Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെട്ടുകഥകളുടെ...

കെട്ടുകഥകളുടെ ഭാണ്ഡമഴിച്ച്​ ഭരണകൂട ഇരകളുടെ ഒത്തുചേരല്‍

text_fields
bookmark_border
കെട്ടുകഥകളുടെ ഭാണ്ഡമഴിച്ച്​ ഭരണകൂട ഇരകളുടെ ഒത്തുചേരല്‍
cancel

കോഴിക്കോട്​: പൊലീസ് കെട്ടുകഥകളുടെയും കുതന്ത്രങ്ങളുടെയും തുറന്നുപറച്ചിലുമായി ഭരണകൂട ഇരകളുടെ സംഗമം.  ഭീകരവാദ കേസുകളില്‍ പിടിക്കപ്പെട്ട് നീണ്ട ജയില്‍വാസത്തിനുശേഷം നിരപരാധിക​ളെന്ന്​ കണ്ട്​ കോടതി വിട്ടയച്ചവരാണ്​ ഒത്തുകൂടിയത്​.  ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഇന്നസന്‍സ് നെറ്റ്​വര്‍ക്കിന്​ കീഴിലെ രണ്ടാമത്​ പീപ്​ള്‍സ് ട്രൈബ്യൂണലി​​ന്‍െറ ഭാഗമായി സോളിഡാരിറ്റിയാണ്​ സംഗമമൊരുക്കിയത്​. 18 മാസത്തെ ജയില്‍വാസത്തിനുശേഷം വെറുതെ വിട്ടയച്ചിട്ടും സ്വന്തക്കാര്‍പോലും മുഖംതിരിച്ചു നിന്നതാണ്​ സയിദ്​ ഇംറാന്‍ ട്രൈബ്യൂണലിനു മുമ്പാകെ പങ്കുവെച്ചത്​. 

സമാനതകളില്ലാത്ത മൂന്നാംമുറയാണ്​ പൊലീസ് പ്രയോഗിച്ചതെന്നും മക്ക മസ്ജിദ്​ സ്ഫോടനക്കേസില്‍ കുറ്റമുക്​തനായ അദ്ദേഹം പറഞ്ഞു. 
അഹ്​മദാബാദിലെ ട്രാന്‍സ്പോര്‍ട്ട്​ ബസില്‍ ടിഫിന്‍ബോക്​സ് ഉപയോഗിച്ച്​ നടത്തിയ സ്ഫോടനത്തില്‍ പ്രതിചേര്‍ത്ത്​ ജയിലില്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം കുറ്റമുക്​തനായി തിരിച്ചത്തെിയപ്പോള്‍ മാതാവും ഭാര്യയും സഹോദരിയും വിട്ടുപിരിഞ്ഞിരുന്നത്​ താങ്ങാവുന്നതിലും അപ്പുറത്തായിരുന്നുവെന്ന്​ ഹനീഫ്​ പകത്​വാല ഓര്‍ത്തു.

ബംഗളൂരുവിലെ സോഫ്​റ്റ്​വെയര്‍ കമ്പനിയിലെ രഹസ്യം ചോര്‍ത്തിയെന്ന പരാതിയില്‍ പാതിരാത്രിയില്‍ പിടിച്ചുകൊണ്ടുപോയ തന്നെ ഹൂബ്ലി കേസില്‍ തന്ത്രപൂര്‍വം കുടുക്കുകയാണുണ്ടായതെന്ന്​ കേസില്‍ വിട്ടയക്കപ്പെട്ട യഹ്​യ കമ്മുക്കുട്ടി പറഞ്ഞു.  ഇന്‍റലിജന്‍സ് ബ്യൂറോയുടെ ഇന്‍ഫോര്‍മറായി ശമ്പളം നല്‍കിയാണ്​ തന്നെ കുടുക്കിയതെന്ന്​ ഇര്‍ഷാദ്​ അഹമ്മദ്​ മാലിക്​ ഓര്‍ത്തെടുത്തു.

ജയ്​പ​ുര്‍ സ്ഫോടനക്കേസില്‍ കുടുക്കാന്‍ പൊലീസ് നടത്തിയ നാടകങ്ങളാണ്​ കേസില്‍ കുറ്റമുക്​തനായ റാഷിദ്​ ഹുസൈന്‍ പങ്കുവെച്ചത്​. സാമൂഹിക മാധ്യമങ്ങളില്‍ രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരില്‍ പിടിക്കപ്പെട്ട്​ നിരപരാധിയെന്ന്​ കണ്ട്​ വിട്ടയച്ചപ്പോ​ഴേക്കും ജീവിതോപാധിയായ കോഴിക്കച്ചവടം പൂട്ടിപ്പോയെന്ന്​ വിഴിഞ്ഞത്തെ ഷാഹുല്‍ ഹമീദ്​ പറഞ്ഞു. 

