Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷുഹൈബ്​ വധം: മൂന്നു...

ഷുഹൈബ്​ വധം: മൂന്നു സി.പി.എമ്മുകാർ കൂടി അറസ്​റ്റിൽ 

text_fields
bookmark_border
ഷുഹൈബ്​ വധം: മൂന്നു സി.പി.എമ്മുകാർ കൂടി അറസ്​റ്റിൽ 
cancel

കണ്ണൂർ:  യൂത്ത്​ കോൺഗ്രസ്​ നേതാവ്​ എടയന്നൂരിലെ ഷുഹൈബ്​ വധവുമായി ബന്ധ​പ്പെട്ട്​ സി.പി.എമ്മുകാരായ മൂന്നുപേരെ കൂടി പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. പാലയോട്​ സ്വദേശികളായ മജീദി​​െൻറ മകൻ പുതിയപുരയിൽ അൻവർ സാദത്ത്​ (23), എം.വി അലിയുടെ മകൻ ​തയ്യുള്ളതിൽ പുതിയപുരയിൽ അസ്​കർ (26), ചന്ദ്ര​​െൻറ മകൻ അഖിൽ (23) എന്നിവരാണ്​ പിടിയിലായത്​. ശനിയാഴ്​ച പുലർച്ചെ വീരാജ്​പേട്ടയിലെ ഒളിത്താവളത്തിൽ നിന്നാണ്​ ഇവരെ  പിടികൂടിയത്​.  

സി.പി.എം പ്രവർത്തകരായ ആകാശ്​ തില്ല​േങ്കരി, റിജിൻരാജ്​ എന്നിവരെ നേരത്തേ അറസ്​റ്റ്​ ചെയ്​തിരുന്നു. എസ്.എഫ്​.​െഎ ജില്ല സെക്രട്ടറി മുഹമ്മദ്​ സിറാജി​​െൻറ സഹോദരനാണ്​ അൻവർ. അസ്​കർ ഡി.വൈ.എഫ്​.​െഎ ബ്ലോക്ക്​ ​കമ്മിറ്റിയംഗമാണ്​. പാർട്ടിക്കാരായ കൂടുതൽ പേർ പിടിയിലായതോടെ ഷുഹൈബ്​ വധത്തിൽ പാർട്ടിക്ക്​ പങ്കി​െല്ലന്ന സി.പി.എം വാദം കൂടുതൽ ദുർബലമായി. 

 ഷുഹൈബിനെ വെട്ടിക്കൊന്ന കൃത്യത്തിൽ നേരിട്ട്​ പങ്കുള്ളയാളാണ്​ അസ്​കറെന്ന്​  ജില്ല പൊലീസ്​ മേധാവി ശിവവിക്രം പറഞ്ഞു. മറ്റ്​ രണ്ടുപേർക്ക്​ ഗൂഢാലോചനയിൽ പങ്കാളിത്തമുണ്ട്​. പ്രത്യേക വിവരത്തെ തുടർന്ന്​ നടത്തിയ റെയ്​ഡിൽ ആകെ അഞ്ചുപേരെ കസ്​റ്റഡിയിലെടുത്തു. ചോദ്യം​ ചെയ്​തപ്പോൾ മൂന്നുപേർക്ക്​ ഷുഹൈബ്​ വധവുമായി ബന്ധമു​ള്ളതായി വ്യക്​തമായി.  കൃത്യത്തിനുപയോഗിച്ച വാഹനം, ആയുധം എന്നിവ സംബന്ധിച്ച്​ വ്യക്​തമായ വിവരം ലഭിച്ചിട്ടുണ്ട്​. ഒളിത്താവളം ഒരുക്കിയവരെക്കുറിച്ചും അന്വേഷണം  പുരോഗമിക്കുകയാണ്​. 

 അതിനിടെ, നേരത്തേ പിടിയിലായി റിമാൻഡിൽ  കഴിയുന്ന ആകാശ്​ തില്ല​േങ്കരി, റിജിൻരാജ്​ എന്നിവരെ ​ഫെബ്രുവരി 28 വരെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു.  ചോദ്യം ചെയ്യുന്നതിനും​ തെളിവെടുപ്പിനുമായി പത്തുദിവസത്തെ കസ്​റ്റഡിയാണ്​ പൊലീസ്​  മട്ടന്നൂർ ഫസ്​റ്റ് ​ക്ലാസ്​ മജിസ്​ട്രേറ്റ്​ മുമ്പാകെ ആവശ്യപ്പെട്ടതെങ്കിലും അഞ്ചു ദിവസമാണ്​ അനുവദിച്ചത്​. അഞ്ചു പ്രതികളെയും ഒന്നിച്ചിരുത്തി  ചോദ്യം​ ചെയ്യൽ പുരോഗമിക്കുകയാണ്​.

എസ്​.പിയുടെയും ഡിവൈ.എസ്​.പിയുടെയും നേതൃത്വത്തിലാണ്​ ​േചാദ്യം ചെയ്യൽ.  ഷുഹൈബ്​ വധത്തിൽ  നേരിട്ട്​ പ​െങ്കടുത്തത്​ അഞ്ച​ുപേരെന്നാണ്​ അന്വേഷണത്തിൽ കണ്ടെത്തിയത്​. ഇതിൽ മൂന്നുപേരെയാണ്​ പിടികൂടിയത്​. ​ ശേഷിക്കുന്ന രണ്ടുപേരെക്കുറിച്ചും അവരുടെ ഒളിത്താവളം സംബന്ധിച്ചും കൃത്യമായ വിവരം ലഭിച്ചെന്നും വൈകാതെ അറസ്​റ്റ്​ ഉണ്ടാകുമെന്നുമാണ്​ അന്വേഷണ സംഘം നൽകുന്ന വിവരം.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurkerala newsmalayalam newscustodyshuhaib murder
News Summary - Shuhaib Murder: Three more accused in custody -Kerala News
Next Story