Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേ​ന്ദ്ര,...

കേ​ന്ദ്ര, സം​സ്ഥാ​ന​ബ​ന്ധം ഉ​ട​ച്ചു​വാ​ർ​ക്ക​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി  

text_fields
bookmark_border
കേ​ന്ദ്ര, സം​സ്ഥാ​ന​ബ​ന്ധം ഉ​ട​ച്ചു​വാ​ർ​ക്ക​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി  
cancel

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാനബന്ധം ഉടച്ചുവാർക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എ.കെ.ജി പഠനഗവേഷണകേന്ദ്രം ‘കേന്ദ്ര, സംസ്ഥാനബന്ധങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശക്തമായ കേന്ദ്രവും സമൃദ്ധമായ സംസ്ഥാനങ്ങളുമാണ് വേണ്ടത്. ആർ.എസ്.എസ് നയത്തിെൻറ ഭാഗമായാണ് കേന്ദ്രം ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുന്നത്. ഭാഷാ  ദേശീയതയെയും സാംസ്കാരികവൈവിധ്യങ്ങളെയും അംഗീകരിക്കുന്നില്ല. ഏകശിലാവാദം ഉയർത്തുന്നു. രാഷ്ട്രപതിഭരണസംവിധാനത്തെക്കുറിച്ച് പലപ്പോഴും സൂചനനൽകിയതിനെ ആശങ്കയോടെയേ കാണാൻ കഴിയൂ. കോർപറേറ്റ് ശക്തികളും ഇവർക്കൊപ്പമുണ്ട്. ഗോവയിലും മണിപ്പൂരിലും356ാം വകുപ്പ് പ്രയോഗിച്ചില്ലെന്ന് ആശ്വസിക്കാം. കേന്ദ്ര ഇംഗിതം വെച്ച് ഗവർണറുടെ ഇടപെടൽ ഉണ്ടായി.

 ഡൽഹി മുഖ്യമന്ത്രിയെ മുഖ്യമന്ത്രിയായിപ്പോലും കാണാൻ തയാറാവുന്നില്ല. നിയമസഭ പാസാക്കുന്ന പല ബില്ലുകളും ഗവർണറും പ്രസിഡൻറും ഒപ്പിടാതിരുന്ന് ഭരണസ്തംഭനം ഉണ്ടാക്കുന്നു. ഇത് ഒഴിവാക്കാൻ ജനപ്രതിനിധിസഭ പാസാക്കുന്ന ബില്ലിൽ നിശ്ചിത ദിവസത്തിനകം ഒപ്പുവെക്കാൻ വ്യവസ്ഥചെയ്ത് ഭരണഘടന ഭേദഗതി ചെയ്യണം. സംസ്ഥാനങ്ങൾക്ക് പ്രശ്നങ്ങൾ ചർച്ചചെയ്യാൻ എവിടെയും വേദിയില്ല. അധിക സാമ്പത്തികബാധ്യത സംസ്ഥാനത്തിെൻറ തലയിൽവെക്കുെന്നന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിമാരെയും സംസ്ഥാന മന്ത്രിസഭകളെയും പൂർണവിശ്വാസത്തിൽ എടുത്തേ സംസ്ഥാനവിഷയങ്ങളിൽ കേന്ദ്രസർക്കാർ ഇടപെടാൻ പാടുള്ളൂവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല  പറഞ്ഞു. കേന്ദ്ര, സംസ്ഥാനസംവിധാനങ്ങൾ പരസ്പരം ഏറ്റുമുട്ടാതെ സഹകരണേത്താടെ മുന്നോട്ടുപോവുകയാണ് മെച്ചപ്പെട്ട ഭരണസംവിധാനത്തിന് അനുയോജ്യം. എന്നാൽ, എല്ലാ അധികാരവും പ്രധാനമന്ത്രിയിലേക്കും ധനമന്ത്രിയിലേക്കും കേന്ദ്രീകരിക്കുന്നു. 

ഇത് നല്ലതല്ല. ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവുംവലിയ പ്രശ്നം വികസനത്തിലെ അന്തരമാണ്. ചില സംസ്ഥാനങ്ങൾ കൂടുതൽ വളർച്ച നേടുന്നതായി അദ്ദേഹം പറഞ്ഞു.എ.കെ.ജി ഹാളിൽ നടന്ന പരിപാടിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ദ ഹിന്ദു മുൻ എഡിറ്റർ എൻ. റാം, സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം. മാണി, എ.കെ.ജി പഠനഗവേഷണകേന്ദ്രം ഡയറക്ടർ എ. വിജയരാഘവൻ എന്നിവർ സംസാരിച്ചു.


