Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടാരങ്ങളിലെ നോമ്പ്...

കൂടാരങ്ങളിലെ നോമ്പ് നിറങ്ങള്‍

text_fields
bookmark_border
കൂടാരങ്ങളിലെ നോമ്പ് നിറങ്ങള്‍
cancel

തമ്പുകളിൽനിന്ന്​ തമ്പുകളിലേക്ക്​ ചേക്കേറു​​േമ്പാഴും മണ്ണിൽനിന്ന്​ മറ്റൊരു മണ്ണിലേക്ക്​ കൂടാരങ്ങൾ പറിച്ചുനടു​േമ്പാഴും നോമ്പി​​​​െൻറ ചൈതന്യം കാത്തുസൂക്ഷിക്കുന്ന ചിലരുണ്ട്​ സർക്കസ്​ ലോകത്ത്​. സർക്കസ്​ കലാകാരനായിരുന്നിട്ടും നോമ്പിന്​ മുടക്കംവരുത്താത്ത അത്തരത്തിലുള്ള ഒരാളാണ്​ മഹാരാഷ്​ട്ര നാഗ്​പുർ സ്വദേശി സലിംഖാൻ. ‘‘എവിടെയായാലും എത്ര തിരക്കായാലും നോമ്പും പെരുന്നാളും ജീവിതത്തി​​​​െൻറ ഭാഗംതന്നെയാണ്.​ വ്രതം അനുഷ്​ഠിക്കുന്നതും പെരുന്നാൾ ആഘോഷിക്കുന്നതും വീട്ടിലായാലും സർക്കസ്​ കൂടാരത്തിലായാലും മാറ്റമൊന്നുമില്ല’’ -​20​ വർഷത്തോളമായി ഗ്രാൻഡ്​ സർക്കസിൽ സലിംഖാൻ എത്തിയിട്ട്. ഗ്ലോബ്​ റൈഡിങ്​, ജീപ്​ ജംപിങ്​ എന്നിവ ചെയ്യുന്ന പ്രധാന ആർട്ടിസ്​റ്റാണ്​ അദ്ദേഹം.

സർക്കസിലെ ഒൗദ്യോഗിക കാര്യങ്ങൾ നിർവഹിക്കുന്നതും സലിം ഖാൻ തന്നെ. ഇദ്ദേഹത്തി​​​​െൻറ പിതാവ്​ ദാവൂദ്​ ഖാനും നേര​േത്ത സർക്കസിലായിരുന്നു. ഇപ്പോൾ ജീവിച്ചിരിപ്പില്ല. സഹോദരങ്ങളായ ജമീൽ ഖാൻ, റഫീഖ്​ ഖാൻ എന്നിവരും ഗ്രാൻഡ്​ സർക്കസിലെ താരങ്ങളാണ്​. ഇവരും നോമ്പ്​ ഹൃദയത്തിൽ ചേർത്താണ്​ കൊണ്ടുനടക്കുന്നത്​. സലിംഖാ​​​​െൻറ ഭാര്യയും മക്കളും നാഗ്​പുരിലാണ്. കുട്ടികൾ അവിടെയാണ്​ പഠിക്കുന്നത്​. നേര​േത്ത ഏഷ്യാഡ്​, അപ്പോളോ എന്നീ സർക്കസുകളിലായിരുന്നു. ​ഗ്രാൻഡ്​ സർക്കസ്​ മാനേജർ ഷെയ്​ക്​ അമീർ ഹനീഫ്​ എറണാകുളം കളമശ്ശേരി സ്വദേശിയാണ്.

1930 കാലം മുതൽ സർക്കസ്​ താരമായിരുന്ന പരേതനായ കാസിം അലി ഷെയ്​ക്​ അമീർ സാഹിബി​​​​െൻറ മകനാണ്​ അദ്ദേഹം. പരേതനായ സഹോദരൻ ഷെയ്​ക്​ ലത്തീഫും സർക്കസ്​ താരമായിരുന്നു. സർക്കസ്​ താരമായ മറ്റൊരു സഹോദരൻ ഷെയ്​ക്​ അസീസ്​ കൂടാരം വിട്ട്​ കു​​െറക്കാലം യമനിലായിരുന്നു. ഇപ്പോൾ തൃശൂരിൽ താമസിക്കുന്നു. വർഷങ്ങളുടെ സർക്കസ്​ അനുഭവങ്ങളാണ്​ ഇദ്ദേഹത്തിനും ഒാർത്തെടുക്കാനുള്ളത്. ഇക്കാലയളവിൽ ഒക്കെയും നോമ്പും പെരുന്നാളും നനുത്ത അനുഭൂതിയാണ്​​.

