലൂടെ മുന്നോട്ടുവെക്കുന്നത്.

ആരോപണ വിധേയനായ രമൺ ശ്രീവാസ്തവയെ സംസ്ഥാന പൊലീസി​െൻറ ഉപദേശകനായി നിയമിച്ച വാർത്തയോട് സോഷ്യൽ മീഡിയ പ്രതികരിക്കുന്നത് ഇങ്ങനെ ....

Madhavan Kutty Nandeilath

"രമണ ശ്രീവാസ്തവ . മുഖ്യമന്ത്രിയുടെ ഓണററി പോലീസ് കാര്യഉപദേഷ്ടാവ്"
അനന്തം അഞ്ജാതം അവര്‍ണനീയം
ഈ ലോകഗോളം തിരിയുന്ന മാര്‍ഗം......

Padmaja Venugopal
രമണ്‍ ശ്രീവാസ്തവയെ പിണറായിയുടെ ഉപദേശകനാക്കി വക്കുമ്പോള്‍ 22 വര്‍ഷം മുമ്പ് സി പി എമ്മുകാര്‍ വിളിച്ച മുദ്രാവാക്യമാണ് ഓര്‍മവരുന്നത്. ചാരന്‍ ശ്രീവാസ്തവയെ സംരക്ഷിക്കുന്ന ചാരമുഖ്യന്‍ കരുണാകരന്‍ രാജിവയ്കുക.... ചുമ്മാ വെറുതെ ഓര്‍ത്തുപോയതാണ്.

Vishnu Padmanabhan

കെ കരുണാകര വിമര്ശനത്തിലെ ഒരു പ്രധാന അധ്യായമായിരുന്നു രാമൻ ശ്രീവാസ്തവ യുടെ പോലീസ് മേധാവിത്തം . കരുണാകരൻ വല്ലാതെ ആശ്രിത വാത്സല്യം കാണിച്ചിരുന്ന ഒരു പോലീസുകാരൻ .
കേരളത്തിലെ മനുഷ്യാവകാശ വിഷയങ്ങളുമായി ഉയർന്നു വരുന്ന ചർച്ചയിൽ ഏറ്റവും ആദ്യം വരുന്ന പേരാണ് പാലക്കാട് പോലീസുകാരാൽ കൊല്ലപ്പെട്ട സിറാജുന്നിസ എന്ന പന്ത്രണ്ടു വയസ്സുകാരി . സിറാജുന്നിസ കൊല്ലപ്പെടും മുമ്പ് രാമൻ ശ്രീവാസ്തവ
I want Muslim dead bodies"
എന്ന് ആക്രോശിച്ചിരുന്നു എന്നാണു പറഞ്ഞു കേട്ടിട്ടുള്ളത് .ആ പന്ത്രണ്ടു കാരി കൊല്ലപ്പെട്ടതിന് ശേഷം ആളെ കൂട്ടി ഗൂഡാലോചന നടത്തി വർഗ്ഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്നാണു ഇദ്ദേഹത്തിന്റെ പോലീസ് ചാർജ് ഷീറ്റിൽ എഴുതിയത് ആ സംഭവത്തിന്റെ പേരിൽ ,ആ പരാമർശത്തിന്റെ പേരിൽ സി പി എമ്മും പൊതു സമൂഹവും രാമൻ ശ്രിവാസ്തവയെയും കെ കരുണാകരനെയും വിമർശിച്ചിട്ടുണ്ട്
ഇപ്പോൾ രമൺ ശ്രീവാസ്തവ പിണറായി വിജയൻ ആഭ്യന്തര മന്ത്രിയായിരിക്കുന്ന പോലീസ് ഫോഴ്‌സിന്റെ ഉപദേശകനായി പിണറായി ജി യുടെ താല്പര്യ പ്രകാരം നിയമിതനാകുന്നു എന്ന് കേട്ടു .
ആശംസകൾ