ഇഷ്ടമില്ലാത്ത സംസ്ഥാനങ്ങെളയും കേന്ദ്രം പാർശ്വവത്കരിക്കുന്നു–പ്രഭാത് പട്നായിക്
തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള അധികാരവും സാമ്പത്തിക നിയന്ത്രണവും ൈകയടക്കാനുള്ള കേന്ദ്രനീക്കം ഫാഷിസ്റ്റ് പ്രവണതയുടെ പ്രകടനമാണെന്ന് പ്രഫ.പ്രഭാത് പട്നായിക്. സംസ്ഥാനങ്ങളുടെ വിഭവങ്ങൾ ൈകയടക്കലും ഏകാധിപത്യപ്രവണതയും ഒരു നാണയത്തിെൻറ ഇരുപുറങ്ങളാണ്. വർഗീയതയും നവ ഉദാരീകരണനയങ്ങളും ചേർത്തുകെട്ടിയുള്ള പ്രവർത്തനരീതിയാണ് കേന്ദ്രം പിന്തുടരുന്നത്. ‘കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ’ എന്ന വിഷയത്തിൽ എ.കെ.ജി പഠനഗവേഷണ കേന്ദ്രം എ.കെ.ജി ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങൾക്കുള്ള വിഹിതം 42 ശതമാനമായി വർധിപ്പിച്ചെങ്കിലും മറ്റ് മാർഗങ്ങളിലൂടെയും സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം വെട്ടിക്കുറക്കുന്നു. ചരക്കുസേവന നികുതി അടിച്ചേൽപിക്കാൻ കേന്ദ്രം പെരും നുണകളാണ് പ്രചരിപ്പിക്കുന്നത്. ജി.എസ്.ടിയിലൂടെ സംസ്ഥാനങ്ങൾക്ക് അവർക്കിഷ്ടപ്പെട്ട വിധിത്തിൽ നികുതി ചുമത്താനുള്ള സ്വാതന്ത്ര്യം ഇല്ലാതാവുകയാണ്. ഇത് സംസ്ഥാനങ്ങളുടെ അധികാരത്തെ ഗൗരവതരമായി ബാധിക്കുകയും രാജ്യത്തിെൻറ ഫെഡറൽ ഘടനയെതന്നെ അപായപ്പെടുത്തുകയും ചെയ്യും. ഭരണഘടനയുടെ അടിസ്ഥാന ഘടനയിലുള്ള ആക്രമണമാണിതെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്തിെൻറ അധികാരങ്ങൾക്ക് മേലുള്ള കേന്ദ്ര ഇടപെടൽ ഒഴിവാക്കുന്നതിനും കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ സന്തുലിതവും ഉൗഷ്മളവുമാക്കുന്നതിനും ഭരണഘടന ഭേദഗതിയെ കുറിച്ച് ഗൗരവ പുനരാലോചനകൾ വേണമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. റാം പറഞ്ഞു. സംസ്ഥാനങ്ങൾക്ക് പ്രത്യേക അധികാരം നൽകിയതിനൊപ്പം ആ അധികാരങ്ങളെ മറികടക്കാനുള്ള വ്യവസ്ഥകൾ കേന്ദ്രത്തിന് ഭരണഘടന ഉറപ്പ് നൽകിയിട്ടുണ്ട്. ഇൗ വൈരുധ്യത്തിെൻറ പിന്തുടർച്ചകൾ ഇപ്പോഴും ഉണ്ടാകുന്നു. സംസ്ഥാനങ്ങളിലെ ബി.െജ.പി സാന്നിധ്യം കൂടുതൽ ശക്തമാക്കുമെന്നാണ് ദേശീയ അധ്യക്ഷൻ അമിത്ഷാ പറയുന്നത്. ഇത് വിയർപ്പൊഴുക്കി പണിയെടുത്തിട്ടല്ല. പകരം പ്രധാനമന്ത്രിയുടെ ആകർഷണീയതും കേന്ദ്ര അധികാരത്തിെൻറ സ്വാധീനവും ആർ.എസ്.എസിെൻറ വേരുകളും ഉപയോഗിച്ച് കുറുക്കുവഴിയിലൂടെയാണ്. ഇൗ ശ്രമങ്ങൾ കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ കൂടുതൽ വഷളാക്കാനേ ഉപകരിക്കൂ. ന്യൂനപക്ഷങ്ങൾക്കെതിരെ രൂക്ഷമായ പരാമർശങ്ങളും വിവേചനപരമായ പ്രചാരണങ്ങളും ഫാഷനായി മാറിയിരിക്കുന്നു. ഇവ ചെറുക്കുന്നതിന് നിയമപരിരക്ഷക്കൊപ്പം രാഷ്ട്രീയമായ ഇച്ഛാശക്തി വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനങ്ങളുടെ അധികാരവും പദവിയും ദുർബലപ്പെടുത്തുന്ന തീരുമാനങ്ങളാണ് കേന്ദ്രത്തിൽനിന്ന് അടിക്കടിയുണ്ടാകുന്നതെന്ന് സെമിനാറിൽ കെ.എം. മാണി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:modi government
News Summary - pinarayi vijayan attack to modi government
Next Story