Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാളുകളിൽ തെറ്റായ ഒാഫർ...

മാളുകളിൽ തെറ്റായ ഒാഫർ നൽകിയാൽ നടപടിയെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
മാളുകളിൽ തെറ്റായ ഒാഫർ നൽകിയാൽ നടപടിയെന്ന്​ മുഖ്യമന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: തെ​റ്റാ​യ ഒാ​ഫ​റു​ക​ൾ പ​റ​ഞ്ഞ്​ ​മാ​ളു​ക​ളി​ലേ​ക്ക്​ ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന്​ വ്യ​ക്​​ത​മാ​യ പ​രാ​തി ല​ഭി​ച്ചാ​ൽ ഉ​പ​ഭോ​ക്​​തൃ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. വ്യ​വ​സ്​​ഥ​ക​ൾ പൂ​ർ​ത്തി​യാ​ക്കി​െ​യ​ന്ന്​ പ​രി​ശോ​ധി​ച്ച്​ ഉ​റ​പ്പാ​ക്കി​യ​ശേ​ഷ​മാ​ണ്​ ഷോ​പ്പി​ങ്​ മാ​ളു​ക​ൾ​ക്ക്​ ലൈ​സ​ൻ​സും പെ​ർ​മി​റ്റും ന​ൽ​കു​ന്ന​ത്. അ​ഗ്​​നി​ശ​മ​ന​സേ​ന​യി​ൽ​നി​ന്ന്​ നി​രാ​ക്ഷേ​പ​പ​ത്ര​വും വേ​ണം. നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ അ​നു​മ​തി നി​ർ​ത്തി​വെ​ക്കു​ന്ന​തി​ന്​ ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​ധി​കാ​ര​മു​െ​ണ്ട​ന്നും ഇ.​എ​സ്. ബി​ജി​മോ​ളു​ടെ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന്​ മ​റു​പ​ടി ന​ൽ​കി. 

ഉ​പ​ഭോ​ക്​​താ​വി​നും സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളോ പ​രാ​തി​ക​ളോ ഉ​ണ്ടെ​ങ്കി​ൽ ന​ട​പ​ടി എ​ട​ു​ക്കാ​ൻ ​ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.  ര​ഹ​സ്യ​മാ​യി പൊ​ലീ​സി​നെ അ​റി​യി​ക്കാ​ൻ പ​രാ​തി​െ​പ്പ​ട്ടി​ക​ൾ എ​ല്ലാ​വ​ർ​ക്കും കാ​ണ​ത്ത​ക്ക​വി​ധം സ്​​ഥാ​പി​ക്കാ​നും ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ എ​ല്ലാ ദി​വ​സ​വും പ​രി​ശോ​ധി​ച്ച്​ ന​ട​പ​ടി​ക്കും നി​ർ​ദേ​ശി​ച്ചു.

മാ​ളു​ക​ളി​ലെ സി.​സി.​ടി.​വി, പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന്​​ ഉ​റ​പ്പാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. മാ​ളു​ക​ളി​ലും-​ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ വി​ൽ​ക്കു​ന്ന ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ​ക്ക്​ ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി​യാ​ൽ ന​ട​പ​ടി എ​ടു​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്തെ മാ​ളു​ക​ളി​ൽ എ.​സി പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത്​ പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsshopping mallkerala chief ministermalayalam newsOffers
News Summary - Pinarayi vijayan statement about offers in shopping mall
Next Story