Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവളേക്കാള്‍ ഞങ്ങള്‍...

അവളേക്കാള്‍ ഞങ്ങള്‍ സ്വപ്​നം കണ്ടിരുന്നു 

text_fields
bookmark_border
shamna tasnim abootty
cancel
camera_alt???????, ??? ??????

ഇപ്പോഴും ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന ഓ​ർ​മ​ക​ൾ ​ത​ന്നെ​യാ​ണ് ക​ണ്ണൂ​ർ ശി​വ​പു​രം ഗ്രാ​മ​ത്തി​ലെ വീടുകളിൽ നിന്നും ഉയരുന്നത്​. വീട്ടുകാർക്കൊപ്പം നാട്ടുകാരും കണ്ട പ്ര​തീ​ക്ഷ​ക​ൾ ഒ​രു​ നി​മി​ഷ​ത്തെ പി​ഴ​വി​നാ​ൽ പി​ട​ഞ്ഞു​തീ​ർ​ന്ന​തിന്‍റെ ഞെ​ട്ട​ൽ ഒ​രു​വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും ഇൗ നാട്ടിൽനിന്ന്​  മാ​റി​യി​ട്ടി​ല്ല. ഷം​ന ത​സ്നീം എ​ന്ന് പേ​രി​ട്ടു വി​ളി​ച്ച് നാ​ട്ടു​കാ​ർ ക​ണ്ട സ്വ​പ്നം ഇ​ന്ന് ഇൗ ​പ​ള്ളി​ക്കാ​ട്ടി​ലെ പ​ച്ച​പ്പി​ൽ ഒ​ന്നു​മ​റി​യാ​തെ ഉ​റ​ങ്ങു​ക​യാ​ണ്. വ​രി​യാ​യി എ​ത്തു​ന്ന നാ​ട്ടു​കാ​രു​ടെ പ്രാ​ർ​ഥ​ന​ക​ളാ​ണ് ഷം​ന​ക്ക് ഇ​പ്പോ​ൾ നാ​ട് ന​ൽ​കു​ന്നത്. കാ​ര​ണം, ഷം​ന​യെ​ന്ന കു​രു​ന്നിന്‍റെ ഓ​രോ നേ​ട്ട​ത്തി​നു​മൊ​പ്പം അ​ത്ര​യ​ധി​ക​മാ​ണ് ഇൗ ​നാ​ട് സ​ന്തോ​ഷി​ച്ച​ത്. ഡോ​ക്ട​റാ​വു​ക എ​ന്ന സ്വ​പ്ന​വു​മാ​യി അ​വ​ൾ ദൂ​രെ ന​ഗ​ര​ത്തി​ലേ​ക്ക് പോ​യ​തു മു​ത​ൽ പ്ര​തീ​ക്ഷ നി​റ​ഞ്ഞ ക​ണ്ണു​ക​ളോ​ടെ​യാ​ണി​വ​ർ കാ​ത്തി​രു​ന്ന​ത്. ശി​വ​പു​രം ഗ്രാ​മ​ത്തി​ൽ​നി​ന്ന് ആ​ദ്യ​മാ​യാ​ണ് ഒ​രാ​ൾ എം.​ബി.​ബി.​എ​സ് പ​ഠ​ന​ത്തി​നാ​യി പോ​കു​ന്ന​ത്.

