Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓഖി: സർക്കാറിന്​...

ഓഖി: സർക്കാറിന്​ ഇത്തവണ പുതുവത്സരാഘോഷമില്ല

text_fields
bookmark_border
ഓഖി: സർക്കാറിന്​ ഇത്തവണ പുതുവത്സരാഘോഷമില്ല
cancel

തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റ്​ വിതച്ച ദുരന്തം കണക്കിലെടുത്ത്​ സംസ്​ഥാന സർക്കാർ ഇത്തവണ പുതുവത്സരാഘോഷം ഒഴിവാക്കി. വിനോദ സഞ്ചാരവകുപ്പി​​​െൻറ ആഭിമുഖ്യത്തിൽ കോവളത്തും മറ്റ് തീരങ്ങളിലും നടത്തിവരുന്ന കരിമരുന്ന് പ്രയോഗം ഉൾപ്പെ​െടയുള്ള ആഘോഷങ്ങളാണ്​ ​വേണ്ടെന്നുവെച്ചത്​. ആഘോഷപരിപാടികൾക്ക്​ പകരം ഓഖി ദുരന്തത്തിൽ മരിച്ചവർക്ക്​ ആദരാഞ്​ജലിയും ദുരിതബാധിതർക്ക് ഐക്യദാർഢ്യവും പ്രഖ്യാപിക്കും. വിനോദസഞ്ചാര വകുപ്പ് കോവളത്ത് 1000 മൺചെരാതുകളും 1000 മെഴുകുതിരികളും തെളിയിക്കും. ഡിസംബർ 31ന്​ സന്ധ്യയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യ തിരി തെളിയിക്കും. ഓഖി ചുഴലിക്കാറ്റിൽ ജീവൻ നഷ്​ടപ്പെട്ടവർക്ക് സ്മരണാഞ്​ജലി അർപ്പിക്കുകയും ദുരന്തബാധിതർ​െക്കാപ്പം സംസ്ഥാന സർക്കാർ ഉണ്ടെന്ന് ഓർമിപ്പിക്കുകയുമാണ്​ ഇതുവഴി ലക്ഷ്യമിടുന്നതെന്ന്​ മന്ത്രി അറിയിച്ചു.

ഒാഖി: കേരളത്തിന്​ 404 കോടിയുടെ അടിയന്തരസഹായത്തിന്​ ശിപാർശ ചെയ്യും -കേന്ദ്രസംഘം
ഓഖി ദുരന്തവുമായി ബന്ധപ്പെട്ട്​ കേരളത്തിന്​ 404 കോടി രൂപയുടെ അടിയന്തരസഹായം ലഭ്യമാക്കാൻ ശിപാര്‍ശ ചെയ്യുമെന്ന് നാശനഷ്​ടങ്ങൾ വിലയിരുത്താനെത്തിയ കേന്ദ്രസംഘം അറിയിച്ചു. ദുരന്തവുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ ന്യായമാണെന്ന് കേന്ദ്ര സംഘത്തലവനും കേന്ദ്ര ആഭ്യന്തരവകുപ്പിന് കീഴിലുള്ള ദുരന്തനിവാരണവിഭാഗം അഡീഷനല്‍ സെക്രട്ടറിയുമായ ബിപിന്‍ മല്ലിക്ക് മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. അടിയന്തരസഹായം സംബന്ധിച്ച കാര്യങ്ങൾ മാത്രമേ സംഘം ശിപാർശ ചെയ്യുകയുള്ളൂ. കേരളം സമർപ്പിച്ച പ്രത്യേക പാക്കേജ്​ സംബന്ധിച്ച കാര്യങ്ങൾ വിവിധ വകുപ്പുകൾ ചേർന്ന്​ തീരുമാനിക്കേണ്ട കാര്യമാണ്​. സ്ഥിതിഗതികള്‍ വിലയിരുത്തിയ ഉന്നതതല യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആദ്യം 422 കോടിയുടെ അടിയന്തരസഹായം ആവശ്യപ്പെട്ട്​ നിവേദനം സമർപ്പിച്ച കേരളം അത്​ പുതുക്കി 442 കോടി രൂപയുടെ പുതിയ ആവശ്യമാണ്​ സംഘത്തിന്​ മുന്നിൽ അവതരിപ്പിച്ചത്​. ഇതിൽ 133 കോടി കഴിഞ്ഞദിവസം കേന്ദ്രം ലഭ്യമാക്കിയിരുന്നു. കേരളം ഉന്നയിച്ചതിൽ  226 കോടി രൂപക്കുള്ള ആവശ്യം കേന്ദ്ര മാനദണ്ഡമനുസരിച്ചുള്ളതായിരുന്നില്ല. എന്നാല്‍, ഇതില്‍ 38 കോടി രൂപ ഒഴികെ ബാക്കി  ശിപാര്‍ശയില്‍ ഉള്‍പ്പെടുത്താമെന്ന് കേന്ദ്രസംഘം സംസ്ഥാനത്തെ അറിയിച്ചുവെന്ന്​ മന്ത്രി ടി.എം. തോമസ്​ ​െഎസക്​ വ്യക്​തമാക്കി. സംസ്​ഥാനം ഉൾപ്പെടുത്തിയ അടിയന്തര പ്രവർത്തനങ്ങളും മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം ഉൾ​െപ്പടെയുള്ള 38 കോടി രൂപ അനുവദിക്കാനാകില്ലെന്ന നിലപാടാണ്​ സംഘം കൈക്കൊണ്ടത്​. 

