Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാണകവെള്ളം തളിച്ച...

ചാണകവെള്ളം തളിച്ച ബി.ജെ.പിക്കാരെ അറസ്​റ്റ്​ ചെയ്യണം -ചെന്നിത്തല

text_fields
bookmark_border
ചാണകവെള്ളം തളിച്ച ബി.ജെ.പിക്കാരെ അറസ്​റ്റ്​ ചെയ്യണം -ചെന്നിത്തല
cancel
തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് എം.പി ഉപവാസം നടത്തിയ കൊട്ടാരക്കരയിലെ സമരപ്പന്തലില്‍ ചാണകവെള്ളം തളിച്ച ബി.ജെ.പി നേതാക്കളെ അറസ്​റ്റ്​ ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചാണക വെള്ളം തളിച്ച് ശുദ്ധിപ്രഖ്യാപനം നടത്തിയത്തോടെ ബി.ജെ.പി യുടെ വികൃതമായ ദലിത് വിരുദ്ധ മുഖമാണ് പുറത്ത് വരുന്നത്. സത്യാഗ്രഹ സമരംപോലും ദഹിക്കാത്ത ഫാസിസ്​റ്റുകള്‍ നടത്തിയ ശുദ്ധീകരണത്തിലൂടെ കേരളത്തെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്. മനുഷ്യവിരുദ്ധവുമായ നടപടിയുടെ പേരില്‍ പട്ടികജാതി -പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalacongresskerala newsmalayalam newsKollam Issue
News Summary - Ramesh Chennithala React to Kollam Issue -Kerala News
Next Story