Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.എസ്.എസ് വേദി...

ആർ.എസ്.എസ് വേദി പങ്കിട്ടതിന് കോൺഗ്രസ് നേതാവിന് ശാസനയും താക്കീതും

text_fields
bookmark_border
ആർ.എസ്.എസ് വേദി പങ്കിട്ടതിന് കോൺഗ്രസ് നേതാവിന് ശാസനയും താക്കീതും
cancel

തൃശൂർ: ആർ.എസ്.എസ്. വേദി പങ്കിട്ടതിന് കോൺഗ്രസ് നേതാവ് തോമസ് തത്തംപിള്ളിക്ക് ഡി.സി.സിയുടെ ശാസനയും താക്കീതും. കഴിഞ്ഞ തിങ്കളാഴ്ച ഊരകത്ത്  സി.പി.എം നേതാവ് പ്രഫ.കെ.യു. അരുണൻ എം.എൽ.എ ഉദ്ഘാടനം ചെയ്ത ആർ.എസ്.എസി​​​​െൻറ പഠനോപകരണ വിതരണ ചടങ്ങിൽ അധ്യക്ഷത വഹിച്ചത് ​ബ്ലോക്ക്​ പഞ്ചായത്ത് അംഗം കൂടിയായ മണ്ഡലം കോൺഗ്രസ്​ കമ്മിറ്റി മുൻ പ്രസിഡൻറ് തോമസ് തത്തംപിള്ളിയായിരുന്നു. തോമസ് തത്തംപിള്ളിയിൽനിന്ന് കോൺഗ്രസ്​ വിശദീകരണം േതടിയിരുന്നു.

ആശയപരമായും ആദർശപരമായും കോൺഗ്രസിന് ഒരിക്കലും യോജിക്കാൻ കഴിയാത്ത സംഘടനയാണ് ആർ.എസ്.എസ്. മേലിൽ ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടാകരുതെന്ന് ഓർമിപ്പിക്കു​ന്നുവെന്നും ഇത് താക്കീതും ശാസനയുമായി കണക്കാക്കണമെന്നും തോമസ് തത്തംപിള്ളിക്കുള്ള നടപടിയിൽ ജില്ല കോൺഗ്രസ്​ കമ്മിറ്റി വിശദീകരിച്ചു. വർഗീയ ഫാഷിസ്റ്റ് സംഘടനകൾ നടത്തുന്ന ഒരു പരിപാടിയിലും മേലിൽ സഹകരിക്കരുതെന്നും എല്ലാവരെയും ഒന്നായി കാണുന്ന മൂല്യം സൂക്ഷിക്കുന്നതാണ് കോൺഗ്രസ് ആശയമെന്നും ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ അറിയിച്ചു. പരിപാടിയിൽ പ​െങ്കടുത്തതിന്​ കെ.യു. അരുണൻ എം.എൽ.എയെ സി.പി.എം പരസ്യമായി ശാസിക്കാൻ തീരുമാനിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rss
News Summary - RSS
Next Story