Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതു​െവെപ്പ്​...

പുതു​െവെപ്പ്​ സമരത്തിന്​ തീവ്രവാദ ബന്ധമെന്ന്​ പൊലീസ്​

text_fields
bookmark_border
പുതു​െവെപ്പ്​ സമരത്തിന്​ തീവ്രവാദ ബന്ധമെന്ന്​ പൊലീസ്​
cancel

കൊച്ചി: പുതു​െവെപ്പിൽ ​െഎ.ഒ.സി പ്ലാൻറിനെതിരെ നടക്കുന്ന സമരത്തിൽ തീവ്രവാദ ഗ്രൂപ്പുകൾക്ക്​ ബന്ധമു​െണ്ടന്ന്​ റൂറൽ എസ്​.പി. എ.വി ജോർജ്​. സ്​ത്രീകൾ സ്വമേധയാ നടത്തിയ സമരമല്ല. തീവ്രവാദ ഗ്രൂപ്പുകൾക്ക്​ പങ്കാളിത്തമുണ്ട്​. അവരാണ്​ സമരത്തിന്​ നേതൃത്വം നൽകുന്നത്​. സമരക്കാർക്കിടയിൽ തീവ്രവാദ ബന്ധമുള്ളവ​െര കണ്ടെത്തിയിട്ടുണ്ട്​. സംഭവത്തെ കുറിച്ച്​ കൂടുതൽ അന്വേഷിക്കു​െമന്നും എസ്​.പി മാധ്യമങ്ങളോട്​ പറഞ്ഞു. 

​ഞാറക്കൽ പൊലീസ്​ സ്​റ്റേഷനു മുന്നിൽ സമരമിരുന്നവ​െര അറസ്​റ്റ്​ ചെയ്യാൻ​ പൊലീസ്​ തീരുമാനിച്ചിരുന്നില്ല. സംഘർഷാവസ്​ഥ ഒഴിവാക്കാൻ കളമശ്ശേരിയിലേക്ക്​ ​െകാണ്ടു വരികയായിരുന്നു.  പോകാൻ അനുവദിച്ചിട്ടും അവർ പോകാൻ തയാറായില്ല. അറസ്​റ്റ്​ ചെയ്​ത്​ കോടതിയിൽ ഹാജരാക്കണമെന്നത്​ സമരക്കാരു​െട വാശിയായിരുന്നു. പ്രശ്​നങ്ങൾ ഒത്തു തീർക്കുന്നതിനാണ്​ അറസ്​റ്റ്​ നടത്തിയത്​. 64 സ്​​ത്രീകളും 12 പുരുഷൻമാരും ഇ​േപ്പാൾ കസ്​റ്റഡിയിലു​െണ്ടന്നും എസ്​.പി അറിയിച്ചു. 

സ്​ത്രീകളെ പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുന്നതിൽ നിന്ന്​ തടഞ്ഞു​െവന്ന ആരോപണങ്ങൾ അടിസ്​ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരത്തിന്​ തീവ്രവാദ ഗ്രൂപ്പുകളുടെ സഹായമുണ്ടെന്ന എസ്​.പിയുടെ ആരോപണം തികച്ചും അനാവശ്യമാണെന്ന്​ സമര സമിതിക്കാർ പറഞ്ഞു. സാധാരണക്കാരായ നാട്ടുകാർ കക്ഷി രാഷ്​ട്രീയ ഭേദമന്യേ നടത്തുന്ന സമരമാണിത്​. ഇൗ സമരത്തിനു നേർക്ക്​ ​െപാലീസ്​ നടത്തിയ നരനായാട്ടിന്​ മറുപടി പറയാൻ സാധിക്കാത്തതിനാലാണ്​ തീവ്രവാദ ബന്ധം ആരോപിക്കുന്നതെന്നും സമരക്കാർ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeIOC plantputhuvaippu strike
News Summary - puthuvappu strike has a militant relation - rural sp
Next Story