Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജന​പ്രിയ രീതിയിൽ...

ജന​പ്രിയ രീതിയിൽ ആർ.എസ്​.എസ്​ അജണ്ട മോദി നടപ്പാക്കുന്നു –ആർ.ബി. ശ്രീകുമാർ 

text_fields
bookmark_border
ജന​പ്രിയ രീതിയിൽ ആർ.എസ്​.എസ്​ അജണ്ട മോദി നടപ്പാക്കുന്നു –ആർ.ബി. ശ്രീകുമാർ 
cancel

കൊ​ണ്ടോ​ട്ടി: ആ​ർ.​എ​സ്.​എ​സി​​​െൻറ രാ​ഷ്​​ട്രീ​യ അ​ജ​ണ്ട ജ​ന​ങ്ങ​ൾ​ക്ക്​ ഇ​ഷ്​​ട​പ്പെ​ടു​ന്ന ത​ര​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​താ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ രീ​തി​യെ​ന്ന്​ ഗു​ജ​റാ​ത്ത്​ മു​ൻ ഡി.​ജി.​പി ആ​ർ.​ബി. ശ്രീ​കു​മാ​ർ. ‘ഫാ​ഷി​സ​ത്തി​ന്​ മാ​പ്പി​ല്ല, നീ​തി​നി​ഷേ​ധം ന​ട​പ്പി​ല്ല’ മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ ന​ട​ത്തി​യ മാ​ർ​ച്ച്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 
ഏ​റ്റ​വും ശ​ക്​​ത​മാ​യ മാ​ർ​ക്ക​റ്റി​ങ് ടീ​മാ​ണ്​ ബി.​ജെ.​പി​ക്കു​ള്ള​ത്. മ​റ്റൊ​രു രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക്കും ഇ​ത്ത​ര​ത്തി​ലു​ള്ള മാ​ർ​ക്ക​റ്റി​ങ്​ സം​ഘം ഇ​ന്ത്യ​യി​ൽ നി​ല​വി​ലി​ല്ല. ദ​രി​ദ്ര​​​െൻറ പ​ണ​ക്കാ​രോ​ടു​ള്ള അ​സൂ​യ​യെ ചൂ​ഷ​ണം ചെ​യ്​​താ​ണ്​ നോ​ട്ട്​ നി​രോ​ധ​നം മോ​ദി ഇ​ത്ത​ര​ത്തി​ൽ ന​ട​പ്പാ​ക്കി​യ​ത്. ഉ​ത്ത​രേ​ന്ത്യ​ൻ രീ​തി​യി​ലു​ള്ള ഹി​ന്ദു-​മു​സ്​​ലിം വ​ർ​ഗീ​യ​ത കേ​ര​ള​ത്തി​ലും ന​ട​പ്പാ​ക്കാ​നാ​ണ്​ ശ്ര​മം. ഇ​തി​നെ​തി​രെ ഗ്രാ​മ​ത​ല​ത്തി​ൽ ഉൗ​ന്നി​യു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ്​ ആ​വ​ശ്യം. കേ​ര​ള​ത്തി​ലെ വി​ശ്വാ​സി​ക​ളു​ടെ ഐ​ക്യ​മ​ല്ല പ​ട്ടി​ണി​പ്പാ​വ​ങ്ങ​ളാ​യ ഉ​ത്ത​രേ​ന്ത്യ​ൻ ജ​ന​ത​ക്ക്​ ആ​വ​ശ്യം. ക്രൂ​ര പീ​ഡ​ന​ങ്ങ​ള്‍ക്ക് വി​ധേ​യ​രാ​യി ജീ​വി​ക്കു​ന്ന​വ​ര്‍ക്ക് സ​ഹാ​യ​ങ്ങ​ളും പി​ന്തു​ണ​യു​മാ​ണ് നാം ​ന​ല്‍കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.   
ജ​നാ​ധി​പ​ത്യ രീ​തി​യി​ല്‍ അ​ധി​കാ​ര​ത്തി​ലേ​റി​യ കേ​ന്ദ്ര  സ​ര്‍ക്കാ​ര്‍ ഫാ​ഷി​സ്​​റ്റു​ക​ളു​ടെ അ​ജ​ണ്ട​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​നെ ചെ​റു​ത്തു തോ​ല്‍പ്പി​ക്ക​ണ​മെ​ന്ന്​ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട്​ ഹ​മീ​ദ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ പ​റ​ഞ്ഞു. ഉ​ത്ത​രേ​ന്ത്യ​യി​ലെ പീ​ഡി​ത​ര്‍ക്ക് എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ ന​ൽ​കു​ന്ന ഒ​രു ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​വും ച​ട​ങ്ങി​ല്‍ കൈ​മാ​റി. 
അ​ബ്​​ദു​സ്സ​മ​ദ്​ പൂ​ക്കോ​ട്ടൂ​ർ, ടി.​വി. ഇ​ബ്രാ​ഹീം എം.​എ​ൽ.​എ, നാ​സ​ർ ​ൈഫ​സി കൂ​ട​ത്താ​യി, ഒാ​ണ​മ്പി​ള്ളി മു​ഹ​മ്മ​ദ്​  ഫൈ​സി, റ​ഷീ​ദ്​ ഫൈ​സി വെ​ള്ളാ​ലി​ക്കോ​ട്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 
ഹ​ജ്ജ് ക​മ്മി​റ്റി അം​ഗം അ​ഹ്​​മ​ദ് മൂ​പ്പ​ന്‍, പി.​എ. ജ​ബ്ബാ​ര്‍ ഹാ​ജി, കെ.​കെ.​​എ​സ്.​ ത​ങ്ങ​ൾ, ഫ​ക്രു​ദ്ദീ​ൻ ത​ങ്ങ​ൾ, ഹ​സ​ൻ സ​ഖാ​ഫി പൂ​ക്കോ​ട്ടൂ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.  എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ത്താ​ർ പ​ന്ത​ല്ലൂ​ർ സ്വാ​ഗ​ത​വും റ​ഷീ​ദ്​ ഫൈ​സി വെ​ള്ളാ​ലി​ക്കോ​ട്​ ന​ന്ദി​യും പ​റ​ഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rss
News Summary - rb sreekumar
Next Story