Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിന്‍സെന്‍റിനെതിരെ...

വിന്‍സെന്‍റിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പരാതിക്കാരിയുടെ സഹോദരി

text_fields
bookmark_border
വിന്‍സെന്‍റിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പരാതിക്കാരിയുടെ സഹോദരി
cancel
camera_alt?????? ????????????????? ????? ??.??.? ??. ??????????

തിരുവനന്തപുരം: കോവളം എം.എല്‍.എ എം. വിന്‍സെന്‍റിനെതിരായ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയെന്ന് പരാതിക്കാരിയുടെ സഹോദരി. ആരോപണത്തിനും ഗൂഢാലോചനക്കും പിന്നില്‍ ഇടതു പ്രവര്‍ത്തകനായ സഹോദരനാണ്. സഹോദരന് എം.എല്‍.എ സര്‍ക്കാര്‍ ജോലി വാങ്ങി നല്‍കാത്തതാണ് പ്രതികാരത്തിന് കാരണമെന്നും സഹോദരി ആരോപിച്ചു.

10 വര്‍ഷത്തിലധികമായി മാനസിക രോഗത്തിന് സഹോദരി മരുന്നു കഴിക്കുന്നുണ്ട്. സമാനരീതിയിലുള്ള പരാതികള്‍ സഹോദരി മുമ്പും ഉന്നയിച്ചിട്ടുണ്ട്. എം.എല്‍.എയെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ചെറുപ്പം മുതലേ അറിയാം. ആരോപിക്ക തരത്തിലുള്ള ഒരു വ്യക്തിയല്ല അദ്ദേഹമെന്നും സഹോദരി വ്യക്തമാക്കുന്നു. 

നാലു മാസം മുമ്പ് എം.എല്‍.എയും പരാതിക്കാരിയും തമ്മില്‍ നിരന്തരം ഫോണ്‍ വഴി ബന്ധപ്പെട്ടിരുന്ന വിവരം തനിക്കറിയാം. ഇത് പാടില്ലെന്ന് പറഞ്ഞ് താൻ വിലക്കിയിരുന്നു. എന്നാൽ, പരാതികാരിക്ക് ഇഷ്ടപെട്ടിരുന്നില്ല. കേസ് അന്വേഷിക്കുന്ന പൊലീസ് തന്‍റെ മൊഴി രേഖപ്പെടുത്തിയില്ലെന്നും സഹോദരി മാത്യുഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssex scandalmalayalam newsm vincent mla
News Summary - sex scandal: sister of victim support to m vincent mla -kerala news
Next Story