പാനായിക്കുളം കേസി​ന്‍െറ പേരില്‍ കോടതി വെറുതെവിട്ട നിസാര്‍, മാലേഗാവ്​ സ്​ഫോടനക്കേസില്‍ വെറുതെവിട്ട അബ്​റാര്‍ അഹ്​മദ്​ എന്നിവരും അനുഭവങ്ങള്‍ പ​ങ്കുവെച്ചു. ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജൂറി കോഓഡിനേറ്റര്‍ കൂടിയായ പ്രമുഖ സാമൂഹിക പ്രവര്‍ത്തക മനീഷ സേഥി ആമുഖപ്രഭാഷണം നടത്തി. 
ഡോ. എം.ജി.എസ്. നാരായണന്‍, ​ഐ.ബി മുന്‍ അസി. ഡയറക്​ടര്‍ കെ.എസ്. സുബ്രഹ്​മണ്യന്‍, മുന്‍ അഡീ. സോളിസിറ്റര്‍ ജനറല്‍ അഡ്വ. രവിവര്‍മ കുമാര്‍, ഡോ. എം.വി. നാരായണന്‍, മുന്‍​ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡോ. സജ്ജാദ് ഹസന്‍, മനുഷ്യാവകാശ പ്രവര്‍ത്തക അഡ്വ. വസുധ നാഗരാജ് എന്നിവര്‍​ ജൂറി നിയന്ത്രിച്ചു. 

സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ്​ ടി. ശാക്കിര്‍, ശാരിബ്​ അലി എന്നിവര്‍ സംസാരിച്ചു. സൗത്ത് ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്സ് ഡോക്യുമെ​ന്‍േറഷന്‍ സെന്‍റര്‍, പീപ്​ള്‍സ് വാച്ച്, പി.യു.സി.എല്‍, ക്വില്‍ ഫൗണ്ടേഷന്‍, ഹ്യൂമന്‍ റൈറ്റ്സ് ലോ നെറ്റ്​വര്‍ക്ക്, എന്‍.സി.എച്ച്​.ആര്‍.ഒ, ജാമിഅ ടീച്ചേഴ്​സ് സോളിഡാരിറ്റി അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുമായി സഹകരിച്ചാണ് ട്രൈബ്യൂണല്‍ സംഘടിപ്പിച്ചത്​.

ഭീകരവാദ കേസുകളില്‍ കുറ്റമുക്​തരാക്കപ്പെടുന്നവര്‍ക്ക്​ നഷ്​ടപരിഹാരം ഉറപ്പാക്ക​ണം –മനീഷ സേഥി

കോഴി​​ക്കോട്​: ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ ​പ്രതിചേര്‍ക്കപ്പെട്ട്​ വര്‍ഷങ്ങളായി ജയിലില്‍ കിടന്നശേഷം കുറ്റമുക്​തരാക്കപ്പെടുന്നവര്‍ക്ക്​ മതിയായ നഷ്​ടപരിഹാരം ഉറപ്പാക്ക​ണമെന്ന്​ പ്രമുഖ സാമൂഹിക പ്രവര്‍ത്തക മനീഷ സേഥി. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഇന്നസന്‍സ് നെറ്റ്​വര്‍ക്കിനു കീഴിലെ രണ്ടാമത്​ പീപ്​ള്‍സ് ട്രൈബ്യൂണല്‍ ജൂറി അഭിപ്രായങ്ങള്‍ ഏകോപിപ്പിച്ച്​ സംസാരിക്കുകയായിരുന്നു അവര്‍. 

വിചാരണത്തടവുകാരായി വര്‍ഷങ്ങളോളമാണ്​ പലര്‍ക്കും ജയിലില്‍ കിടക്കേണ്ടിവരുന്നത്​. ഇത്തരക്കാരെ കുറ്റമുക്​തരാക്കു​മ്പോള്‍ നഷ്​ടപരിഹാരം നല്‍കുന്നതിന്​ നിയമത്തില്‍ വ്യവസ്ഥകളുണ്ട്​. അത്​ പാലിക്കപ്പെടണം. മാത്രമല്ല, ഇവര്‍ക്ക്​ പുനരധിവാസം ഉറപ്പാക്കണം. 

ഭീകരവാദ കേസുകളില്‍ അന്വേഷണം നടത്തുന്ന ചില ഉദ്യോഗസ്ഥര്‍ പ്രത്യേക അജണ്ടകള്‍ നിശ്ചയിച്ച്​ പലരെയും പ്രതിചേര്‍ക്കുകയും അതിനൊത്ത്​ തെളിവുകള്‍ നിര്‍മിക്കുകയും ചെയ്യുന്നതായി ഇതിനകം ​തെളിഞ്ഞിട്ടുണ്ട്​. അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണം. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നതിന്​ മാധ്യമങ്ങള്‍ക്ക്​ സെന്‍സര്‍ഷിപ്​​ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:peoples tribunal
News Summary - peoples tribunal
Next Story