രാഹുൽ അധ്യക്ഷ സ്ഥാനത്തേക്ക്: കോൺഗ്രസ് പ്രവർത്തകസമിതി നാളെ
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധിയെ ഒൗപചാരികമായി തെരഞ്ഞെടുക്കുന്നതിെൻറ സമയം തീരുമാനിക്കാൻ പാർട്ടി പ്രവർത്തകസമിതി തിങ്കളാഴ്ച ചേരും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയായ 10-ജൻപഥിൽ രാവിലെ 10.30നാണ് സുപ്രധാന പ്രവർത്തകസമിതി യോഗം. രാഹുലിന് എതിർസ്ഥാനാർഥികൾ ഉണ്ടാവില്ല. എന്നാൽ, സംഘടനപരമായ അംഗീകാരനടപടി പൂർത്തിയാക്കണമെന്ന് സോണിയ ഗാന്ധി നിർദേശിച്ചതിെൻറ അടിസ്ഥാനത്തിലാണ് യോഗം.
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നതിനൊപ്പം രാഹുലിനെ ഒൗപചാരികമായി പാർട്ടിയുടെ അമരത്ത് എത്തിക്കുകയാണ് കോൺഗ്രസ്. ഡിസംബറിൽ എ.െഎ.സി.സി സമ്മേളനമാണ് രാഹുലിനെ പ്രസിഡൻറായി വാഴിക്കുന്ന പ്രക്രിയ പൂർത്തിയാക്കുക. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്നത് രാഹുൽ ആയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.