ചെ​റി​യൊ​രു പ​നി, പി​ന്നൊ​രു കു​ത്തി​വെ​പ്പ്... 22 വ​ർ​ഷ​മാ​യി ഞാ​ൻ മ​ന​സ്സി​ൽ കൊ​ണ്ടു​ന​ട​ന്ന സ്വ​പ്നം പാ​ടേ ത​ക​രാ​ൻ വേ​ണ്ടി​വ​ന്ന​ത് കേ​വ​ലം 25 മി​നി​റ്റ്. അ​തും ഡോ​ക്ട​റാ​വു​ന്ന​തി​നു​ള്ള ബാ​ല​പാ​ഠ​ങ്ങ​ൾ പ​ഠി​ക്കാ​ൻ അ​വ​ൾ തി​ര​ഞ്ഞെ​ടു​ത്ത ​പ്ര​ഫ​സ​റു​ടെ​ത​ന്നെ കു​റി​പ്പ​ടി​യാ​ൽ -ആ​ബൂ​ട്ടി​യെ​ന്ന പി​താ​വി​നൊ​പ്പം ഒ​രു നാ​ടി​നെ​യും ക​ണ്ണീ​രി​ലേ​ക്ക് ത​ള്ളി​യി​ട്ട ദി​വ​സ​ത്തെ​ക്കു​റി​ച്ച് ആ​ബൂ​ട്ടി​ത​ന്നെ പ​റ​ഞ്ഞു​തു​ട​ങ്ങി. ‘‘മോ​ൾ​ക്ക് സു​ഖ​മി​ല്ലെ​ന്നും അ​ഡ്മി​റ്റാ​ക്കി​യെ​ന്നു​മു​ള്ള വി​വ​രം ല​ഭി​ച്ച വൈ​കു​ന്നേ​രം നാ​ലു മ​ണി​യോ​ടെ വ​ണ്ടി​യെ​ടു​ത്ത് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​മ്പോ​ഴും സാ​ധാ​ര​ണ ഒ​രു പ​നി​യ​ല്ലേ എ​ന്നു മാ​ത്ര​മാ​യി​രു​ന്നു മ​ന​സ്സി​ൽ. എ​ന്നാ​ൽ, അ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ കാ​ണാ​നാ​യ​ത് പൊ​ന്നു​മോ​ളു​ടെ മ​യ്യി​ത്താ​യി​രു​ന്നു. ഉ​ച്ച​ക്ക്​ 2.55ന് ​ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ പോ​യി. അ​ല​ർ​ജി​യു​ണ്ടോ​യെ​ന്ന്​ നി​ർ​ണ​യി​ക്കു​ന്ന ടെ​സ്​​റ്റിന്‍റെ പ​രി​ശോ​ധ​ന​ഫ​ലം വ​രു​ന്ന​തി​നു മു​മ്പു ത​ന്നെ ഫു​ൾ ഡോ​സ് ഇ​ൻ​ജ​ക്​​ഷ​ൻ ന​ൽ​കി. അ​തി​നു​ശേ​ഷം വ​ല്ലാ​ത്ത അ​സ്വ​ സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട അ​വ​ൾ പേ​ടി​ച്ച് നി​ല​വി​ളി​ച്ച​താ​യി പ​റ​യു​ന്നു. 25 മി​നി​റ്റി​നു​ ശേ​ഷം ഡ്യൂ​ട്ടി ഡോ​ക്ട​ർ എ​ത്തു​മ്പോ​ഴേ​ക്കും വാ​യി​ൽ​നി​ന്ന് നു​ര​യും പ​ത​യും വ​ന്ന് മ​ര​ണം സം​ഭ​വി​ച്ചു​ ക​ഴി​ഞ്ഞി​രു​ന്നു. അ​തും അ​വ​ൾ പ​ഠി​ക്കു​ന്ന എ​റ​ണാ​കു​ളം ക​ള​മ​ശ്ശേ​രി​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ’’ -കൊ​ച്ചു​കു​ട്ടി​യെ പോ​ലെ ആ​ബൂ​ട്ടി വി​തു​മ്പി.

