Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യം നേരിടുന്ന...

രാജ്യം നേരിടുന്ന കടുത്ത വെല്ലുവിളികള്‍ക്കുള്ള ഉത്തരമാണ് രാഹുല്‍ -ചെന്നിത്തല

text_fields
bookmark_border
രാജ്യം നേരിടുന്ന കടുത്ത വെല്ലുവിളികള്‍ക്കുള്ള ഉത്തരമാണ് രാഹുല്‍ -ചെന്നിത്തല
cancel

തിരുവനന്തപുരം: രാജ്യം നേരിടുന്ന കടുത്ത വെല്ലുവിളികള്‍ക്കുള്ള ഉത്തരമാണ് രാഹുല്‍ ഗാന്ധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തി​​െൻറ അടിസ്ഥാന പ്രമാണങ്ങള്‍ തകര്‍ക്കപ്പെടുകയും വിദ്വേഷത്തി​​െൻറ വിഷം സമൂഹത്തി​​െൻറ എല്ലാ തലങ്ങളിലേക്കും പടര്‍ത്തുകയും ചെയ്യുന്ന അതി അപകടകരമായ അവസ്​ഥയിലാണ് രാഹുല്‍ കോണ്‍ഗ്രസി​​െൻറ അധ്യക്ഷനാവുന്നത്.

ഈ അവസ്​ഥയില്‍നിന്ന് രാജ്യത്തെ മോചിപ്പിച്ച് മതേതരത്വത്തി​​െൻറയും സഹിഷ്ണുതയുടെയും സാഹോദര്യത്തി​​െൻറയും പാതയിലൂടെ ഇന്ത്യയെ വീണ്ടും വികസനക്കുതിപ്പിലേക്ക് നയിക്കാന്‍ രാഹുലി​​െൻറ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് കഴിയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസന്‍ അഭിനന്ദിച്ചു. കോണ്‍ഗ്രസിനെ നയിക്കാന്‍ കരുത്തനായ യുവസാരഥിയെയാണ് ലഭിച്ചിരിക്കുന്നതെന്നും രാജ്യത്തെ യുവാക്കള്‍ക്ക് ആവേശം പകരുന്ന തീരുമാനമാണിതെന്നും ഹസൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalacongress presidentmalayalam newsRahul Gandhi
News Summary - Ramesh Chennithala on Rahul's Congress President-India News
Next Story