You are here

പാലക്കാട് വൃദ്ധദമ്പതികൾ വീടിനുളളിൽ കൊല്ലപ്പെട്ട നിലയിൽ

10:07 AM
13/09/2017
murder old couple

പാലക്കാട്: തോലന്നൂരില്‍ വൃദ്ധദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പുളക്കാപ്പറമ്പ് സ്വാമിനാഥന്‍(72) ഭാര്യ പ്രേമകുമാരി(65) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് ഇരുവരും വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. സ്വാമിനാഥനെ  ആയുധം ഉപയോഗിച്ച് കഴുത്തറുത്ത നിലയിലും പ്രേമകുമാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്. ഇവരുടെ രണ്ട് ആണ്‍മക്കളും മകളും സ്ഥലത്തുണ്ടായിരുന്നില്ല.
 

ഇരുവരെയും കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നേരത്തെ വീടിനുള്ളില്‍ ഷോക്കടിപ്പിച്ച് സ്വാമിനാഥനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി അന്വേഷണത്തില്‍ പൊലീസും കണ്ടെത്തിയിരുന്നു. പരാതിയില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് കൃത്യമായ അന്വേഷണം നടക്കാത്തതാണ് കൊലപാതകത്തിന് കാരണമായതെന്ന്നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാൽ കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട് 308ാം വകുപ്പ് പ്രകാരം കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നതായാണ് പൊലീസിന്‍റെ വാദം.

 

COMMENTS