Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാരിസ്​ ആക്രമണം:...

പാരിസ്​ ആക്രമണം: വിവരങ്ങൾ കൈമാറാൻ എൻ.​െഎ.എ സംഘം പാരിസിൽ

text_fields
bookmark_border
പാരിസ്​ ആക്രമണം: വിവരങ്ങൾ കൈമാറാൻ എൻ.​െഎ.എ സംഘം പാരിസിൽ
cancel

കൊ​ച്ചി: ര​ണ്ടു​വ​ർ​ഷം മു​മ്പ്​ ഫ്ര​ഞ്ച്​ ത​ല​സ്​​ഥാ​ന​മാ​യ പാ​രി​സി​ൽ നൂ​റി​ലേ​റെ പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ൻ എ​ൻ.​െ​എ.​എ സം​ഘം പാ​രി​സി​ൽ. ക​ഴി​ഞ്ഞ 26നാ​ണ്​ എ​ൻ.​െ​എ.​എ കൊ​ച്ചി യൂ​നി​റ്റ്​ എ.​എ​സ്.​പി ഷൗ​ക്ക​ത്ത​ലി, ഡ​ൽ​ഹി ഹെ​ഡ്​ ക്വാ​ർ​േ​ട്ട​ഴ്​​സി​ലെ ​​െഎ.​ജി എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘം പാ​രി​സി​ലെ​ത്തി​യ​ത്. മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ ക​ന​ക​മ​ല​യി​ലെ ര​ഹ​സ്യ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ൻ.​െ​എ.​എ തി​രുെ​ന​ൽ​വേ​ലി​യി​ൽ​നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത തൊ​ടു​പു​ഴ സ്വ​ദേ​ശി സു​ബ്​​ഹാ​നി ഹാ​ജാ മൊ​യ്​​തീ​നെ ചോ​ദ്യം ചെ​യ്​​ത​തി​ൽ​നി​ന്ന്​ ല​ഭി​ച്ച പാ​രി​സ്​ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ അ​വി​ടു​ത്തെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്ക്​ കൈ​മാ​റാ​നാ​ണ്​ എ​ൻ.​െ​എ.​എ സം​ഘം അ​വി​ടേ​ക്ക്​ തി​രി​ച്ച​ത്.

2015ൽ ​ഇ​റാ​ഖി​ലെ മൊ​സൂ​ളി​ൽ ​െഎ.​എ​സി​നു​വേ​ണ്ടി യു​ദ്ധം ചെ​യ്​​ത​താ​യി സു​ബ്​​ഹാ​നി ഹാ​ജാ മൊ​യ്​​തീ​ൻ എ​ൻ.​െ​എ.​െ​എ​ക്ക്​ മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഉ​മ​ർ ഖാ​ത്തി ഖാ​ലി​ഫ്​ എ​ന്ന​യാ​ളു​ടെ റെ​ജി​മ​െൻറി​ലാ​ണ്​ പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും ഇ​തി​​െൻറ ക​മാ​ൻ​ഡ​ർ അ​ബു​ൽ സു​ലൈ​മാ​നി അ​ൽ ​​​ഫ്രാ​ൻ​സീ​സി എ​ന്ന​യാ​ളാ​ണെ​ന്നും മൊ​ഴി​യി​ലു​ണ്ടാ​യി​രു​ന്നു. ഇൗ ​സ​മ​യ​ത്ത്,​ പാ​രി​സ്​ ​ആ​ക്ര​മ​ണ​ത്തി​ലു​ൾ​പ്പെ​ട്ട അ​ബ്​​ദു​ൽ ഹാ​മി​ദ്, അ​ബ്​​ദു​സ്സ​ലാം, മു​ഹ​മ്മ​ദ്​ ഉ​സ്​​മാ​ൻ എ​ന്നി​വ​ർ അ​ബു​ൽ സു​ലൈ​മാ​നി​യെ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യി​രു​ന്ന​താ​യാ​ണ്​ സു​ബ്​​ഹാ​നി​യു​ടെ മൊ​ഴി.

ഇ​തി​ൽ അ​ബ്​​ദു​ൽ ഹാ​മി​ദ്​ പാ​രി​സ്​ ആ​ക്ര​മ​ണ​ത്തി​ന്​ പി​ന്നാ​ലെ സു​ര​ക്ഷ ഏ​ജ​ൻ​സി​യു​ടെ പ്ര​ത്യാ​​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. മ​റ്റു​ര​ണ്ടു​പേ​ർ ഇ​പ്പോ​ഴും ​ഫ്ര​ഞ്ച്​ ഏ​ജ​ൻ​സി​യു​ടെ ക​സ്​​റ്റ​ഡി​യി​ലാ​ണ്. എ​ൻ.​െ​എ.​എ നേ​ര​ത്തേ ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം അ​വ​സാ​നം പാ​രി​സ്​ സം​ഘം എ​ൻ.​െ​എ.​എ​യു​ടെ ഡ​ൽ​ഹി ഹെ​ഡ്​ ക്വാ​ർ​േ​ട്ട​ഴ്​​സ്​ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​​െൻറ തു​ട​ർ​ച്ച​യാ​യാ​ണ്​ അ​വി​ടു​ത്തെ ഏ​ജ​ൻ​സി​യു​മാ​യി ച​ർ​ച്ച​ന​ട​ത്താ​ൻ ക​ന​ക​മ​ല കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​നാ​യ എ.​പി. ഷൗ​ക്ക​ത്ത​ലി​യെ അ​വി​ടേ​ക്ക്​ ക്ഷ​ണി​ച്ച​ത്. മൂ​ന്ന്​ ഏ​ജ​ൻ​സി​ക​ളു​മാ​യി ച​ർ​ച്ച​ന​ട​ത്തി എ​ൻ.​െ​എ.​എ സം​ഘം  ഫ്രാ​ൻ​സി​ൽ​നി​ന്ന്​ ഞാ​യ​റാ​ഴ്​​ച മ​ട​ങ്ങും.

ത​നി​ക്കൊ​പ്പം ​െഎ.​എ​സ്​ ക്യാ​മ്പി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ ക​ൺ​മു​ന്നി​ൽ ​െകാ​ല​ചെ​യ്യ​പ്പെ​ടു​ന്ന​ത്​ ക​​ണ്ട​തോ​ടെ​യാ​ണ​ത്രേ സു​ബ്​​ഹാ​നി ​ഹാ​ജാ മൊ​യ്​​തീ​ൻ ക്യാ​മ്പ്​ വി​ട്ട്​ തു​ർ​ക്കി വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക്​ തി​രി​ച്ച​ത്. ഇ​തി​നു​മു​മ്പ്​ ഇ​യാ​ൾ സി​റി​യ​ൻ ജ​യി​ലി​ൽ കി​ട​ന്ന​താ​യും എ​ൻ.​െ​എ.​എ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. നി​ല​വി​ൽ സു​ബ്​​ഹാ​നി കാ​ക്ക​നാ​ട്​ ജി​ല്ല ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paris terror attacknia team
News Summary - paris terror attack indian nia team in paris
Next Story