Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസര്‍ക്കാറിനെയും...

സര്‍ക്കാറിനെയും ഉദ്യോഗസ്ഥരെയും തമ്മിലടിപ്പിക്കാൻ നോക്കേണ്ട -പിണറായി

text_fields
bookmark_border
സര്‍ക്കാറിനെയും ഉദ്യോഗസ്ഥരെയും തമ്മിലടിപ്പിക്കാൻ നോക്കേണ്ട -പിണറായി
cancel

ചവറ: സര്‍ക്കാറിനെയും ഉദ്യോഗസ്ഥരെയും തമ്മിലടിപ്പിക്കുന്ന കുറുക്കന്‍െറ പണി ആരുചെയ്യാന്‍ നോക്കിയാലും അത് വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നത് സര്‍ക്കാറിന്‍െറ നയമല്ല. സര്‍ക്കാറും ഐ.എ.എസ് ഉദ്യോഗസ്ഥരും തമ്മിലുള്ള പ്രശ്നം ഊതിവീര്‍പ്പിച്ച് മനപ്പായസം കുടിക്കാന്‍ ആരുശ്രമിച്ചാലും നടക്കില്ല. ഇടപ്പള്ളിക്കോട്ടയില്‍ എം.കെ. ഭാസ്കരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിജിലന്‍സ് അന്വേഷണം കേരളത്തില്‍ ആദ്യമായല്ല നടക്കുന്നത്. ഐ.എ.എസുകാരുടെ പ്രതികരണം പ്രക്ഷോഭമായി മാറിയ ശരിയായ നടപടിയല്ല എന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഉദ്യോഗസ്ഥരും സര്‍ക്കാറും തമ്മില്‍ ഇപ്പോഴും നല്ലബന്ധം തന്നെയാണ് പുലര്‍ത്തുന്നതെന്നും പിണറായി വ്യക്തമാക്കി.

കേരളത്തിലെ റേഷന്‍ സംവിധാനത്തെ തകര്‍ത്തത് മുന്‍ യു.പി.എ സര്‍ക്കാറും ഇപ്പോഴത്തെ മോദി സര്‍ക്കാറുമാണ്. അതിന് കേരള സര്‍ക്കാറിനെ പഴി ചാരിയിട്ട കാര്യമില്ല. കേരളത്തിന് കിട്ടേണ്ടുന്ന അരി നല്‍കാന്‍ കേന്ദ്രം തയാറാകണം. അക്രമ രാഷ്ട്രീയത്തിയലൂടെ ജനങ്ങളുടെ വായ് മൂടിക്കെട്ടാന്‍ ശ്രമിക്കകുകയാണ് ബി.ജെ.പിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Vijayan
News Summary - pinarayi vijayan
Next Story