Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാത്രി...

രാത്രി വീട്ടുവളപ്പിലെത്തി പീഡനശ്രമം; യുവാവി​െൻറ നാവ്​ വീട്ടമ്മ കടിച്ചെടുത്തു

text_fields
bookmark_border
രാത്രി വീട്ടുവളപ്പിലെത്തി പീഡനശ്രമം; യുവാവി​െൻറ നാവ്​ വീട്ടമ്മ കടിച്ചെടുത്തു
cancel

വൈപ്പിന്‍: രാത്രി വീട്ടുവളപ്പില്‍ പതിയിരുന്ന്​ പീഡനത്തിന്​ മുതിര്‍ന്ന യുവാവി​​െൻറ നാവ് മധ്യവയസ്‌കയായ വീട്ടമ്മ കടിച്ചുപറിച്ചെടുത്തു. ബുധനാഴ്ച രാത്രി വൈപ്പിൻ ഞാറക്കലിലാണ് സംഭവം. വീട്ടമ്മയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ഞാറക്കല്‍ മൂരിപ്പാടത്ത് രാഗേഷ്​ എന്ന 30 വയസ്സുകാരനാണെന്ന്​ കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന്​ പിന്നീട്​ അറസ്​റ്റ്​ ചെയ്ത ഇയാളെ റിമാൻഡ്​ ചെയ്​തു. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്​: പുറത്തെ ശൗചാലയത്തിലേക്ക് വീട്ടമ്മ കയറിയ സമയം യുവാവ് വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചു. ശൗചാലയത്തിൽനിന്ന്​ പുറത്തിറങ്ങിയ വീട്ടമ്മയെ ഇയാള്‍ കടന്നുപിടിച്ചു. ഇരുളില്‍ ആളെ വ്യക്തമായില്ലെങ്കിലും യുവാവി​​െൻറ ശ്രമം ചെറുത്ത അവർ, ചുംബിക്കാനൊരുങ്ങിയപ്പോൾ അയാളുടെ നാവ് കടിച്ചെടുക്കുകയായിരുന്നു.

ഇതോടെ വീട്ടമ്മയെ തള്ളിയിട്ട് ഓടിമറഞ്ഞ യുവാവ്​ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തി. വ്യാഴാഴ്ച രാവിലെ​ പരാതിയുമായി ഞാറക്കൽ പൊലീസ് സ്‌റ്റേഷനിലെത്തിയ വീട്ടമ്മ ത​​െൻറ വായില്‍ കുടുങ്ങിയ പ്രതിയുടെ നാവി​​െൻറ രണ്ടു സ​െൻറിമീറ്റര്‍ നീളമുള്ള ഭാഗവും കൂ​െട കരുതിയിരുന്നു. ആശുപത്രി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാളുടെ മുറിഞ്ഞ നാവി​​െൻറ ശസ്ത്രക്രിയ ഞായറാഴ്ച

പൂര്‍ത്തിയാക്കിയിരുന്നു. മദ്യലഹരിയില്‍ സംഭവിച്ചതാണെന്ന് അവിവാഹിതനായ ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ്​ പറഞ്ഞു.  ഞാറക്കല്‍ സി.ഐ കെ. ഉല്ലാസി​​െൻറ നേതൃത്വത്തില്‍ എസ.്‌ഐ ആര്‍. രഗീഷ്‌കുമാര്‍, ജോണ്‍സണ്‍, സുധി, സത്യന്‍, ശരത്ബാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsrape attemptmalayalam newshousewifevypinErnakulam News
News Summary - rape attempt against kerala women-Kerala news
Next Story