Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദിലീപി​െൻറ വിശദീകരണം...

ദിലീപി​െൻറ വിശദീകരണം തൃപ്തികരമെന്ന്​ പൊലീസ്​

text_fields
bookmark_border
dileep
cancel

ആലുവ: സ്വകാര്യ സുരക്ഷ സംബന്ധിച്ച് ദിലീപി​​​െൻറ വിശദീകരണം തൃപ്തികരമാണെന്ന് റൂറൽ എസ്.പി എ.വി.ജോർജ്ജ്. ദിലീപ് പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. ഏജൻസി പ്രതിനിധികൾക്ക് ഓൾ ഇന്ത്യ പെർമിറ്റുണ്ടെങ്കിൽ ആയുധങ്ങൾ കൊണ്ടു വരാം. എന്നാൽ, ആയുധങ്ങൾ കൊണ്ടുവരുമ്പോൾ പൊലീസിൽ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക്​ സുരക്ഷാ ഭീഷണിയുണ്ടെന്നും എന്നാൽ സ്വകാര്യ ഏജൻസിയെ സുരക്ഷക്ക്​ നിയോഗിച്ചിട്ടില്ലെന്നുമാണ്​ ദിലീപ്​ നൽകിയ വിശദീകരണം. സ്വകാര്യ ഏജൻസിയുമായി കൂടിയാലോചന നടത്തുക മാത്രമാണ്​ ചെയ്​തതെന്നും ദിലീപ്​ വ്യക്തമാക്കിയിരുന്നു. 

സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ നിയോഗിച്ചെന്ന സംഭവത്തിൽ ആലുവ പൊലീസ് ഞായറാഴ്ചയാണു ദിലീപിനു നോട്ടിസ് നൽകിയത്. സുരക്ഷാ ജീവനക്കാരുടെ പേരും തിരിച്ചറിയൽ രേഖകളും നൽകണം. അവർ ആയുധം ഉപയോഗിക്കുന്നുണ്ടെങ്കിൽ ലൈസൻസ് ഹാജരാക്കണം. സുരക്ഷാ ഏജൻസിയുടെ ലൈസൻസ് ഹാജരാക്കണം തുടങ്ങിയ കാര്യങ്ങളാണ്​ പൊലീസ്​ ആവശ്യപ്പെട്ടത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:securityactress attackmalayalam newsKerala newsPrivate AgencyActor Dileep
News Summary - Private Guards: Dileep's explanation on notice issued by Police- Kerala news
Next Story