shmna-abootty.
ഷംന തസ്നീമിന്‍റെ പിതാവ് ആബൂട്ടി
 


നാടോളം വളര്‍ന്ന പ്രതീക്ഷ
വീ​ട്ടി​ലെ​ത്തു​ന്ന​വ​രോ​ടെ​ല്ലാം കൊ​ച്ച​രി​പ്പ​ല്ലു​ക​ൾ കാ​ട്ടി ചി​രി​ച്ച് കു​റു​മ്പു​കാ​ട്ടു​ന്ന കു​ഞ്ഞു​ഷം​ന​യെ അ​തി​ഥി​ക​ൾ വാ​രി​യെ​ടു​ത്ത് താ​ലോ​ലി​ക്കു​മ്പോ​ൾ ആ​ബൂ​ട്ടി പ​റ​യും, ഇ​വ​ൾ ഞ​മ്മ​ളെ ഭാ​വി ഡോ​ക്ട​റാ​ണെ​ന്ന്. ഉ​പ്പ​യു​ടെ വാ​ക്കു​ക​ൾ എ​ന്നും കേ​ട്ടു​കൊ​ണ്ടി​രു​ന്ന കു​ഞ്ഞു ഷം​ന​യും ഉ​റ​പ്പി​ച്ചു- വ​ലു​താ​കു​മ്പോ​ൾ പ​ഠി​ച്ചൊ​രു ഡോ​ക്ട​റാ​വ​ണം. എ​ൻെ​റ ചി​ന്ത​ക​ളും ആ​ഗ്ര​ഹ​ങ്ങ​ളു​മെ​ന്താ​ണോ അ​തു ത​ന്നെ​യാ​യി​രു​ന്നു മോ​ളു​ടെ ഇ​ഷ്​​ട​വും. അ​തി​നാ​യി പ്ര​യ​ത്നി​ക്കാ​ൻ അ​വ​ൾ​ക്കൊ​രു മ​ടി​യു​മി​ല്ലാ​യി​രു​ന്നു. ഡോ​ക്ട​റാ​വാ​നാ​ണ് പ​ഠി​ക്കു​ന്ന​തെ​ങ്കി​ലും സ്കൂ​ൾ കു​ട്ടി​ക​ളു​ടേ​തു പോ​ലു​ള്ള നി​ഷ്ക​ള​ങ്ക ഭാ​വ​മാ​യി​രു​ന്നു അ​വ​ൾ​ക്കെ​പ്പോ​ഴും -ക​ണ്ണു​നി​റ​യു​ന്ന​തി​നി​ടെ ആ​ബൂ​ട്ടി പ​റ​ഞ്ഞു​തീ​ർ​ത്തു. വീ​ട്ടി​ൽ ഒ​രു ദി​വ​സം​ത​ന്നെ അ​ഞ്ചും ആ​റും പ്രാ​വ​ശ്യം വി​ളി​ക്കും. കോ​ള​ജി​ലെ​യും ഹോ​സ്​​റ്റ​ലി​ലെ​യും വി​ശേ​ഷ​ങ്ങ​ൾ ഒ​ന്നൊ​ഴി​യാ​തെ പ​റ​യും. എ​ന്തെ​ങ്കി​ലും വി​ട്ടു​പോ​യെ​ങ്കി​ൽ വീ​ണ്ടും വ​ളി​ക്കും. പ്രാ​ക്ടി​ക്ക​ൽ ക്ലാ​സി​ൽ ഹൃ​ദ​യം കീ​റി​മു​റി​ക്കു​ന്ന​ത് പ​ഠി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ, ഉ​മ്മ​യെ വി​ളി​ച്ച് വ​ല്ലാ​ത്ത അ​തി​ശ​യ​ത്തോ​ടെ​യാ​ണ് ഷം​ന അതൊക്കെ വി​വ​രി​ച്ച​ത്. നാ​ട്ടു​കാ​ർ​ക്ക് സൗ​ജ​ന്യ വൈദ്യസേ​വ​നം ന​ട​ത്താ​ൻ ഒ​രു ക്ലി​നി​ക്​ ഒ​രു​ക്ക​ണം. ഡോ​ക്ട​റാ​യി ക​ഴി​ഞ്ഞാ​ൽ അ​വ​ൾ ചെ​റു​പ്പ​ത്തി​ൽ ഓ​ടി​ക്ക​ളി​ച്ച മ​സ്ക​ത്തി​ൽ കു​ടും​ബ​മാ​യി ഒ​ന്നു​കൂ​ടി പോ​വ​ണം -അ​വ​ൾ​ക്കൊ​പ്പം കൊ​ഴി​ഞ്ഞു​പോ​യ സ്വ​പ്ന​ങ്ങ​ൾ ഇ​നി എ​ങ്ങ​നെ യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് നി​റ​ക​ണ്ണു​ക​ളോ​ടെ ആ​ബൂ​ട്ടി ചോ​ദി​ക്കു​ന്നു.  

