Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീനാരായണ ഗുരുവിനെ...

ശ്രീനാരായണ ഗുരുവിനെ സാമുദായിക ചട്ടക്കൂട്ടിൽ ഒതുക്കാൻ ശ്രമം -പിണറായി

text_fields
bookmark_border
pinarayi
cancel

തിരുവനന്തപുരം: ശ്രീനാരായണഗുരുവിനെ മത സാമുദായിക ചട്ടക്കൂട്ടിൽ ഒതുക്കിനിർത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക മതത്തി​​െൻറ പ്രചാരകനായി താഴ്​ത്തിക്കെട്ടി നവോത്ഥാന നേട്ടങ്ങളെ അട്ടിമറിക്കാനാണ്​ ഇക്കൂട്ടരുടെ ശ്രമം​. സങ്കുചിത രാഷ്​ട്രീയതാൽപര്യത്തിനുവേണ്ടിയുള്ള​ പിന്തിരിപ്പൻ ശക്​തികളുടെ ഇത്തരം നീക്കത്തെ സമൂഹം ഒന്നടങ്കം ചെറുത്തുതോൽപിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള എൻ.ജി.ഒ യൂനിയൻ സംഘടിപ്പിച്ച ‘നമുക്ക്​ ജാതിയില്ല വിളംബരം’ ശതാബ്​ദി ആഘോഷ സെമിനാറി​​െൻറ സമാപന ചടങ്ങ്​ ഉദ്​ഘാടനം ​െചയ്യുകയായിരുന്നു അദ്ദേഹം.

ഗുരുവിനെ ആത്​മീയപ്രചാരകനായി കാണാനാണ്​ ചിലരുടെ ആഗ്രഹം. ജാതിചിന്തകൾക്കെതിരായിരുന്നു ഗുരുവെന്ന കാര്യം മറച്ചുവെച്ചാണ്​ ഇങ്ങനെ ചെയ്യുന്നത്​. മറ്റ്​ മതങ്ങൾക്കെതിരെ സംഘടിക്കാൻ ഗുരു നിർദേശിച്ചിട്ടില്ല. ഗുരുദർശനങ്ങളെ പ്രചരിപ്പിക്കേണ്ടവർതന്നെ, ജാതി പറഞ്ഞാൽ എന്താ കുഴപ്പം എന്നാണ്​ ഇപ്പോൾ ചോദിക്കുന്നത്​. ഇങ്ങനെ എല്ലാവരും ജാതി പറയാൻ തുടങ്ങിയാൽ എന്താവും നാടി​​െൻറ സ്​ഥിതി. ജാതിയുടെ വിഷം വിതറാനാണ്​ ദ​ുശ്ശക്​തികൾ ആലോചിക്കുന്നത്​. അയ്യങ്കാളിയെ പോലുള്ളവരെയും മതപരിഷ്​കർത്താക്കളാക്കി മാറ്റാനാണ്​ ശ്രമം. മതേതരത്വത്തിനുമേൽ ആശങ്കയുടെ കരിമേഘങ്ങൾ നീങ്ങുന്നവേളയിൽ ഗുരുവി​​െൻറ ദർശനങ്ങൾക്ക്​ വലിയ പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sndpkerala newssree narayana gurumalayalam news
News Summary - Pinarayi Vijayan Sree Narayana Guru -Kerala News
Next Story