Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right30 വിദ്യാർഥികൾ...

30 വിദ്യാർഥികൾ നിയമപോരാട്ടത്തിലൂടെ കരുണ  മെഡി. കോളജിൽ പ്രവേശനത്തിന്​

text_fields
bookmark_border
30 വിദ്യാർഥികൾ നിയമപോരാട്ടത്തിലൂടെ കരുണ  മെഡി. കോളജിൽ പ്രവേശനത്തിന്​
cancel
തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട്​ ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​വേ​ശ​നം ല​ഭി​ക്കാ​തെ പോ​യ 30 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സു​പ്രീം​കോ​ട​തി വി​ധി പ്ര​കാ​രം ആ​ഗ​സ്​​റ്റ്​  28, 29 തീ​യ​തി​ക​ളി​ൽ പ്ര​വേ​ശ​നം ന​ൽ​കും. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ​ഴ​യ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ണ്​ ന​ട​പ​ടി​ക​ൾ. 30 വി​ദ്യാ​ർ​ഥി​ക​ളും യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന മു​ഴു​വ​ൻ രേ​ഖ​ക​ളും ഫീ​സു​മാ​യി ഹാ​ജ​രാ​ക​ണം. 29ന്​ ​വൈ​കീ​ട്ട്​ നാ​ലി​ന​കം പ്ര​വേ​ശ​നം നേ​ടി​യി​ല്ലെ​ങ്കി​ൽ ഇ​വ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളാ​യി ക​ണ​ക്കാ​ക്കി 30, 31 തീ​യ​തി​ക​ളി​ൽ സ്​​പോ​ട്ട്​​ അ​ഡ്​​മി​ഷ​നി​ൽ നി​ക​ത്തും. 

ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​വേ​ശ​ന​ത്തി​ൽ കൃ​ത്രി​മം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ 30 സീ​റ്റു​ക​ളി​ലെ പ്ര​വേ​ശ​നം പ്ര​വേ​ശ​ന മേ​ൽ​നോ​ട്ട സ​മി​തി റ​ദ്ദാ​ക്കി​യ​ത്. ഇൗ ​സീ​റ്റു​ക​ളി​ലേ​ക്ക്​ മെ​റി​റ്റ്​ പ്ര​കാ​രം 30 വി​ദ്യാ​ർ​ഥി​ക​ളെ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ അ​ലോ​ട്ട്​​​മ​െൻറ്​ ന​ട​ത്തി​യെ​ങ്കി​ലും കോ​ള​ജ്​ അ​ധി​കൃ​ത​ർ ഇ​തി​നെ​തി​രെ ഹൈ​കോ​ട​തി​യെ​യും സു​പ്രീം​കോ​ട​തി​യെ​യും സ​മീ​പി​ച്ചു. കേ​സു​ക​ൾ ത​ള്ളി​യ കോ​ട​തി പ​ക​രം അ​േ​ലാ​ട്ട്​​​മ​െൻറ്​ ന​ട​ത്തി​യ 30 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇൗ ​വ​ർ​ഷം പ്ര​വേ​ശ​നം ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ്​ നി​യ​മ​പോ​രാ​ട്ട​ത്തി​ലൂ​ടെ അ​ർ​ഹ​ത​പ്പെ​ട്ട സീ​റ്റി​ലേ​ക്ക്​ ഇൗ ​വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തു​ന്ന​ത്. അ​ഞ്ച​ര​ക്ക​ണ്ടി ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​വേ​ശ​ന​ത്തി​ൽ കൃ​ത്രി​മം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന്​ 150 സീ​റ്റു​ക​ളി​ലെ​യും പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യി​രു​ന്നു. ന​ട​പ​ടി സു​പ്രീം​കോ​ട​തി​യും ശ​രി​വെ​ച്ചി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadkerala newskaruna medical collegemalayalam newsstudents admission
News Summary - palakkad karuna medical college 30 students admission by court- Kerala news
Next Story