Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷുഹൈബ്​ വധം: യഥാർഥ...

ഷുഹൈബ്​ വധം: യഥാർഥ പ്രതികളെ പിടികൂടുംവരെ പോരാട്ടം -ചെന്നിത്തല

text_fields
bookmark_border
chennithala
cancel

തിരുവനന്തപുരം: കണ്ണൂരിലെ ഷുഹൈബ്​ വധത്തിലെ യഥാർഥ പ്രതികളെ പിടികൂടുന്നതുവരെ പോരാട്ടം തുടരുമെന്ന്​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എം നേതൃത്വത്തി​​െൻറ അറിവോടെയാണ്​ കൊലപാതകമെന്നും അദ്ദേഹം ആവർത്തിച്ചു. യഥാർഥ പ്രതികളെ അറസ്​റ്റ്​ ചെയ്യണമെന്നും ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിനു മുന്നിൽ തുടങ്ങിയ 48 മണിക്കൂർ നിരാഹാര സമരം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കൊലപാതകം നടന്ന് ആറ് ദിവസം കഴിഞ്ഞാണ് മുഖ്യമന്ത്രി പ്രതികരിച്ചത്​. അതും ഫേസ്​ബുക്കിലൂടെ. പിണറായി ഗ്രാമത്തിനുസമീപം നടന്ന കൊലയെ അപലപിക്കാൻ ആറ്​ ദിവസമായെങ്കിൽ കേസി​​െൻറ സ്ഥിതി എന്താകുമെന്ന് പറയേണ്ടതില്ല. പ്രതികൾക്കൊപ്പം ചിരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെയും നേതാക്കളുടെയും ചിത്രങ്ങൾ പുറത്തുവന്നിട്ടും, പാർട്ടിക്ക്​ പങ്കില്ലെന്ന്​ കോടിയേരി പറയുന്നത്​ ആരെ വിഡ്​ഢിയാക്കാനാണ്​. സർവകക്ഷി യോഗം വിളിക്കാമെന്നാണ്​ മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത്​. യോഗത്തിൽ കോൺഗ്രസ്​ പ്രതിനിധികൾ പ​െങ്കടുക്കാമെന്നും അതുകൊണ്ടൊന്നും കാര്യമില്ലെന്നാണ്​ മുൻകാല അനുഭവമെന്നും ചെന്നിത്തല പറഞ്ഞു.

യൂത്ത് കോൺഗ്രസ് സംസ്​ഥാന പ്രസിഡൻറ്​ ഡീൻ കുര്യാക്കോസും വൈസ്​ പ്രസിഡൻറ്​ സി.ആർ. മഹേഷുമാണ്​ നിരാഹാരം തുടങ്ങിയത്​. തിരുവനന്തപുരം പാർലമ​െൻറ്​ കമ്മിറ്റി പ്രസിഡൻറ്​ വിനോദ് യേശുദാസ് അധ്യക്ഷതവഹിച്ചു. എം.എൽ.എമാരായ വി.എസ്. ശിവകുമാർ, എം. വിൻസൻറ്​, കെ.എസ്​. ശബരീനാഥൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, ഡി.സി.സി പ്രസിഡൻറ്​ നെയ്യാറ്റിൻകര സനൽ, എൻ. പീതാംബരക്കുറുപ്പ്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ എസ്.എം. ബാലു, ജെ. ലീന, ഇഫ്ത്തിഖറുദ്ദീൻ, എൻ.എസ്. നുസൂർ, മണക്കാട് രാജേഷ് എന്നിവർ സംസാരിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsmalayalam newsshuhaib murderPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Shuhaib Murder Case: Ramesh Chennithala React to Pinarayi Vijayan Statement -Kerala news
Next Story