KA Shaji

"I want dead bodies of Muslim bastards!" എന്ന് ഐ ജി രമൺ ശ്രീവാസ്തവ വയർലസ്സിലൂടെ അലറിയതു സംബന്ധിച്ച് ആധികാരികമായി പറയേണ്ട ഒരാൾ ഇന്നില്ല. പാലക്കാട് കളക്ടറുടെ ചേമ്പറിൽ ഒരു യോഗത്തിൽ പങ്കെടുത്തു കൊണ്ടിരിക്കവേ വയർലസ് സന്ദേശം കേട്ട് ഞെട്ടിയ മുൻ മന്ത്രി ടി എം ജേക്കബ്. എന്നാൽ അന്നവിടെ സന്നിഹിതരായിരുന്ന വി സി കബീറും കെ ഇ ഇസ്മായിലും ഇന്നും പൊതുരംഗത്തു സജീവമായുണ്ട്. അവർക്ക് പറയാവുന്നതാണ്. എന്നാൽ നിഷേധിക്കപ്പെടാത്ത ഒന്നുണ്ട്. മുറ്റത്തു കളിച്ചു കൊണ്ടിരുന്ന പതിനൊന്നു വയസ്സുകാരിയെ വെടിവച്ച് കൊന്ന പോലീസ് തയ്യാറാക്കിയ എഫ് ഐ ആർ. തൊട്ടടുത്ത ബ്രാഹ്മണ അഗ്രഹാരം തീവെച്ചു നശിപ്പിക്കാൻ അവൾ മുന്നൂറോളം വരുന്ന ആക്രമണകാരികൾക്കു നേതൃത്വം കൊടുത്തു എന്നായിരുന്നു അതിൽ എഴുതി വച്ചിരുന്നത്.

അധികാരവും പണവും മർക്കടമുഷ്ടിയുമുള്ള കെ കരുണാകരൻ ആശ്രിതനായ ശ്രീവാസ്തവയെ നിയമകുരുക്കുകളിൽ നിന്നും രക്ഷിച്ചെടുത്തു. അന്നത്തെ ആ രക്ഷപ്പെടുത്തൽ ഗുണം ചെയ്തു. കേരളാ പോലീസിനെ സൗജന്യമായി ഉപദേശിച്ചു നേരെയാക്കാൻ ഒരുപദേശകനെ ഇപ്പോൾ നമുക്ക് കിട്ടി. അന്ന് ആ പെൺകുട്ടി വെടിയേറ്റു കൊല്ലപ്പെട്ട പോലീസ് ആക്ഷന് നേതൃത്വം നൽകിയ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ ഇന്ന് സ്ത്രീ ശാക്തീകരണം സംബന്ധിച്ച ആധികാരിക ശബ്ദങ്ങളിൽ ഒന്നാണ്. അതേപോലെ ശ്രീവാസ്തവയും നമ്മുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ സംരക്ഷനാകും എന്ന് നമുക്കാശിക്കാം. ചുമ്മാതെയൊന്നും ഇങ്ങനെയൊരാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉപദേശകനാക്കില്ല.

സർക്കാരിന് ചെയ്യാവുന്ന ഒരു മിനിമം കാര്യമുണ്ട്. ടി ഡി രാമകൃഷ്ണൻ സിറാജുന്നീസ എന്ന ഒരു ചെറുകഥ എഴുതിയിട്ടുണ്ട്. ആരെക്കൊണ്ടെങ്കിലും അത് ശ്രീവാസ്തവയ്ക്കും ബഹ്‌റയ്‌ക്കും വായിച്ചു കൊടുക്കണം. ഒരു നല്ല പോലീസ് സംസ്കാരത്തിന് പുതുപ്പള്ളി തെരുവും സിറാജുന്നീസയുടെ ദാരുണ മരണവും കാരണമാകട്ടെ.


Francis Nazareth

വിസി കബീർ നാരദ ന്യൂസിനോടു പറയുന്നു: "ഷൂട്ട് ചെയ്യാൻ വേണ്ടി രമൺ ശ്രീവാസ്തവ നിർദ്ദേശിക്കുന്നത് കേട്ടാണു ഞങ്ങൾ യോഗം നിർത്തി ഇത് ശ്രദ്ധിക്കാൻ തുടങ്ങിയത്. എല്ലാവരെയും ഷൂട്ട് ചെയ്യാൻ ശ്രീവാസ്തവ നിർദ്ദേശിക്കുന്നു. അതിന്റെ ആവശ്യമില്ല സർ, ഇവിടെ എല്ലാം കണ്ട്രോളാണു സർ എന്ന് അന്ന് ഷൊർണൂർ എ.എസ്.പി. ആയിരുന്ന ബി.സന്ധ്യ പറയുന്നു. എന്നാൽ അതൊന്നും കേൾക്കെണ്ടന്നും ഷൂട്ട് ചെയ്യാനുള്ള ഉത്തരവ് നടപ്പാക്കാനും രമൺ ശ്രീവാസ്തവയുടെ നിർദ്ദേശം" പിന്നീടാണു അവിടെ വെടിവെയ്പ്പുണ്ടായതെന്ന് വിസി കബീർ പറഞ്ഞു.


