Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടതുമുന്നണി കലഹ...

ഇടതുമുന്നണി കലഹ മുന്നണിയായി -ചെന്നിത്തല

text_fields
bookmark_border
chennithala
cancel

െകാച്ചി: അടിത്തറ ഇളകി ഇടതുമുന്നണി കലഹമുന്നണിയായെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഫണ്ട്​ നൽകാതെ ധനമന്ത്രി സി.പി.​െഎയുടെ വകുപ്പുകളെ​ നോക്കുകുത്തിയാക്കുകയാണെന്നും ‘പടയൊരുക്കം’ ജാഥയുടെ ഭാഗമായി നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സമാന്തര മന്ത്രിസഭ യോഗം പോലും ചേരുന്നത്​ ഗുരുതര ഭരണഘടന പ്രതിസന്ധിയാണ്​. മന്ത്രിമാർക്ക് മുഖ്യമന്ത്രിയിലും തിരിച്ചും വിശ്വാസമില്ല. ഭരണ സ്​തംഭനം മൂലം  ജനകീയ പ്രശ്​നങ്ങൾക്കൊന്നും പരിഹാരമില്ല. ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കിയതി​െൻറ പേരിൽ 450 തസ്​തികകൾ വേണമെന്ന് ഭക്ഷ്യമന്ത്രി പറയുന്നു. എന്നാൽ, ഒരു തസ്​തികയും അനുവദിക്കാൻ ധനമന്ത്രി തയാറാകുന്നില്ല. വിലക്കയറ്റം നേരിടാൻ ഫണ്ട് നൽകുന്നില്ല. 

ഇടുക്കിയിലും സി.പി.എം- സി.പി.ഐ പോര് മൂർച്ഛിക്കുന്നു. സംസ്ഥാനത്ത്​ അപ്രഖ്യാപിത ട്രഷറി നിയന്ത്രണമാണ്​. സോഫ്റ്റ്​വെയർ കേടാണെന്ന് പറഞ്ഞ് ട്രഷറിയിൽനിന്ന്​ പണം നൽകുന്നില്ല. കൂടുതൽ കടമെടുക്കാൻ കേന്ദ്രസർക്കാറി​​െൻറ അനുവാദം കിട്ടുമോയെന്ന് സംശയമാണ്. കേരളത്തിലെ മാധ്യമ പ്രവർത്തകരെ മുഖ്യമന്ത്രിക്ക് വിശ്വാസമില്ലെന്നാണ് അദ്ദേഹത്തി​െൻറ സമീപനത്തിൽനിന്ന്​ വ്യക്​തമാകുന്നത്. വിദേശ മാധ്യമ പ്രവർത്തകരോടാണ്​ മമത​. തുടർച്ചയായി മാധ്യമ പ്രവർത്തകരെ അപമാനിക്കുന്ന നിലപാട് മുഖ്യമന്ത്രിക്ക് ചേർന്നതല്ലെന്നും ചെന്നിത്തല പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalacpikerala newsmalayalam newsCPI-CPIM
News Summary - Ramesh Chennithala on CPM-CPI Conflict-Kerala News
Next Story