എന്തിന് എന്‍െറ കുട്ടിയോട് ഇങ്ങനെ?
തി​ക​ഞ്ഞ അ​നാ​സ്ഥ​യും അ​ലം​ഭാ​വ​വും മൂ​ലം ഒ​രു​ജീ​വ​ൻ ഇ​ല്ലാ​താ​ക്കി​യി​ട്ടും ക്രൂ​ര​ത​ക​ൾ ത​ന്നെ​യാ​യി​രു​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ കാ​ട്ടി​യ​തെ​ന്ന് ആ​ബൂ​ട്ടി പ​റ​യു​ന്നു. ‘‘3.45ന് ​ല​ഭി​ച്ച ഇ.​സി.​ജി റി​പ്പോ​ർ​ട്ടി​ൽ മ​ര​ണം സം​ഭ​വി​ച്ചു​വെ​ന്ന് സ്ഥി​രീ​ക​രി​ച്ചു​വെ​ങ്കി​ലും പു​റ​ത്തു കാ​ത്തു​നി​ന്ന മോ​ളു​ടെ സ​ഹ​പാ​ഠി​ക​ളോ​ട് ഇൗ ​വി​വ​രം പ​റ​യാ​ൻ അ​വ​ർ ത​യാ​റാ​യി​ല്ല. മാ​ത്ര​മ​ല്ല, വി​ദ​ഗ്ധ ചി​കി​ത്സ​ക്കെ​ന്നു പ​റ​ഞ്ഞ് മോ​ളു​ടെ മൃ​ത​ദേ​ഹം മറ്റൊരു ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നും അ​വ​ർ വ​ല്ലാ​ത്ത തി​ടു​ക്കം​കാ​ട്ടി’’ മൃ​ത​ദേ​ഹ​ത്തെ ചി​കി​ത്സി​ച്ച വ​ക​യി​ൽ യാ​തൊ​രു ഉ​ളു​പ്പു​മി​ല്ലാ​തെ ആ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ ഹ​ത​ഭാ​ഗ്യ​നാ​യ ഇൗ ​പി​താ​വി​നോ​ട് 9000 രൂ​പ വാ​ങ്ങി പെ​ട്ടി​യി​ലി​ടു​ക​യും ചെ​യ്തു​വെ​ന്ന് അ​റി​യു​മ്പോ​ഴാ​ണ് ആ​ശു​പ​ത്രി​ക​ളി​ലെ ചൂ​ഷ​ണ​ങ്ങ​ളു​ടെ ആ​ഴം വ്യ​ക്ത​മാ​കു​ന്ന​ത്. എന്‍റെ മ​ക​ളു​ടെ മ​ര​ണ​ത്തി​ൽ ഒ​ന്ന്​ അ​നു​ശോ​ചി​ക്കാ​ൻ പോ​ലും ത​യാ​റാ​വാ​തി​രു​ന്ന കോ​ള​ജ് അ​ധി​കൃ​ത​ർ പി​ന്നീ​ട് ചി​കി​ത്സാ​രേ​ഖ​ക​ൾ തി​രു​ത്തി, കു​റ്റ​ക്കാ​രെ​യെ​ല്ലാം ര​ക്ഷി​ക്കാ​നാ​യി​രു​ന്നു ഏ​റെ താ​ൽ​പ​ര്യം കാ​ട്ടി​യി​രു​ന്ന​തെ​ന്ന് മ​ക​ളു​ടെ മ​ര​ണം മു​ത​ൽ ഇ​ന്നു​വ​രെ ഒ​റ്റ​ക്കു​നി​ന്ന് പോ​രാ​ടു​ന്ന ആ​ബൂ​ട്ടി രോ​ഷ​ത്തോ​ടെ പ​റ​ഞ്ഞു.

ഷംനയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർഥികൾ നടത്തി‍യ സമരം (Photo Courtesy: Deccan Chronicle)
 


പോരാട്ടവഴിയിലെ പിതാവ്
2006ൽ ​മ​സ്ക​ത്തി​ൽ​നി​ന്ന് അ​വ​ധി​ക്ക് വ​ന്ന താൻ തി​രി​കെ പോ​കാ​തി​രു​ന്ന​തി​നു കാ​ര​ണം, പൊ​ന്നു​മോ​ളാ​​െണന്ന്​ ഇൗ പിതാവ്​ പറയുന്നു. അ​വ​ളു​ടെ വി​ശേ​ഷ​ങ്ങ​ളും പ​ഠ​ന​കാ​ര്യ​ങ്ങ​ളും ല​ക്ഷ്യ​ബോ​ധ​വും അ​വ​ൾ കു​ന്നു​കൂ​ട്ടി​വെ​ച്ച സ്വ​പ്ന​ങ്ങ​ളു​മെ​ല്ലാം കേ​ട്ട​പ്പോ​ൾ മോ​ളോ​ടൊ​പ്പം ഇ​വി​ടെ​ത്ത​ന്നെ അ​ങ്ങ് ക​ഴി​യ​ണ​മെ​ന്ന് ക​രു​തി ആബൂട്ടി. ഷം​ന​യു​ടെ മ​ര​ണം മു​ത​ൽ തോ​രാ​ത്ത ക​ണ്ണീ​രി​നി​ട​യി​ലും നീ​തി​ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തിെ​ൻ​റ പാ​ത​യി​ലാ​യി​രു​ന്നു ഇൗ ​ഉ​പ്പ. കേ​സ് ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്ന​പ്പോ​ഴെ​ല്ലാം നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ നീ​തി​ക്കു​വേ​ണ്ടി ന​ട​ത്തി​യ പോ​രാ​ട്ടം ത​ന്നെ​യാ​ണ് വി​ജ​യി​ച്ച​ത്. ‘എന്‍റെ മോ​ളെ എ​നി​ക്ക​ത്ര​യും ഇ​ഷ്​​ടാ​ണ്, മോ​ൾ​ക്ക് നീ​തി കി​ട്ടും​വ​രെ​യെ​ങ്കി​ലും എ​ന്നെ ജീ​വി​പ്പി​ക്ക​ണേ പ​ട​ച്ചോ​നെ​യെ​ന്നാ​ണ് എ​ല്ലാ നേ​ര​ത്തും ഞാ​ൻ പ്രാ​ർ​ഥി​ക്കു​ന്ന​തു ത​ന്നെ.’’