SA Ajims writes: "ഐ വാണ്ട് ഡെഡ്ബോഡീസ് ഓഫ് മുസ്ലിം ബാസ്റ്റാഡ്സ് എന്ന് വയര്‍ലെസ് സെറ്റിലൂടെ ശ്രീവാസ്തവ അലറുന്നത് ഇരുവരും കേട്ടതാണ്. ഇത് സംബന്ധിച്ച് കെ.ഇ ഇസ്മയീലും കബീറും(കബീര്‍ അന്ന് ഇടതാണ്) പ്രസ്താവന നടത്തി. പിന്നീട് കൊളക്കാടന്‍ മൂസ ഹാജി എന്നയാള്‍( ഇദ്ദേഹമാണ് മാറാട് കലാപം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്) സുപ്രീം കോടതിയില്‍ സിറാജുന്നീസ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെമയ്തു. എന്നാല്‍, അന്വേഷണമുണ്ടായില്ല. ഈ കാലഘട്ടത്തില്‍ ബാബരി മസ്ജിദ് തകരുകയും പിന്നീടുണ്ടായ കാലുഷ്യങ്ങള്‍ക്കിടയില്‍ സിറാജുന്നിസയെ എല്ലാവരും മറക്കുകയും ചെയ്തു. ആകെയുണ്ടായ ഗുണം, കളക്ട്രേറ്റുകളില്‍ നിന്ന് വയര്‍ലെസ് സെറ്റുകള്‍ ഈ സംഭവത്തോെടെ നീക്കം ചെയ്തുവെന്നതാണ്"
എന്തായാലും വിസി കബീറിന്റെയും കെ.ഇ. ഇസ്മായിലിന്റെയും ഇന്റർവ്യൂകൾ ആരെങ്കിലും റെക്കോഡ് ചെയ്യുന്നത് നല്ലതായിരിക്കും..