സംഘം സമര്‍പ്പിക്കുന്ന ശിപാര്‍ശയില്‍ അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാറാണ്. സംസ്ഥാന സര്‍ക്കാറിനെ കൂടാതെ വിവിധ രാഷ്​ട്രീയകക്ഷികളും വിവിധ സംഘടനകളും സഭയും പ്രത്യേകം പ്രത്യേകം നിവേദനം നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ശിപാര്‍ശ നല്‍കുക. ഇൗമാസം 26ന്​ കേരളത്തിലെത്തിയ സംഘം ​മൂന്നായി തിരിഞ്ഞ്​ മൂന്ന്​ ദിവസങ്ങളിൽ സംസ്​ഥാനത്തെ ഒാഖി ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. തുടർന്നാണ്​ വെള്ളിയാഴ്​ച ഉന്നതതലയോഗം ചേർന്ന്​ റിപ്പോർട്ടിന്​ അന്തിമരൂപം നൽകിയത്​.  
ഭാവിയില്‍ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ നേരിടുന്നതിനുള്ള ദീര്‍ഘകാല പദ്ധതികള്‍ക്കും അടിയന്തര ധനസഹായത്തിനുമായി രണ്ട് നിവേദനങ്ങളാണ് കേരളം സമര്‍പ്പിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ദുരന്തം ബാധിച്ച പ്രദേശങ്ങളിലെല്ലാം സന്ദര്‍ശനം നടത്തിയ സംഘം സഹാനുഭൂതിയോടും അനുഭാവപൂര്‍വവുമാണ് പ്രവര്‍ത്തിച്ചത്. പതിവില്‍നിന്ന് വ്യത്യസ്തമായ സമീപനമായിരുന്നു. മാനദണ്ഡങ്ങളുമായി യോജിക്കാത്ത തുകകള്‍ ശിപാര്‍ശയില്‍ ഇടംപിടിച്ചിട്ടും കേരളത്തിന് അനുകൂലമായ നിലപാടാണ് സംഘം സ്വീകരിച്ചത്. ഇതിന് നന്ദി പറയുന്നു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ നടപ്പാക്കേണ്ട പാര്‍പ്പിട പദ്ധതികളടക്കമുള്ള ശിപാര്‍ശകളും കേരളം സമര്‍പ്പിച്ചിട്ടുണ്ട്. സൂനാമി ഫണ്ട്​ വകമാറ്റി വിതരണം ചെയ്​തതുപോലുള്ള നടപടികളൊന്നും ഒാഖി ദുരന്തത്തിലുണ്ടാകില്ലെന്നും അർഹപ്പെട്ടവർക്കുതന്നെ തുക ലഭ്യമാകുന്നുവെന്ന്​ ഉറപ്പുവരുത്തുമെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം, റവന്യൂ സെക്രട്ടറി പി.എച്ച്​. കുര്യൻ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. വൈകുന്നേരത്തോടെ കേന്ദ്രസംഘം മടങ്ങി. 


