Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസിൽ ആർ.എസ്​.എസ്​...

പൊലീസിൽ ആർ.എസ്​.എസ്​ സെൽ സജീവമെന്ന്​ റിപ്പോർട്ട്​ 

text_fields
bookmark_border
police
cancel

തൃ​ശൂ​ർ: പൊലീസിന്​ ജനകീയമുഖം നഷ്​ടപ്പെ​െട്ടന്നും നൽകിയ സ്വാതന്ത്ര്യം സേനാംഗങ്ങൾ ദുരുപയോഗം ചെയ്യുകയാ​െ​ണന്നും സി.പി.എം സംസ്​ഥാന സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. പല രാഷ്​ട്രീയ താൽപര്യങ്ങളുള്ളവർ പൊലീസിലുണ്ട്​. ആർ.എസ്​.എസ്​ സെൽ പൊലീസിൽ സജീവമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 

പൊലീസിൽനിന്നും നീതി ലഭിക്കുന്നില്ലെന്ന്​ പല ജില്ല സമ്മേളനങ്ങളിലും പരാതി ഉയർന്നിരുന്നു. ആർ.എസ്​.എസ്​, എസ്​.ഡി.പി.​െഎ പ്രവർത്തകർക്ക്​ ലഭിക്കുന്ന പരിഗണന ​പോലും പൊലീസ്​ സ്​റ്റേഷനുകളിൽ തങ്ങൾക്ക്​ ലഭിക്കുന്നില്ലെന്ന പരാതിയാണ്​ ചില സി.പി.എം ജില്ല സമ്മേളനത്തിൽ പ്രതിനിധികൾ ഉന്നയിച്ചത്​. അത്തരം പരാമർശങ്ങൾ ​ക്രോഡീകരിച്ചാണ്​ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്​.

റിപ്പോർട്ടിൽ പൊലീസിനെതിരെയുള്ള ഇൗ പരാമർശം പരോക്ഷമായി ആഭ്യന്തര വകുപ്പ്​ കൈകാര്യം ചെയ്യുന്ന പിണറായി വിജയനെതിരായ വിമർശനവുമാണ്​. വരും ദിവസങ്ങളിൽ സി.പി.എം സമ്മേളനത്തിൽ നടക്കുന്ന ചർച്ചകളിലും പൊലീസിനെതിരെ ശക്​തമായ വിമർശനമാണുണ്ടാകുക. പലയിടങ്ങളിലും പാർട്ടി പ്രവർത്തകർ പൊലീസി​​െൻറ അതിക്രമങ്ങൾക്ക്​ വിധേയരാകുന്നുവെന്ന പരാതി പല ജില്ലകളിൽ നിന്നുമുണ്ട്​. 

കണ്ണൂർ, കോഴിക്കോട്​, തിരുവനന്തപുരം എന്നിവിടങ്ങളിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ പൊലീസ്​ അതിക്രമങ്ങൾ ചർച്ചക്ക്​ കാരണമാകും. പല കേസുകളിലും പൊലീസ്​ നിരപരാധികളെ വേട്ടയാടുന്നുവെന്ന പരാതിയുമുണ്ട്​. ഇക്കാര്യങ്ങളെല്ലാം റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ ഉന്നയിക്കുമെന്നറിയുന്നു.

