You are here

ശോഭായാത്രയിലെ ടാ​ബ്ലോ: കുഞ്ഞിനെ ​കെട്ടിയിട്ട സംഭവത്തിൽ ബാലാവകാശ കമീഷൻ റിപ്പോർട്ട്​ തേടി

18:07 PM
14/09/2017
shoba-yatra

കണ്ണൂർ: പയ്യന്നൂരിൽ ശ്രീകൃഷ്​ണ ജയന്തിയോട്​ അനുബന്ധിച്ച്​ നടന്ന ശോഭായാത്രയിൽ ചെറിയ കുട്ടിയെ അപകടകരമായി ഉപയോഗിച്ചതിൽ ബാലാവകാശ കമീഷൻ കേസെടുത്തു. സംഘാടകർക്കും കുട്ടിയുടെ രക്ഷിതാക്ക​ൾക്കെതിരെയുമാണ്​ കേസ്​. 

ചൊവ്വാഴ്​ച ശോഭയാത്രയിൽ മൂന്ന്​ വയസുകാരനെ ആലിലയുടെ മാതൃകയിലുള്ള നിശ്ചലദൃശ്യത്തില്‍ മണിക്കൂറുകള്‍ കെട്ടിയിട്ട സംഭവം വിവാദമായിരുന്നു. ഇൗ സംഭവത്തിലാണ്​ ബാലാവകാശ കമീഷൻ കേസെടുത്തത്​​.

COMMENTS