Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരമ്പരാഗത കായിക...

പരമ്പരാഗത കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കണം -പ്രധാനമന്ത്രി

text_fields
bookmark_border
പരമ്പരാഗത കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കണം -പ്രധാനമന്ത്രി
cancel

കിനാലൂര്‍ (കോഴിക്കോട്): കബഡിപോലുള്ള പരമ്പരാഗത കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ജനങ്ങള്‍ തയാറാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം കായിക വിനോദങ്ങളുടെ ജനപ്രിയത നഷ്​ടപ്പെടുത്തരുതെന്നും ബാലുശ്ശേരിക്കടുത്ത് കിനാലൂരില്‍ ഉഷ സ്കൂള്‍ ഓഫ് അത്​ലറ്റിക്​സിലെ  സിന്തറ്റിക് ട്രാക്കുള്ള സ്​റ്റേഡിയം വിഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യത്തിന് സമര്‍പ്പിച്ച്  പ്രധാനമന്ത്രി പറഞ്ഞു. സ്പോര്‍ട്സ് ജീവിതരീതിയുടെ ഭാഗമാകണമെന്ന് മോദി അഭിപ്രായപ്പെട്ടു.  

കേരളത്തില്‍ കുട്ടിയും കോലും കളരിപ്പയറ്റും ജനപ്രിയമാണ്. മഡ് ഫുട്ബാളും ഇവിടെ ജനങ്ങള്‍ക്കിഷ്​ടമാണ്. ഇത്തരം കായിക ഇനങ്ങള്‍ സ്വാഭാവികമായി കളിക്കാനാവും. കബഡിയില്‍ പ്രഫഷനല്‍ ലീഗ് വന്നതോടെ  ഇംഗ്ലീഷ്​ പ്രീമിയര്‍ ലീഗ് പോലെ കായികപ്രേമികള്‍ കൂടുതല്‍ ഇഷ്​ടപ്പെട്ട് തുടങ്ങിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കോര്‍പറേറ്റുകള്‍ കബഡി ടൂര്‍ണമ​​​െൻറുകൾ സ്പോണ്‍സര്‍ ചെയ്യുകയാണ്. ഇതുപോലെ മറ്റ് പരമ്പരാഗത ഇനങ്ങളെയും ഉയര്‍ത്തിക്കൊണ്ടുവരണം. അത്​ലറ്റുകൾ, യോഗപരിശീലനത്തി​​​​െൻറ ഭാഗമാക്കണം. നൂറോളം ഭാഷകളും വ്യത്യസ്ത ഭക്ഷണരീതികളും വസ്ത്രധാരണ രീതികളും ഉത്സവങ്ങളുമുള്ള   ഇന്ത്യയില്‍ കായിക ഇനങ്ങള്‍ രാജ്യത്തെ ഒന്നായി നിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നതായും മോദി അഭിപ്രായപ്പെട്ടു. 

മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വിവിധയിടങ്ങളില്‍ പോകുമ്പോള്‍ രാജ്യത്തി​​​​െൻറ സംസ്കാരം മനസ്സിലാക്കാന്‍ താരങ്ങള്‍ക്ക് അവസരം ലഭിക്കുന്നു. ഇന്ത്യയില്‍ പ്രതിഭകള്‍ക്ക് പഞ്ഞമില്ല. പക്ഷേ, ഇവരെ വളര്‍ത്തിയെടുക്കണം. ‘ഖേലോ ഇന്ത്യ’യിലൂടെ പ്രതിഭകളെ ക​െണ്ടത്തുന്നുണ്ടെന്ന് മോദി പറഞ്ഞു. നമ്മുടെ പെണ്‍മക്കളെ കായികരംഗത്തേക്ക് പ്രോത്സാഹിപ്പിക്കണം. കഴിഞ്ഞ പാരാ ഒളിമ്പിക്സില്‍ ദീപ മാലിക് സ്വന്തമാക്കിയ നേട്ടം മോദി എടുത്തുപറഞ്ഞു.

സ്പോര്‍ട്സ്  കരിയറായി തെരഞ്ഞെടുക്കാനുള്ള അവസരം നിലവിലുണ്ട്. കഴിഞ്ഞ ദശാബ്​ദം വരെ അങ്ങനെയായിരുന്നില്ല. ഇപ്പോള്‍ സ്ഥിതിമാറി. ഇതി​​​​െൻറ പ്രതിഫലനം മൈതാനങ്ങളില്‍ കാണാം. കായികസംസ്കാരം സജീവമായ സാമ്പത്തികരംഗത്തെ ശക്തിപ്പെടുത്തുന്നു. ലോക കായിക വ്യവസായം 600 ബില്യണ്‍ ഡോളറി​േൻറതാണെങ്കിലും ഇന്ത്യയില്‍ രണ്ട്  ബില്യണ്‍ ഡോളര്‍ മാത്രമാണെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.  ഇന്ത്യ കായിക സ്നേഹികളുടെ രാജ്യമാണ്. കോളജുകളിലെയും സ്കൂളിലെയും മൈതാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. കേരളത്തി​​​​െൻറ കായികനേട്ടങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. 

കേരളത്തിലെ ഉചിതമായ നഗരത്തില്‍ കായിക സര്‍വകലാശാല തുടങ്ങാന്‍ സഹായം നല്‍കുമെന്ന് അധ്യക്ഷപ്രസംഗത്തില്‍ കേന്ദ്ര യുവജനക്ഷേമ- കായിക മന്ത്രി വിജയ് ഗോയല്‍ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pt usha athletic academy
News Summary - pt usha athletic academy
Next Story