Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതടവുകാരുടെ അനധികൃത...

തടവുകാരുടെ അനധികൃത ഫോൺവിളി തടയാൻ കൂടുതൽ ക്രമീകരണങ്ങൾ ഉടൻ 

text_fields
bookmark_border
തടവുകാരുടെ അനധികൃത ഫോൺവിളി തടയാൻ കൂടുതൽ ക്രമീകരണങ്ങൾ ഉടൻ 
cancel
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സെ​ന്‍ട്ര​ല്‍ ജ​യി​ലു​ക​ളി​ലെ ത​ട​വു​കാ​രു​ടെ അ​ന​ധി​കൃ​ത ഫോ​ൺ വി​ളി​യും നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ത​ട​യാ​ൻ കൂ​ടു​ത​ൽ സാ​േ​ങ്ക​തി​ക സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്നു. ത​ട​വു​കാ​ർ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം​വെ​ക്കു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ണ്ടെ​ത്താ​ന്‍ മൊ​ബൈ​ല്‍ ഡി​റ്റ​ക്ട​റു​ക​ള്‍ സ്ഥാ​പി​ക്കും.

ജ​യി​ലു​ക​ളി​ൽ രാ​ത്രി​യു​ള്ള അ​സാ​ധാ​ര​ണ​നീ​ക്ക​ങ്ങ​ൾ ക​ണ്ടെ​ത്താ​ന്‍ ലേ​സ​ര്‍ സ്‌​കാ​ന​റു​ക​ളും സ്ഥാ​പി​ക്കും. എ​ല്ലാ ജ​യി​ലു​ക​ളി​ലും വൈ​ദ്യു​തി ക​മ്പി​വേ​ലി​ക​ളും സ്ഥാ​പി​ക്കും. ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി സു​ബ്ര​തോ ബി​ശ്വാ​സി‍​െൻറ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന ജ​യി​ല്‍ ഉ​ന്ന​ത​ത​ല​യോ​ഗ​മാ​ണ്​ പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. ത​ട​വു​കാ​ർ അ​ന​ധി​കൃ​ത​മാ​യി മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി സം​ഭ​വ​ങ്ങ​ളാ​ണ്​ സ​മീ​പ​കാ​ല​ത്ത്​ പു​റ​ത്തു​വ​ന്ന​ത്. ത​ട​വു​കാ​ര്‍ ര​ഹ​സ്യ​മാ​യി മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ച​തി‍​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്താ​ന്‍ ജ​യി​ല്‍ മേ​ധാ​വി ഡി.​ജി.​പി ആ​ര്‍. ശ്രീ​ലേ​ഖ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

മു​മ്പ്​ തി​രു​വ​ന​ന്ത​പു​രം, വി​യ്യൂ​ര്‍, ക​ണ്ണൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലു​ക​ളി​ല്‍ ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി മൊ​ബൈ​ല്‍ ജാ​മ​റു​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ത​ട​വു​കാ​ര്‍ ജാ​മ​റു​ക​ളി​ല്‍ ഉ​പ്പി​ട്ട് ന​ശി​പ്പി​ച്ച് വ്യാ​പ​ക മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗം തു​ട​രു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ​ൈക​യി​ല്‍ കൊ​ണ്ടു​ന​ട​ക്കാ​വു​ന്ന ഡി​റ്റ​ക്ട​റു​ക​ളാ​ണ് പു​തു​താ​യി വാ​ങ്ങു​ന്ന​ത്. സ​മീ​പ​ത്ത് എ​വി​ടെ​യെ​ങ്കി​ലും മൊ​ബൈ​ല്‍ ഫോ​ണോ ബാ​റ്റ​റി​യോ ചാ​ര്‍ജ​റോ ഉ​ണ്ടെ​ങ്കി​ല്‍ ഇ​വ ഉ​ട​ൻ ക​ണ്ടെ​ത്തും. പൂ​ജ​പ്പു​ര സെ​ന്‍ട്ര​ല്‍ ജ​യി​ലിലെ ട​വ​റി​ല്‍ രാ​ത്രി​യി​ല്‍പോ​ലും ക​ണ്ടെ​ത്താ​വു​ന്ന ലേ​സ​ര്‍ സ്‌​കാ​ന​റു​ക​ളാ​ണ്​ സ്ഥാ​പി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ 53 ജ​യി​ലു​ക​ളി​ല്‍ മ​തി​ല്‍ക്കെ​ട്ടി​ന് മു​ക​ളി​ല്‍ വൈ​ദ്യു​തി ക​മ്പി​വേ​ലി സ്ഥാ​പി​ക്കാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsprisonmalayalam newsphone calling
News Summary - prison phone calling- Kerala news
Next Story