Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​െകാലപാതക...

​െകാലപാതക രാഷ്​ട്രീയത്തിന്​ ഉത്തരം പറയേണ്ടത്​ ആർ.എസ്​.എസ്- കോടിയേരി

text_fields
bookmark_border
kodiyeri
cancel

തിരുവനന്തപുരം: കേരളത്തി​െല ​െകാലപാതക രാഷ്​ട്രീയത്തിന്​ മുഖ്യമായി ഉത്തരം പറയേണ്ടത്​ ആർ.എസ്​.എസ്​ ആണെന്ന്​ സി.പി.എം സംസ്​ഥാന ​െസക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. 1970 നു ശേഷമാണ്​ രാഷ്​ട്രീയ ആക്രമണങ്ങൾ സംസ്​ഥാനത്തുണ്ടായത്​. 214 സി.പി.എം പ്രവർത്തകർ ഇക്കാലയളവിൽ ​െകാല്ല​െപ്പട്ടു. കൊലപാതക രാഷ്​ട്രീയത്തി​​​​​െൻറ ചേറിൽ പുരണ്ടു കിടക്കുന്ന അമിത്​ ഷാ സമാധാന സുവിശേഷം പറയാൻ കേരളത്തിൽ വന്നത്​ പരിഹാസ്യമാണെന്നും കോടിയേരി പറഞ്ഞു. 

കേന്ദ്രത്തിൽ ബി.ജെ.പി ഭരണം വന്നശേഷം കേരളത്തി​െല ആക്രമണങ്ങൾ വർധിച്ചിരിക്കുകയാണ്​. കേന്ദ്ര ഭരണം ആക്രമണത്തിന്​ പ്രോത്​സാഹനം നൽകുന്നതിനായി​ ഉപയോഗിക്കുകയാണ്​. ഗോരക്ഷയു​െട പേരിൽ  രാജ്യത്ത്​ 36 കൊലപാതകങ്ങൾ നടന്നു. ഇത്തരം സംഭവങ്ങൾ കേരളത്തിൽ നടപ്പാക്കാനാകുന്നില്ല. അതിന്​ കള​െമാരുക്കുന്നതിനാണ്​ പ്രചാരണങ്ങളുമായി ആർ.എസ്​.എസ്​ ഇറങ്ങിയിരിക്കുന്നത്​. എന്താക്രമണം നടത്തിയായും രക്ഷിക്കാർ സർക്കാറുണ്ട്​ എന്ന സന്ദേശമാണ്​ കേന്ദ്രം നൽകുന്നത്​. 

കേരള മുഖ്യമന്ത്രിയു​െട പ്രതിഛായ തകർക്കാൻ ബി.​െജ.പി പ്രചാരണം നടത്തുന്നു. എന്നാൽ ഇതുമൂലം സി.പി.എമ്മിനെ തകർക്കാനാകില്ല. സി.പി.എമ്മിനെതിരെ ഏറ്റവും കൂടുതൽ പ്രചാരണം നടത്തിയത്​ വേങ്ങര തെരഞ്ഞെടുപ്പിലാണ്​. എന്നാൽ നേരത്തെ കിട്ടിയ വോട്ടു പോലും ഇത്തവണ വേങ്ങരയിൽ ബി.ജെ.പിക്ക്​ ലഭിച്ചില്ല. മതപരമായി ധ്രുവീകരിക്കാനുള്ള ആർ.എസ്​.എസ്​ ലക്ഷ്യം നടപ്പിലാകി​െല്ലന്ന്​ വേങ്ങര തെളിയിച്ചു. ആർ.എസ്​.എസി​​​​​െൻറ പരിപ്പ്​ കേരളത്തിൽ വേവില്ലെന്ന്​ ജനങ്ങൾ തെളിയിച്ചു. 