വിയോജനക്കുറിപ്പെന്ന വഴിത്തിരിവ്
ഷം​ന​യു​ടെ മ​ര​ണം വീ​ണ്ടും വാ​ർ​ത്ത​ക​ളി​ലി​ടം നേ​ടു​ന്ന​ത് ര​ണ്ടു ഡോ​ക്ട​ർ​മാ​രെ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​തോ​ടെ​യാ​യി​രു​ന്നു. മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജി​ൻ​സ് ജോ​ർ​ജ്, പി.​ജി വി​ദ്യാ​ർ​ഥി ഡോ. ​ബി​നോ ജോ​സ​ഫ് എ​ന്നി​വ​രാണ് സ​സ്പെ​ൻ​ഡ് ചെ​യ്യപ്പെട്ട​ത്. തൃ​ക്കാ​ക്ക​ര അ​സി​സ്​​റ്റ​ൻ​റ്​ പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ട​തു പ്ര​കാ​രം പി​ന്നീ​ട് എ​റ​ണാ​കു​ളം ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്നു. തു​ട​ർ​ന്ന് ബോ​ർ​ഡ് യോ​ഗം റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തി​നു പി​ന്നാ​ലെ കേ​സ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്ന് അ​സി​സ്​​റ്റ​ന്‍റ്​ പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ വി​ളി​ച്ച​റി​യി​ച്ചു. ഇ​തോ​ടെ ആ​ബൂ​ട്ടി​ക്ക് ഒ​രു കാ​ര്യം വ്യ​ക്ത​മാ​യി -ഇൗ ​കേ​സി​ൽ ത​ന്നെ സ​ഹാ​യി​ക്കാ​ൻ ആ​രു​മു​ണ്ടാ​കി​ല്ല. എ​ന്നാ​ൽ, തെ​ളി​വു​ക​ൾ ഇ​ല്ലാ​താ​ക്കി കേ​സ് ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ നി​ര​വ​ധി പേ​രു​ണ്ടാ​കും.

ബാപ്പൂട്ടിയെ ആരോഗ്യ മന്ത്രി കെ.കെ ശൈലജ സന്ദർശിച്ചപ്പോൾ (Photo Courtesy: Deccan Chronicle)
 


ചി​കി​ത്സ​പ്പി​ഴ​വി​ല്ലെ​ന്നാ​ണ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ അ​റി​യി​ച്ച​തെ​ന്നാ​യി​രു​ന്നു പൊ​ലീ​സ്​ എ.​സി.​പി പ​റ​ഞ്ഞ​ത്. മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ചേ​ർ​ന്ന​ത് എ​റ​ണാ​കു​ളം ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ കു​ട്ട​പ്പന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു. ജി​ല്ല ആ​ശു​പ​ത്രി​യി​ലെ മൂ​ന്നോ നാ​ലോ ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്ര​മാ​ണ് ബോ​ർ​ഡി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​രോ​പ​ണ​വി​ധേ​യ​രാ​വ​ട്ടെ, മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​ഫ​സ​ർ​മാ​രാ​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും. ഇ​ക്കാ​ര്യം പ​ല​ത​വ​ണ ഡി.​എം.​ഒ കു​ട്ട​പ്പന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യെ​ങ്കി​ലും ഒ​രു ത​ര​ത്തി​ലു​മു​ള്ള മാ​റ്റം​വ​രു​ത്താ​നും അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല​ത്രേ. നേ​ര​ത്തേ തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ച​പോ​ലെ മ​ര​ണ​കാ​ര​ണം ചി​കി​ത്സ​പ്പി​ഴ​വ​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടാണ് നൽകിയത്. എ​ന്നാ​ൽ, ബോ​ർ​ഡി​ൽ അം​ഗ​മാ​യി​രു​ന്ന ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഫോ​റ​ൻ​സി​ക് വി​ദ​ഗ്​​ധ ഡോ. ​ലി​സ ജോ​ൺ മെ​ഡി​ക്ക​ൽ ബോ​ർ​ഡിന്‍റെ തീ​രു​മാ​ന​ത്തി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി വി​യോ​ജ​ന​ക്കു​റി​പ്പ് എ​ഴു​തി​വെ​ച്ചു. ഇ​താ​ണ് കേ​സി​ൽ വ​ഴി​ത്തി​രി​വാ​യ​ത്.

അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ആ​ബൂ​ട്ടി ഡി.​ജി.​പി​യെ ക​ണ്ട് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു. അ​പ്പോ​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്ന സം​ഘ​ത്തെ മാ​റ്റി ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തു. ആ​രോ​ഗ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി​യെ ക​ണ്ട് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ഇ​ട​പെ​ട്ട് കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന കാ​ര്യം ബോ​ധ്യ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ അ​പ്പ​ക്സ് ബോ​ർ​ഡ് യോ​ഗം വി​ളി​ക്കാ​ൻ സെ​ക്ര​ട്ട​റി നി​ർ​ദേ​ശം ന​ൽ​കി. അ​പ്പ​ക്സ് ബോ​ർ​ഡ് യോ​ഗം വീ​ണ്ടും ര​ണ്ടു പേ​രെ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി. ഡോ. ​ജി​ൻസ് ജോ​ർ​ജി​ന് പു​റ​മെ ഡോ. ​കൃ​ഷ്ണ​ മോ​ഹ​നനെയി​രു​ന്നു ഇ​ത്ത​വ​ണ കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യത്.
 

എ​റ​ണാ​കു​ളം ക​ള​മ​ശ്ശേ​രി​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ്
 


അവനും പഠിക്കണം പക്ഷേ...
എ​ന്നാ​ൽ, ദി​വ​സ​ങ്ങ​ൾ ക​ഴി​യ​വെ ആ​ബൂ​ട്ടി വി​ചാ​രി​ച്ച​തു​ത​ന്നെ സം​ഭ​വി​ച്ചു. സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട പി.​ജി വി​ദ്യാ​ർ​ഥിയെ ഒ​രു മാ​സ​ത്തി​ന​കം തി​രി​കെ സ​ർ​വി​സി​ലെ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് അ​ൽ​പം​പോ​ലും ആ​ലോ​ചി​ക്കേ​ണ്ടി വ​ന്നി​ല്ല​ത്രേ. സം​ഭ​വ​മ​റി​ഞ്ഞ ആ​ബൂ​ട്ടി ആ​ദ്യം പോ​യി ക​ണ്ട​ത് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യെ​യാ​യി​രു​ന്നു. കേ​വ​ലം മ​ന്ത്രി​യെ​ന്ന​തി​ലു​പ​രി നേ​രി​ട്ട​റി​യാ​വു​ന്ന​ സ​മീ​പ​വാ​സി​യു​മാ​യി​രു​ന്നു മ​ന്ത്രി ശൈ​ല​ജ. എ​ന്നാ​ൽ, മ​ന്ത്രി​യു​ടെ മ​റു​പ​ടി വ​ല്ലാ​ത്ത നി​രാ​ശ​യു​ണ്ടാ​ക്കി​യെ​ന്ന് ആ​ബൂ​ട്ടി, ‘‘അ​ദ്ദേ​ഹം ഒ​രു യു​വ ഡോ​ക്ട​റ​ല്ലേ, അ​യാ​ൾ​ക്കും പ​ഠി​ക്കേ​ണ്ടേ’’ എ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മ​റു​പ​ടി. ‘‘അ​വ​നും പ​ഠി​ക്ക​ണം. എന്‍റെ മ​ക​ളും പ​ഠി​ക്കാ​നാ​യി​രു​ന്നു വ​ന്ന​ത്, മി​ടു​ക്കി​യാ​യി പ​ഠി​ച്ച് ഇൗ ​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​പ്പ​റ്റാ​നാ​യി​രു​ന്നു ആഗ്രഹം. എ​ന്നാ​ൽ, ഡെ​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങാ​നാ​യി​രു​ന്നു എെ​ൻ​റ വി​ധി’’ -ഇ​ത്ര​യും മ​ന്ത്രി​യോ​ട് നേ​രി​ട്ടു പ​റ​ഞ്ഞാണ് ആ​ബൂ​ട്ടി മടങ്ങിയത്.