Anup Rajan
2005 ഫെബ്രുവരി ഒന്നിനാണ് രമൺ ശ്രീവാസ്തവ കേരള ഡി.ജി.പി ആകുന്നത്. ശ്രീമാൻ ഉമ്മൻ ചാണ്ടിയാണ് അന്ന് കേരള മുഖ്യമന്ത്രി. ഐ.എസ്.ആർ.ഒ ചാരക്കേസിൽ എ.എക്സ് വർഗീസ് നൽകിയ കേസിൽ ഹൈക്കോടതിയിൽ നിന്ന് രമൺ ശ്രീവാസ്തവക്കെതിരെ പരാമർശമുണ്ടായതിനെ തുടർന്ന് കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കാൻ അരങ്ങൊരുക്കിയത് ഉമ്മൻ ചാണ്ടിയാണെന്നത് അന്നും ഇന്നും പരസ്യമായ രഹസ്യമാണ്.
അന്ന് എം.എൽ.എ ആയിരുന്ന ശ്രീമതി ശോഭനാ ജോർജുമൊത്ത് ശ്രീവാസ്തവ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചെന്നും വാസ്തവ മര്യാദക്ക് നിന്നോളുമെന്ന് ശോഭന ഉറപ്പു നൽകിയെന്നും അക്കാലത്ത് തലസ്ഥാനത്ത് ചില കിംവദന്തികൾ കേട്ടിരുന്നു. കേന്ദ്രത്തിൽ വാജ്പേയി മാറി മൻമോഹൻ പ്രാനമന്ത്രി ആയിരുന്നെങ്കിലും ഭരണകൂടം ഹിന്ദുത്വ പാതയിലേക്ക് പദമൂന്നിക്കഴിഞ്ഞിരുന്നു.
എന്തായാലും ശ്രീവാസ്തവ ഡി.ജി.പിയായി . 2006 ൽ സാക്ഷാൽ വി.എസ് അച്ചുതാനന്ദൻ മുഖ്യമന്ത്രി ആയിട്ടും വാസ്തവയുടെ കസേര ഇളകിയില്ല. കേന്ദ്രത്തെ പിണക്കാൻ ആഭ്യന്തരം കൈയിൽ വെച്ച കോടിയേരിക്ക് താൽപര്യം ഉണ്ടായി.ക്കാണില്ല. വാസ്തവയാണെങ്കിൽ ഒന്നാന്തരം യജമാന ഭക്തനും. 2008 നവമ്പർ മാസം വരെ അദ്ദേഹം കേരള പോലിസിനെ നയിച്ചു.
തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ സ്പെഷൽ സെക്രട്ടറിയും പിന്നീട് ബി.എസ് എഫ് ഡയറക്ടറുമായി.
എക്കാലത്തും കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഇഷ്ട തോഴനായിരുന്നു രമൺ ശ്രീവാസ്തവ . ഒരിക്കലും മികച്ച ഉദ്യോഗസ്ഥനായി അറിയപ്പെട്ടിട്ടില്ലെങ്കിലും. ഭരണകൂടം വലതും ഇടതും മാറി മറിഞ്ഞപ്പോഴും.
സിറാജുന്നിസ വധത്തിൽ കടുത്ത ആരോപണ വിധേയനും.
എന്നിട്ടും ശ്രീവാസ്തവ ഡി.ജി.പിയെയും ഭരിക്കാൻ അധികാരമുള്ളവനായി കേരളത്തിൽ തിരിച്ചെത്തുകയാണ്. അജണ്ടകൾ എന്നേ നിശ്ചയിക്കപ്പെട്ടതാണ്. അതിലെ ശ്രീവാസ്തവ യുടെ റോൾ സാവധാനം വെളിവാകുക തന്നെ ചെയ്യും. പക്ഷേ അന്നേക്ക് അനവധി അന്യായങ്ങൾക്ക് കേരളം ഇരയായേക്കാം.
കേരളത്തിലേത് കമ്യൂണിസ്റ്റ് സർക്കാറാണെന്നത് മലയാളിയുടെ വെറും തോന്നൽ മാത്രമാണെന്നത് ഉറപ്പാകുകയാണ്.
ഭരണകൂടമാണത്. ഭരണകൂടം മാത്രം.

സാബ്ലു തോമസ്
ഭരണകൂടത്തിനു എതിരെ പ്രതികരിക്കുന്നവരുടെ സാധുത റദ്ദു ചെയ്യാൻ ഗുഢാലോചന സിദ്ധാന്തം അവതരിപ്പിക്കപ്പെടുന്ന കാലത്തു പൊലീസിന്റെ ഉപദേശകനാക്കാൻ ഏറ്റവും യോഗ്യൻ രമൺ ശ്രീവാസ്തവ തന്നെ.1991ൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിന്നപ്പോൾ വെടിയേറ്റ് മരിച്ച 11കാരിയായ സിറാജുന്നിസയ്ക്കെതിരെ ഗുഢാലോചന ആരോപിച്ച ആളല്ലേ?
സിറാജുന്നിസയെ കുറിച്ച് ചെറുകഥ എഴുതിയ ടി.ഡി രാമകൃഷ്ണനൊക്കെ സൂക്ഷിക്കുന്നത് നല്ലതാണ്.

KA Shafeek
കേരള രാജ രാജ രാജ ശ്രീ പിണറായി വിജയൻ എഴുന്നെള്ളുകയായി..... ജനകീയ സമരക്കാർ, മക്കൾ നഷ്ടപ്പെട്ട അമ്മമാർ, വികസന വിരുദ്ധർ എന്ന് തമ്പുരാൻ കൽപ്പിച്ചവർ തുടങ്ങിയ അയിത്തക്കാർ വഴിമാറി പോകുക... ബെഹ്റയെ കൂടാഞ്ഞിട്ട് രമൺ ശ്രീ വാസ്തവയെ ഉപദേശകനും കൂടിയാക്കി രാജഭരണം മുന്നോട്ട്...
ഇപ്പേൾ മനസ്സിലായില്ലെ മോദി സാമ്രാജ്യത്തിലെ നാട്ട് രാജാവ് മാത്രമാണെന്ന്..

