You are here

ഒാഖി: തമിഴ്​നാട്​ അതിർത്തിയിൽ റെയിൽ ഉപരോധം: ട്രെയിനുകൾ റദ്ദാക്കി

  • കു​ഴി​ത്തു​റ​യി​ൽ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നും റോ​ഡും ഉ​പ​രോ​ധി​ച്ചു

16:21 PM
07/12/2017
okhi-4
ക​ന്യാ​കു​മാ​രി​ കു​ഴി​ത്തു​റ​യി​ൽ റെ​യി​ൽ​വേ ട്രാക്ക്​ ഉപരോധിക്കുന്ന പ്രതിഷേധക്കാർ

കു​ഴി​ത്തു​റ (കന്യാകുമാരി): ഓ​ഖി ദു​ര​ന്ത​ത്തി​ൽ ക​ട​ലി​ൽ കാ​ണാ​താ​യ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ  1013ഒാ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​തി​നാ​യി​ര​ത്തോ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ കു​ഴി​ത്തു​റ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു. തൂ​ത്തൂ​ർ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ട്ട തൂ​ത്തൂ​ർ, ചി​ന്ന​ത്തു​റ, വ​ള്ള​വി​ള, മാ​ർ​ത്താ​ണ്ഡം​തു​റ, നീ​രോ​ഡി, ഇ​ര​വി​പു​ത്ത​ൻ​തു​റ, ഇ​ര​യി​മ്മ​ൻ​തു​റ, പൂ​ത്തു​റ എ​ന്നീ എ​ട്ട് മ​ത്സ്യ​ബ​ന്ധ​ന ഗ്രാ​മ​ങ്ങ​ളി​ലെ സ്​​ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ങ്ങി​യ സം​ഘം ബ​ന്ധ​പ്പെ​ട്ട സ​ഭാ​ധ്യ​ക്ഷ​ന്മാ​രു​ടെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ജാ​ഥ​യാ​യി പു​റ​പ്പെ​ട്ട​ത്. 

ജാ​ഥ ചി​ന്ന​ത്തു​റ​യി​ൽ​നി​ന്ന്​ തു​ട​ങ്ങി നി​ദ്ര​വി​ള, പു​തു​ക്ക​ട, മു​ഞ്ചി​റ, കാ​പ്പി​ക്കാ​ട് വ​ഴി 15 കി​ലോ​മീ​റ്റ​ർ ക​ട​ന്ന് കു​ഴി​ത്തു​റ വെ​സ്​​റ്റ്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ​വ​ഴി കു​ഴി​ത്തു​റ സ്​​റ്റേ​ഷ​നി​ൽ എ​ത്തി​ച്ചേ​ർ​ന്നു. അ​യ​ൽ സം​സ്ഥാ​ന​മാ​യ കേ​ര​ളം സ​ർ​വ​സ​ന്നാ​ഹ​വും ഉ​പ​യോ​ഗി​ച്ച് ക​ട​ലി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ തി​ര​യു​ക​യും മ​രി​ച്ച​വ​ർ​ക്കും പ​രി​ക്കേ​റ്റ​വ​ർ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും അ​ർ​ഹ​മാ​യ സ​ഹാ​യം ന​ൽ​കു​ക​യും ചെ​യ്യു​മ്പോ​ൾ ത​മി​ഴ്​​നാ​ട്ടി​ൽ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു. 

മു​ഖ്യ​മ​ന്ത്രി സ​മ​ര​സ്ഥ​ല​ത്തെ​ത്തി ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച​ശേ​ഷ​മേ ഉ​പ​രോ​ധം പി​ൻ​വ​ലി​ക്കു​ക​യു​ള്ളൂ​വെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി. ഉ​ച്ച​ക്ക്​ 12ഒാ​ടെ തു​ട​ങ്ങി​യ സ​മ​രം രാ​ത്രി​യും തു​ട​ർ​ന്നു. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഗ്രാ​മ​ങ്ങ​ളെ കേ​ര​ള​ത്തോ​ട് തി​രി​കെ ചേ​ർ​ക്ക​ണ​മെ​ന്ന്്് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. 

ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ക​ട​ലി​ൽ തി​ര​ച്ച​ലി​നാ​യി സ​ർ​ക്കാ​ർ സം​വി​ധാ​ന​മൊ​രു​ക്കി​യി​ല്ലെ​ന്ന് തൂ​ത്തൂ​ർ മേ​ഖ​ല സ​ഭാ​ധ്യ​ക്ഷ​ൻ ഫാ. ​ആ​ൻ​ഡ്രൂ​സ്​ ആ​രോ​പി​ച്ചു. ഉ​പ​രോ​ധ സ​മ​രം മൂ​ലം നാ​ഗ​ർ​കോ​വി​ലി​നും തി​രു​വ​ന​ന്ത​പു​ര​ത്തി​നു​മി​ട​യി​ൽ റെ​യി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. 

തി​രു​വ​ന​ന്ത​പു​രം-​ട്രി​ച്ചി ഇ​ൻ​റ​ർ​സി​റ്റി, നാ​ഗ​ർ​കോ​വി​ൽ-​തി​രു​വ​ന​ന്ത​പു​രം പാ​സ​ഞ്ച​ർ, മെ​മു സ​ർ​വി​സു​ക​ൾ എ​ന്നി​വ മു​ട​ങ്ങി. അ​ന​ന്ത​പു​രി-​ചെ​ന്നൈ എ​ക്സ്​​പ്ര​സും മു​ട​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.

COMMENTS