മത്സ്യത്തൊഴിലാളികൾക്ക്​ നൈപുണ്യ പരിശീലനം നൽകണം -കേന്ദ്രസംഘം
മത്സ്യത്തൊഴിലാളികള്‍ക്ക് വിവിധ നൈപുണ്യ പരിശീലനവും മതിയായ വിദ്യാഭ്യാസവും ലഭ്യമാക്കണമെന്നും മത്സ്യത്തില്‍നിന്നുള്ള ഉപോൽപന്നങ്ങള്‍ തയാറാക്കുന്നതിന് ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും ഒാഖി ദുരിതം വിലയിരുത്താനെത്തിയ കേന്ദ്രസംഘം നിർദേശിച്ചു. ഉന്നതതലയോഗത്തിലാണ്​ അവർ ഇൗ നിർദേശം മുന്നോട്ടുവെച്ചത്​. മത്സ്യത്തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട യന്ത്രബോട്ടുകള്‍ ലഭ്യമാക്കണമെന്നും ബോട്ടുകളില്‍ ജി.പി.എസ് സംവിധാനം ഉള്‍പ്പെടെ ഏര്‍പ്പെടുത്തണമെന്നും സംഘം നിരീക്ഷിച്ചു. കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളെ കടൽത്തീരത്തിന്​ സമീപത്തുനിന്ന് മാറ്റി പുനരധിവസിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പുതിയ ഭവനങ്ങള്‍ സേഫ് സോണില്‍ നിർമിക്കുക, മാരിടൈം ബോര്‍ഡ് സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളും സംഘം മുന്നോട്ടു​െവച്ചു.  കേരളത്തി​​​െൻറ തീരമേഖലയില്‍ ജനസാന്ദ്രത കൂടുതലായതിനാല്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം കേന്ദ്രസംഘത്തോട്​ ആവശ്യപ്പെട്ടു. ഓഖി ദുരന്തബാധിത പ്രദേശങ്ങളുടെ ചിത്രങ്ങളും ഓഖി ദുരന്തത്തെക്കുറിച്ച് വിവിധ മാധ്യമങ്ങളില്‍വന്ന റിപ്പോര്‍ട്ടുകളും ഉള്‍ക്കൊള്ളിച്ച് ആല്‍ബം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സംഘത്തലവൻ ബിപിന്‍ മല്ലിക്കിന് കൈമാറി. 


ഒാഖി: ദുരിതബാധിതർക്ക്​ പുനരധിവാസ പാക്കേജുമായി ലത്തീൻ അതിരൂപത
തിരുവനന്തപുരം: ഒാഖി ദുരന്തത്തിന്​ ഇരകളായ കുടുംബങ്ങൾക്കായി അഞ്ചുവർഷ​ം നീളുന്ന പുനരധിവാസ പദ്ധതികൾ ലത്തീൻ അതിരൂപത പ്രഖ്യാപിച്ചു. ​സ​​െൻറ് ​ജോസഫ്​ സ്​കൂളിൽ നടന്ന ഒാഖി ദുരന്തബാധിതർക്കായുള്ള  പ്രാർഥന ചടങ്ങിനൊടുവിലാണ്​ ആർച്ച്​ ബിഷപ്​ സൂസപാക്യം 100 കോടിയുടെ ഒാഖി പാക്കേജ്​ അവതരിപ്പിച്ചത്​. കേന്ദ്ര^സംസ്ഥാന സർക്കാറുകളുടെ പദ്ധതികൾക്ക്​ സമാന്തരമോ പകരമോ അല്ല അതിരൂപതയുടെ പാക്കേജെന്നും ഒാഖിയുടെ ഇരകളെ ജീവിതത്തിലേക്ക്​ കൈപിടിച്ചുകയറ്റാനുള്ള സഹായമാണിതെന്നും അദ്ദേഹം പറഞ്ഞു. യൂസുഫലി, ജോയ്​ ആലുക്കാസ്​ തുടങ്ങിയവരുടെ ​െഎക്യദാർഢ്യം പുനരധിവാസ പദ്ധതികൾക്കുണ്ട്​. തൊഴിൽ, ആരോഗ്യം, വിവാഹസഹായം, ഭവനം എന്നീ മേഖലകളെ അടിസ്ഥാനപ്പെടുത്തിയാണ്​ പാക്കേജ്​ തയാറാക്കിയത്​. നാശനഷ്​ടങ്ങളെക്കുറിച്ച്​ പഠിക്കാൻ സഭ നിയോഗിച്ച വിദഗ്​ധ സമിതിയുടെ നിർദേശ​പ്രകാരമായിരിക്കും സഹായങ്ങൾ നൽകുകയെന്ന​​ും അദ്ദേഹം പറഞ്ഞു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsOkhi cyclone
News Summary - okhi cyclone
Next Story