Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫൈസലി​െൻറ വിയോഗത്തിന്...

ഫൈസലി​െൻറ വിയോഗത്തിന് ഒരാണ്ട്; മങ്ങിയ പ്രതീക്ഷകളിൽ കുടുംബം 

text_fields
bookmark_border
ഫൈസലി​െൻറ വിയോഗത്തിന് ഒരാണ്ട്; മങ്ങിയ പ്രതീക്ഷകളിൽ കുടുംബം 
cancel
camera_alt??????????? ???????????? ???? ?????????????

തിരൂരങ്ങാടി: ‘കുടുംബത്തി​​െൻറ ഏക പ്രതീക്ഷയായിരുന്നു ഫൈസൽ. അണഞ്ഞുപോയ അവൻ തിരിച്ചുവരില്ല എന്നറിയാം. പറക്കമുറ്റാത്ത മക്കളുമായി അവർക്ക് മുന്നിൽ ജീവിതം നീണ്ടുകിടക്കുന്നു. പക്ഷെ, ഞങ്ങളുടെ കാലശേഷം ജസ്നക്കും കുട്ടികൾക്കും ഇനി ആരുണ്ട്’. മതംമാറൽ സംഭവത്തെത്തുടർന്ന്​ കൊടിഞ്ഞിയിൽ കൊല്ലപ്പെട്ട പുല്ലാണി ഫൈസലി​​െൻറ മാതാപിതാക്കളുടെ വാക്കുകളാണിത്​. ഫൈസൽ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരുവർഷം പൂർത്തിയാവുകയാണ്. ഭാര്യ ജസ്‌നയും മൂന്നുമക്കളും തിരുത്തിയിലെ ബന്ധുവീട്ടിലാണ് താമസം. മൂത്തമകൻ ഫഹദ് സംഭവത്തിനുശേഷം പഠനത്തിൽ പിന്നോട്ടുപോയതായി വീട്ടുകാർ പറയുന്നു.

ഈയിടെ സർക്കാറിൽനിന്ന്​ രണ്ടുലക്ഷം രൂപ ലഭിച്ചു. പ്രീ പ്രൈമറി ടീച്ചിങ്​ കോഴ്സ് പൂർത്തിയാക്കിയ ജസ്നക്ക്​ സർക്കാർ തലത്തിൽ വല്ല ജോലിയും ലഭിച്ചെങ്കിൽ മാത്രമേ പ്രതീക്ഷക്ക്​ വകയുള്ളൂ. 2016 നവംബര്‍ 19ന് പുലര്‍ച്ച കൊടിഞ്ഞി ഫാറൂഖ് നഗറിലാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. പിറ്റേദിവസം ഗൾഫിലേക്ക് മടങ്ങാനിരിക്കെ ഭാര്യയുടെ ബന്ധുക്കളെ താനൂർ റെയിൽവേ സ്​റ്റേഷനിൽ സ്വീകരിക്കാൻ പോകുന്നതിനിടെയായിരുന്നു സംഭവം. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfaisal murdermalayalam newskodinhi
News Summary - one year faisal murder kodinhi
Next Story