Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിധി സന്തോഷം നൽകുന്നു;...

വിധി സന്തോഷം നൽകുന്നു; ഗൂഢാലോചനയെന്ന് തെളിഞ്ഞു -പിണറായി

text_fields
bookmark_border
വിധി സന്തോഷം നൽകുന്നു; ഗൂഢാലോചനയെന്ന് തെളിഞ്ഞു -പിണറായി
cancel

തിരുവനന്തപുരം:  ഹൈകോടതി വിധിയോടെ സത്യം ആത്യന്തികമായി തെളിഞ്ഞുവന്നതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇൗ വിധിയിൽ സന്തോഷിക്കുന്ന ജനങ്ങളുണ്ട്​. എന്നാൽ ഇതി​​െൻറ പേരിൽ തന്നെ വേട്ടയാടാൻ ശ്രമിച്ച നിഗൂഢശക്​തികൾ നിരാശരാണ്​. ഹൈകോടതിയുടെ ഇപ്പോഴത്തെ തീർപ്പ് കേരളത്തി​​െൻറ വികസനപദ്ധതികൾ കൂടുതൽ ആവേശകരമായി മുന്നോട്ടുകൊണ്ടുപോകാനുള്ള ഉൗർജം നൽകു​െന്നന്നും അദ്ദേഹംവാർത്താസമ്മേളനത്തിൽ പറഞ്ഞു. 

യു.ഡി.എഫ് കാലത്തുതന്നെ നടന്ന വിജിലൻസ്​ അന്വേഷണത്തിൽ പ്രതിയാക്കാൻ വേണ്ട ഒന്നും കണ്ടെത്താനായില്ല. രണ്ടാമത് പ്രാഥമിക പരിശോധനക്കുശേഷം സി.ബി.ഐ  പറഞ്ഞതും കേസെടുക്കാൻ മാത്രമുള്ള ഒന്നും ഇല്ലെന്നാണ്​. എന്നിട്ടും രാഷ്​ട്രീയപ്രേരിതമായി സി.ബി.ഐക്കുമേൽ കേസ്​ അടിച്ചേൽപിച്ചു. അവർ കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്നുള്ള ഘട്ടത്തിൽ സി.ബി.ഐ കോടതി കേസി​​െൻറ എല്ലാ വശങ്ങളും പരിശോധിച്ചശേഷം കുറ്റവിമുക്തനാക്കി വിധി പ്രസ്​താവിച്ചു. ഇപ്പോൾ ഹൈകോടതി ത​​െൻറ പേരിലുള്ള ആരോപണം നിലനിൽക്കുന്നതല്ലെന്ന്​ കണ്ടെത്തി. അങ്ങനെ ഈ കേസുമായി ബന്ധപ്പെട്ട എല്ലാ ഘട്ടങ്ങളിലും സത്യം തെളിഞ്ഞു. എന്നും താൻ ജുഡീഷ്യറിയോട് ആദരവും വിശ്വാസവും പുലർത്തിയിരുന്നു. ആ വിശ്വാസം കൂടുതൽ ദൃഢമായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസിനു പിന്നിൽ ഉണ്ടായിരുന്ന രാഷ്​​്ട്രീയ ഗൂഢാലോചന സ്​ഥിരീകരിക്കപ്പെട്ടു. ഹൈകോടതി കൃത്യമായി അത് കണ്ടെത്തി പുറത്തുകൊണ്ടുവന്നു. കേസ്​ വിധി പറയാൻ മാറ്റിവെച്ചതിനെ തുടർന്നുള്ള ഘട്ടത്തിൽ ലഭിച്ച ഉൗമക്കത്തുകളിലൂടെ കോടതിക്കുതന്നെ ഇത് ബോധ്യപ്പെട്ടു. ഇക്കാര്യം എടുത്തുപറഞ്ഞ കോടതി കേസിൽ പലർക്കും രാഷ്​ട്രീയലക്ഷ്യം ഉണ്ടായിരു​െന്നന്നുകൂടി ചൂണ്ടിക്കാണിച്ചു എന്നതോർക്കണം. കേസ്​ രാഷ്​​ട്രീയ താൽപര്യത്തോടെയാണോ കൈകാര്യം ചെയ്യുന്നതെന്ന്​ റിപ്പോർട്ട് കൊടുത്ത ഘട്ടത്തിൽ  തന്നെ കോടതി സി.ബി.ഐയോട് ചോദിച്ചു. ‘ലാവലിൻ റിപ്പോർട്ട് സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് ഘട്ടം വരട്ടെ എന്നു കരുതി കാത്തിരിക്കുകയായിരുന്നോ നിങ്ങൾ’ എന്നും  ചോദിച്ചു. 

സത്യം തെളിയിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞാണ്​ പിണറായി വിജയൻ വാർത്താസമ്മേളനം അവസാനിപ്പിച്ചത്​. സി.ബി.​െഎ കോടതി മുഴുവൻ പ്രതികളെയും കുറ്റവിമുക്​തമാക്കിയ ഇൗ കേസിൽ ഇപ്പോൾ ഹൈകോടതി ഉ​േദ്യാഗസ്​ഥരെ പ്രതിയാക്കിയിരിക്കുകയാണല്ലയോയെന്ന ചോദ്യത്തിന്​ ​േകാടതിവിധികളെ താരതമ്യം ചെയ്യാൻ താൻ നിയമവിദഗ്​ധനല്ലെന്നാണ്​ അദ്ദേഹം പ്രതികരിച്ചത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cmhigh courtkerala newssnc lavalin case. lavalin case
News Summary - Really Happy For the Verdict In High court-Kerala News
Next Story