‘‘എല്ലാം നല്ല ഒാർമകൾ മാത്രമേയുള്ളൂ. പുണ്യമാസം എത്തുന്നുവെന്ന ചിന്തതന്നെ ജീവിതത്തിന്​ പുതിയ ആവേശവും പ്രതീക്ഷയും നൽകുന്നതാണ്​’’ ^അദ്ദേഹം പറയുന്നു. ഗ്രാൻഡ്​ സർക്കസ്​ കൂടാരത്തിനു കീഴിൽ പതിനഞ്ചിലധികം കലാകാരന്മാരും കലാകാരികളും മുസ്​ലിംകളായുണ്ട്. ആർക്കും സർക്കസിലെ തിരക്കും കഠിനാധ്വാനവും വ്രതമെടുക്കുന്നതിന്​ തടസ്സമാകുന്നില്ലെന്നാണ്​​ ഇവരുടെ വാക്കുകളിൽ തെളിയുന്നത്​. ഒറ്റ നോമ്പുപോലും കളയാ​െത എടുക്കുന്നവർ ഇവരുടെ കൂട്ടത്തിലുണ്ട്​. സഹപ്രവർത്തകരായ മുസ്​ലിം താരങ്ങളോട്​ അനുഭാവം പ്രകടിപ്പിച്ച്​ റമദാനിൽ നോ​െമ്പടുക്കുന്ന ഇതര മതസ്​ഥരുമുണ്ട്​. ഇൗസ്​റ്ററുമായി ബന്ധപ്പെട്ട്​ 40 ദിവസവും നോ​െമ്പടുക്കുന്ന ക്രൈസ്​തവ താരങ്ങളും ഇവിടെയുണ്ട്​.

10 വർഷത്തിലേറെയായി ഗ്രാൻഡ്​ സർക്കസ്​ താരമാണ്​ തൃശൂർ സ്വദേശിനി നസീമ. ഇവരുടെ ഭർത്താവും കുട്ടികളും തൃശൂരിലാണ്​. നോ​മ്പ്​ എടുക്കുന്നതിൽ വീഴ്​ചവരുത്താറില്ലെന്ന്​ അവർ പറഞ്ഞു. ഗ്രാൻഡ്​ സർക്കസിലെ ടെയ്​ലറിങ്​ മാസ്​റ്റർ ബിഹാർ സ്വദേശി മഷ്​താഖീൻ, കാൻറീൻ നടത്തുന്ന ഹൈദരാബാദ്​ സ്വദേശി മുഹമ്മദ്​ മൊയിൻ, അസം സ്വദേശിനി ജമീല, മഹാരാഷ്​ട്ര സ്വദേശിനി അസ്​മ എന്നിവർക്കൊക്കെയും റമദാനുമായി ബന്ധപ്പെട്ട്​ അയവിറക്കാനുള്ളത്​ മധുരിക്കുന്ന ഒാർമകൾതന്നെയാണ്​. കൂടാരത്തിലെ നിറങ്ങൾക്ക്​ കൂടുതൽ ഭാവഭംഗി പകരുന്നതാണ്​ ഇവരുടെ നോ​േമ്പാർമകൾ.

ഒാരോ സർക്കസ്​ കൂടാരങ്ങളും മതേതര വി​ല്ലേജാണ്​. ഇവിടെ ഹിന്ദുവുണ്ട്​. മുസ്​ലിമുണ്ട്​. ക്രിസ്​ത്യാനിയുണ്ട്​. വിവിധ മതവിശ്വാസങ്ങളിൽ മുറുകെ പിടിക്കുന്നവർ സർക്കസ്​ കൂടാരത്തിൽ ഒരമ്മയുടെ മക്കളായി കഴിയുന്നു. ഇവിടെ വിവേചനമില്ല. ഒരാളു​ടെ ആഘോഷം മറ്റുള്ളവരുടേതുകൂടിയാകു​േമ്പാഴാണ്​ സർക്കസ്​ കൂടാരം വേറിട്ട അനുഭവമാകുന്നത്. അത്തരം ഒരു സമ്പന്നമാക്കലി​​​​െൻറ ഒാർമകളിലാണ് തലശ്ശേരിയിലെ ഗ്രാൻഡ്​ സർക്കസ്​ കൂടാരത്തിലെ കലാകാരന്മാർ. തലശ്ശേരി കോടിയേരി സ്വദേശി ചന്ദ്രൻ കോടിയേരിയും സർക്കസ്​ കലാകാരിയായ ഭാര്യ എം. സാവിത്രിയുമാണ്​ ഗ്രാൻഡ്​ സർക്കസ്​ നടത്തുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadancircus camp
News Summary - ramadan in circus camp
Next Story