Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി...

മുഖ്യമന്ത്രി ആര്‍.എസ്.എസിന് തണലേകുന്നു -ചെന്നിത്തല 

text_fields
bookmark_border
Ramesh-Chennithala
cancel

തിരുവനന്തപുരം: ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി ആര്‍.എസ്.എസിനും ബി.ജെ.പിക്കും താങ്ങുംതണലുമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരം മേയര്‍ സി.പി.എമ്മുകാരനായിട്ടും അദ്ദേഹത്തെ ആക്രമിച്ച ആർ.എസ്.എസ്, ബി.ജെ.പി അക്രമികളെ അറസ്​റ്റ്​ ചെയ്യാതെ പൊലീസ് ഉരുണ്ടുകളിക്കുന്നു. കഴക്കൂട്ടത്ത് ആർ.എസ്.എസ് പ്രവര്‍ത്തകനെ ഉപദ്രവിച്ചെന്ന കേസില്‍ അറസ്​റ്റിലായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ പൊലീസ് ഹോക്കി സ്​റ്റിക്ക് കൊണ്ട് ക്രൂരമായി തല്ലിച്ചതച്ചു. മുഖ്യമന്ത്രിയുടെ മനസ്സറിഞ്ഞ് പെരുമാറുന്ന പൊലീസ് ആർ.എസ്.എസ് -ബി.ജെ.പിക്കാര്‍ക്ക് വേണ്ടി എന്തു വിടുപണിയും ചെയ്യാന്‍ തയാറായിരിക്കുകയാണെന്നതി​​െൻറ തെളിവാണിതെന്നും അദ്ദേഹം പ്രസ്​താവനയിൽ കുറ്റപ്പെടുത്തി.

പിണറായിയുടെ പൊലീസ് ഭരണത്തിന്‍ കീഴില്‍ സി.പി.എമ്മുകാര്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണ്. ഭരണകക്ഷിയുടെ സംസ്ഥാന സെക്രട്ടറിക്കും ഭരണമുന്നണിയുടെ കണ്‍വീനര്‍ക്കുപോലും പൊലീസില്‍ വിശ്വാസം നഷ്​ടപ്പെട്ടു. സര്‍ക്കാര്‍ ബി.ജെ.പിയുമായി സമരസപ്പെടുന്നു എന്ന് യു.ഡി.എഫ് മുമ്പ്​ പറഞ്ഞത് ഇപ്പോള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സംസ്​ഥാനത്ത്​ ക്രമസമാധാനനില തകര്‍ന്നു. നാട്ടിലെങ്ങും അക്രമം പടര്‍ന്നുപിടിക്കുകയാണ്. പിടിച്ചുപറിയും കൊലപാതകങ്ങളും നിത്യസംഭവങ്ങളായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്ഷയില്ലാത്ത അവസ്ഥ. തലസ്ഥാനനഗരിയില്‍ നിരവധിദിവസങ്ങളായി തുടരുന്ന സംഘർഷം നിയന്ത്രിക്കാൻ​ പൊലീസിന്​ കഴിയുന്നില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssramesh chennithalakerala newsmalayalam news
News Summary - pinarayi support RSS- ramesh chennithala -Kerala news
Next Story