Danish Jamal

രമൺ ശ്രീവാസ്തവയെ കൊണ്ടുവരുമെന്ന് കേൾക്കുന്നത്‌ ശരിയാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു 'ഇരിക്കട്ടെ പൊലീസിനെ ഉപദേശിക്കാൻ ഒരാൾ' എന്ന്‌ മുഖ്യൻ

S Lallu
നല്ല വാർത്താ സമ്മേളനമായിരുന്നു ... വെറുതേ ആ പരസ്യത്തിന്റെ കാശ് കളഞ്ഞു ....
മലയാളം നിർബന്ധമാക്കാനുള്ള തീരുമാനം ഒന്നാന്തരമായി ...
ഉപദേശിക്കാൻ രമൺ ശ്രീവാസ്തവയെ കൊണ്ടു വരാനുള്ള തീരുമാനം ഉഗ്രനാണ്....


Mujeebpalakkal Mujeeb

91ൽ കരുണാകരനു വിനയായ DGP രമൺ ശ്രീവാസ്തവ
2017ൽ പിണറായിവിജയനു ബഹറ പാരയാകുമോ..???


Anzar Thevalakkara

രമൺ ശ്രീവാസ്തവയുടെ കാര്യത്തിൽ ഇരട്ടച്ചങ്കനെ വിമർശിക്കാൻ ധാർമ്മികമായി ലീഗ് അടങ്ങുന്ന UDF നും അർഹതയില്ല! സിറാജുന്നിസ സംഭവം നടന്നത് UDF കാലത്താണ്. എന്നാൽ അന്ന് അതിനെതിരെ ഒരു നടപടിയും എടുത്തില്ലെന്ന് മാത്രമല്ല പിന്നീട് അയാളെ പിടിച്ച് DGP യാക്കി പ്രമോട്ട് ചെയ്യുകയും ചെയ്ത മുന്നണിയാണ് UDF..!! ബോത്ത് ആർ മാത്തമാറ്റിക്സ് അഥവാ രണ്ട് പോത്തുകളും കണക്കാണെന്ന്!!

Ashley Np
One curious thing about the new advisor designate of Kerala Chief Minister, Raman Srivastava is that he is acceptable to both the UDF and the LDF (DGPship during the UDF and this advsiorship during the LDF prove this). Now if both fronts are fine with a person, there are three things that can be safely inferred: he is acceptable to the BJP, he is acceptable to the rich men of Kerala (they belong to all four dominant communities of the state: Nair, Christian, Muslim and Ezhava) and he might be useful for the consortium that runs Kerala, while the people and commentators are kept entertained by the spectacle of political opposition.


News18 Kerala
രമൺ ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകനാക്കുന്നതിനെതിരെ പാലക്കാട് വെടിയേറ്റ് മരിച്ച സിറാജുന്നീസയുടെ കുടുംബം. ഇടതു സർക്കാരിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്ന് സിറാജുന്നീസയുടെ അമ്മാവൻ ന്യൂസ് 18നോട് പറഞ്ഞു. 1991 ലാണ് പാലക്കാട് പുതുപ്പളളി തെരുവിൽ നടന്ന പൊലീസ് വെടിവെപ്പിൽ മുറ്റത്ത് കളിച്ചുക്കൊണ്ടിരുന്ന പതിനൊന്നുകാരി സിറാജുന്നീസ കൊല്ലപ്പെടുന്നത്. അന്നത്തെ ഐ ജി രമൺ ശ്രീവാസ്തവ ആയിരുന്നു അനാവശ്യ വെടിവെപ്പിന് ഉത്തരവിട്ടത്. ഇടതുപക്ഷം അന്ന് രമൺ ശ്രീവാസ്തവ യ്ക്കെതിരെ കടുത്ത പ്രതിഷേധവും ഉയർത്തി. എന്നാൽ ഇപ്പോൾ രമൺ ശ്രീവാസ്തവയെ ഇടതുപക്ഷം ഉപദേശകനാക്കുന്നത് ഞെട്ടലോടെയാണ് കാണുന്നതെന്ന് സിറാജുന്നീസയുടെ അമ്മാവൻ സുലൈമാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sirajunnisaraman srivasthavapolice advisor kerala
News Summary - sirajunnisa raman srivasthava
Next Story