ജനരക്ഷായാത്രക്ക്​ മങ്ങലേൽപ്പിക്കാനാണ്​ സോളാർ റിപ്പോർട്ട്​ പ്രഖ്യാപിച്ചത്​ എന്ന അമിത്​ ഷായു​െട പ്രഖ്യാപനം ശുദ്ധ അസംബന്ധമാണ്​. ഇത്​ കോൺഗ്രസുമായി  സഖ്യം ചേർന്ന്​ സി.പി.എമ്മിനെതി​െര പ്രതികരിക്കാനുള്ള ആലോചനയു​െട ഭാഗമാണ്​. ​ഇൗ പ്രചാരണത്തെ നേരിടാൻ ജനങ്ങൾ ഒന്നിച്ചു നിൽക്കണം. കൊലപാതക കേസിൽ പ്രതിയായ ആളെ സി.പി.എം ബ്രാഞ്ച്​ ​െസക്രട്ടറിയാക്കിയെന്ന അമിത്​ ഷായുടെ ആരോപണത്തെ കുറിച്ച്​ ചോദിച്ചപ്പോൾ രണ്ട്​ കൊലപാതക കേസുകളിൽ പ്രതിയായ ആളാണ്​ ബി.ജെ.പിയുടെ അഖി​േലന്ത്യാ അധ്യക്ഷനെന്ന്​ കോടിയേരി തിരിച്ചടിച്ചു. 

ബി.ജെ.പിയുടെ ഒരു നേതാവ്​ സരോജ്​ പാ​െണ്ഡ മാർക്​സിസ്​റ്റുകാരു​െട കണ്ണ്​ ചൂഴ്​ന്നെടുക്കണ​െമന്ന്​ പറഞ്ഞു. ഇത്രയും മാർക്​സിസ്​റ്റുകാരു​െട കണ്ണുകൊണ്ട്​ സരോജ്​ പാണ്ഡെക്ക്​ എന്താണ്​ ചെയ്യാനുള്ളത്​ എന്ന്​ വ്യക്​തമാക്കണം. കേരളത്തിലെ ബി.ജെ.പിക്കാർ ഇൗ പ്രസ്​താവന തള്ളിക്കളയുമെന്ന്​ കരുതി. എന്നാൽ എന്ത്​ വഷളത്തരവും ഏ​െറ്റടുക്കുന്ന പാർട്ടിയായി ബി.ജെ.പി മാറിയിരിക്കുന്നു. 

വികസനത്തി​​​​െൻറ കാര്യത്തിൽ ഏറ്റുമുട്ടാമെന്ന അമിത്​ഷായു​െട ​െവല്ലുവിളി ഏറ്റെടുക്കാൻ എൽ.ഡി.എഫ്​ തയാറാണ്​. ബി.ജെ.പി ഭരിക്കുന്ന ഏത്​ സംസ്​ഥാന​ത്തേക്കാളും മുൻപന്തിയിലാണ്​ കേരളം. എന്നാൽ, ബി.​െജ.പിയുമായി അക്രമത്തി​​​​െൻറ കാര്യത്തിൽ മത്​സരിക്കാൻ ഉദ്ദേശിക്കുന്നില്ല. ആക്രമണങ്ങളെ അക്രമം കൊണ്ട്​ നേരിടാനല്ല, ആർ.എസ്​.എസിനെ തുറന്നു കാണിച്ച്​ ജനങ്ങൾക്കിടയിൽ ഒറ്റ​െപ്പടുത്താനാണ്​ തങ്ങളുടെ ശ്രമമെന്നും കോടിയേരി പറഞ്ഞു. 

സോളാർ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ പുറത്തു പറായാൻ കൊള്ളി​െല്ലന്നാണ്​ അറിയുന്നത്​. നേരത്തെ പുറത്തു വിട്ട്​ പ്രശ്​നമുണ്ടാക്കണോ എന്ന്​ കേൺ​ഗ്രസ്​ തീരുമാനിക്ക​െട്ട എന്നും കോടിയേരി പരിഹസിച്ചു. സി.പി.എമ്മി​െന ലക്ഷ്യമാക്കി നടക്കുന്ന പ്രചരണത്തിനെതിരെ ജനങ്ങളെ സംഘടിപ്പിക്കുന്നതിനായി ഒക്​ടേബർ 21മുതൽ ജനജാഗ്രതാ യാത്ര നടത്തും. 140 നിയമസഭാ മണ്ഡലങ്ങളിലും എൽ.ഡി.എഫ്​ നേതാക്കൾ ജനങ്ങ​െള സന്ദർശിക്കുമെന്നും കോടിയേരി അറിയിച്ചു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyerirsskerala newsamit shamalayalam newsBJPBJP
News Summary - RSS Responsible for Killing politics - Kerala News
Next Story