സി.പി.​െഎ ബന്ധം ദൃഢമാക്കണം; സി.പി.​െഎ നിലപാട്​ മുന്നണിയെ ദുർബലമാക്കുന്നുവെന്ന്​ സമ്മേളന റിപ്പോർട്ട്​ 
തൃ​ശൂ​ർ: സി.​പി.​ഐ​ നി​ല​പാ​ട് പ​ല​പ്പോ​ഴും മു​ന്ന​ണി​യെ ദു​ര്‍ബ​ല​മാ​ക്കു​ന്ന​താ​ണെ​ന്ന്​ സി.​പി.​എം സം​സ്​​ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശം. അ​തേ​സ​മ​യം, സി.​പി.​െ​എ​യു​മാ​യു​ള്ള ബ​ന്ധം ദൃ​ഢ​മാ​ക്കാ​ൻ ശ്ര​മം വേ​ണ​മെ​ന്ന്​ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. സി.​പി.​െ​എ​യു​ടെ അ​ന​വ​സ​ര​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളും മ​ന്ത്രി​സ​ഭാ​യോ​ഗ ബ​ഹി​ഷ്​​ക​ര​ണ​വും പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ തെ​റ്റാ​യ സ​ന്ദേ​ശം ന​ല്‍കാ​ൻ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ലും വ​ർ​ഗീ​യ, ഫാ​ഷി​സ്​​റ്റ്​ ശ​ക്​​തി​ക​ളെ ചെ​റു​ക്കാ​ൻ ഇ​ട​ത്​ പ്ര​സ്​​ഥാ​ന​ങ്ങ​ളു​ടെ ​െഎ​ക്യം ദൃ​ഢ​മാ​ക്ക​ണം. ആ ​അ​ർ​ഥ​ത്തി​ൽ സി.​പി.​െ​എ​യു​മാ​യു​ള്ള ബ​ന്ധം ദൃ​ഢ​മാ​ക്ക​ണം -റി​പ്പോ​ർ​ട്ട്​ വ്യ​ക്ത​മാ​ക്കു​ന്നു.

കേ​ര​ള കോ​ൺ​ഗ്ര​സ്​-​എ​മ്മി​നെ എ​ൽ.​ഡി.​എ​ഫി​ൽ​ കൊ​ണ്ടു​വ​രു​ന്ന​തി​ന്​ എ​തി​രാ​യ സി.​പി.​െ​എ നി​ല​പാ​ടി​നെ റി​പ്പോ​ർ​ട്ടി​ൽ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. മു​ന്ന​ണി വി​പു​ലീ​ക​ര​ണം അ​നി​വാ​ര്യ​മാ​ണ്. സി.​പി.​െ​എ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന എ​തി​ർ​പ്പ്​ കാ​ര്യ​മാ​ക്കേ​ണ്ട. മാ​ണി​യു​മാ​യി ബ​ന്ധം വേ​ണ്ടെ​ന്ന നി​ല​പാ​ടി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്ക്​ ക​ത്ത​യ​ച്ച വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്​ തി​രി​ച്ച​ടി​യാ​ണ്​ മു​ന്ന​ണി വി​പു​ലീ​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന പ​രാ​മ​ർ​ശം. വി.​എ​സി​നെ​തി​രാ​യ വി​മ​ർ​ശ​നം റി​പ്പോ​ർ​ട്ടി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കി​യെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. വ്യ​ക്​​തി പൂ​ജ വി​ഷ​യ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​നെ​തി​രാ​യ വി​മ​ർ​ശ​ന​വും റി​പ്പോ​ർ​ട്ടി​ലി​ല്ല. 

തോ​മ​സ്​​ചാ​ണ്ടി വി​ഷ​യ​ത്തി​ൽ സി.​പി.​െ​എ അ​മി​താ​വേ​ശം കാ​ട്ടി. എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​റി​ഞ്ഞി​ട്ടും മ​ന്ത്രി​സ​ഭാ​യോ​ഗം ബ​ഹി​ഷ്​​ക​രി​ക്കു​ന്ന​തി​ലേ​ക്ക്​ സി.​പി.​െ​എ പോ​ക​രു​താ​യി​രു​ന്നു.
 സോ​ളാ​ർ വി​ഷ​യ​ത്തി​ൽ എ​ൽ.​ഡി.​എ​ഫ്​ നി​ല​പാ​ട്​ ശ​രി​യാ​ണെ​ന്ന്​ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്മേ​ൽ ക​രു​ത​ലോ​ടെ​യു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ സ​ർ​ക്കാ​റി​​െൻറ ഭാ​ഗ​ത്ത്​ നി​ന്നു​ണ്ടാ​യ​ത്. റി​പ്പോ​ർ​ട്ട്​ യു.​ഡി.​എ​ഫി​നെ​യും പ്ര​ത്യേ​കി​ച്ച്​ കോ​ൺ​ഗ്ര​സി​​നെ​യും പ്ര​തി​രോ​ധ​ത്തി​ലാ​ക്കി -റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newsmalayalam newsRSS CellCPM State Conferance
News Summary - RSS Cell In Police - Kerala News
Next Story