ആഘാതത്തിലും അടങ്ങിയിരിക്കാനാവാതെ
ക​ഴി​ഞ്ഞ റ​മ​ദാ​നി​ൽ മ​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ത്തു​ന്ന​തി​നാ​യി ആ​ബൂ​ട്ടി ഉം​റ നി​ർ​വ​ഹി​ക്കാ​ൻ പോയിരുന്നു. മ​ട​ക്ക യാ​ത്ര​യി​ൽ നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ വി​മാ​ന​മി​റ​ങ്ങി, ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ബ​ന്ധു​വാ​യ രോ​ഗി​യെ സ​ന്ദ​ർ​ശി​ക്കാ​ൻ പോ​യ ആ​ബൂ​ട്ടി ഹൃ​ദ്രോ​ഗം മൂ​ർ​ച്ഛി​ച്ച്​ അ​തേ ആ​ശു​പ​ത്രി​യി​ൽ ത​ന്നെ കി​ട​പ്പി​ലാ​യി. ശ​സ്ത്ര​ക്രി​യയെ തു​ട​ർ​ന്ന് ര​ണ്ടു മാ​സ​ത്തോ​ളം വി​ശ്ര​മ​ത്തി​ലുമായി. തന്‍റെ ശ്വാ​സം നി​ല​ച്ചു​പോ​യാ​ൽ മോ​ളു​ടെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ൾ ര​ക്ഷ​പ്പെ​ട്ടു​പോ​കു​മോ എ​ന്ന ആ​ധി​യാ​യി​രു​ന്നു രോഗക്കിടക്കിയലും ഇൗ പിതാവിന്‍റെ മ​ന​സ്സി​ൽ. ദൈ​വാ​നു​ഗ്ര​ഹം കൊ​ണ്ട് ഇ​പ്പോ​ൾ എ​ണീ​റ്റു​ന​ട​ക്കാ​നു​ള്ള ശ​ക്തി കി​ട്ടി. ഇ​നി​യും ചി​ല കാ​ര്യ​ങ്ങ​ൾ ചെ​യ്തു​തീ​ർ​ക്കാ​നു​ണ്ട്.

shmna-abootty

ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ൽ പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ട്. ചി​കി​ത്സ​യി​ൽ ഗു​രു​ത​ര​മാ​യ പി​ഴ​വ് കാ​ട്ടി​യ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 15 പേ​രെ ഇ​തി​ന​കം കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​, എ​ന്നാ​ലും ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ൾ ഇ​പ്പോ​ഴും നീ​ളു​ക​യാ​ണ്. അ​ട​ങ്ങി​യി​രി​ക്കു​മെ​ന്ന് ആ​രും വി​ചാ​രി​ക്കേ​ണ്ട​തി​ല്ല. ഒ​രാ​ഴ്ച​ത്തെ വി​ശ്ര​മം​കൂ​ടി ക​ഴി​ഞ്ഞാ​ൽ ഞാ​ൻ വീ​ണ്ടു​മി​റ​ങ്ങും. ഇ​റ​ങ്ങാ​തി​രി​ക്കാ​ൻ എ​നി​ക്കാ​വി​ല്ല. മോ​ളു​ടെ മു​ഖം ക​ണ്ണി​ൽ​നി​ന്ന് മാ​യു​ന്നി​ല്ല. എ​െ​ൻ​റ മോ​ൾ​ക്ക് നീ​തി കി​ട്ടി​യേ പ​റ്റൂ -രോ​ഗ​ത്തിെ​ൻ​റ അ​വ​ശ​ത​യു​ണ്ടെ​ങ്കി​ലും വാക്കുകളിലെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന് അ​യ​വൊ​ട്ടു​മി​ല്ല ഇൗ പിതാവിന്. ആ​ബൂ​ട്ടി​യു​ടെ ഇൗ ​പ്ര​തി​ജ്ഞ​ക്കൊ​പ്പം ഒ​രു നാടും നാ​ട്ടു​കാ​രു​മു​ണ്ട്, മ​ല​യാ​ള​ക്ക​ര​യി​ലെ ര​ക്ഷി​താ​ക്ക​ളു​ടെ മ​ന​സ്സു​മു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAboottyShamna TasnimShamna death case
News Summary - Shamna Tasnim father Abootty explain the death of his Daughter -Kerala News
Next Story