Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാഖി: ലത്തീൻ അതിരൂപത...

ഒാഖി: ലത്തീൻ അതിരൂപത കൂറ്റൻ രാജ്​ഭവൻ മാർച്ച്​ നടത്തി

text_fields
bookmark_border
ഒാഖി: ലത്തീൻ അതിരൂപത കൂറ്റൻ രാജ്​ഭവൻ മാർച്ച്​ നടത്തി
cancel

തിരുവനന്തപുരം: ഒാഖി ദുരന്തത്തിൽ ഉണർന്ന്​ പ്രവർത്തിക്കാത്ത  സർക്കാർ സംവിധാനങ്ങൾക്കെതിരെയും കടലാഴങ്ങളിൽപെട്ട്​ ഇനിയും  മടങ്ങാവരാത്തവരെ കണ്ടെത്താൻ രക്ഷാ സംവിധാനങ്ങൾ  സജീവമാക്കണമെന്നും ആവശ്യപ്പെട്ട്​ ലത്തീൻ അതിരൂപതയുടെ  നേതൃത്വത്തിൽ സംഘടിപ്പിച്ച തീരവാസികളുടെ രാജ്​ഭവൻ മാർച്ചിൽ സങ്കടക്കടലിരമ്പി. സ്​ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ പ​െങ്കടുത്ത മാർച്ച്​ അധികാരികൾക്ക്​ നേരെയുള്ള താക്കീതുമായി. വിവിധ ജില്ലകളിൽ നിന്നെത്തിയവരും തമിഴ്​നാട്​ കന്യാകുമാരി ജില്ലയിൽ നിന്നെത്തിയവരും പ്രതിഷേധ  മാർച്ചിൽ പങ്കുചേർന്നു.


പാളയത്തുനിന്ന്​ രാവിലെ 11 മണിയോടെ ആരംഭിച്ച മാർച്ചിൽ പ്രതീകാത്​മകമായ ശവമഞ്ചവുമായാണ്​ മത്സ്യത്തൊഴിലാളികൾ നീങ്ങിയത്​.  കറുത്തകൊടികളും ബാഡ്​ജും കാണാതായവരെ  കണ്ടെത്തണമെന്നാവശ്യപ്പെട്ടുള്ള പ്ലക്കാർഡുകളുമായെത്തിയ  മത്സ്യത്തൊഴിലാളികളെ രാജ്​ഭവന്​ മുന്നിൽ പൊലീസ്​ ബാരിക്കേഡ്​ തീർത്ത്​ തടഞ്ഞു. ഭരണസംവിധാനങ്ങളോട്​ ശക്​തമായ അമർഷവും  പ്രതിഷേധവും പ്രകടിപ്പിച്ച പ്രവർത്തകരെ അനുനയിപ്പിക്കാൻ അതത്​  ഇടവവകകളിലെ വികാരിമാർ നന്നേ പാടുപെട്ടു. 

കേന്ദ്ര- സംസ്​ഥാന  സർക്കാറുകൾക്കും മന്ത്രിമാർക്കും നേതാക്കൾക്കും എതിരെ  മുദ്രാവാക്യങ്ങൾ ഉയർന്നു. രാജ്​ഭവന്​ മുൻഭാഗം തൊട്ട്​ ഏതാണ്ട്​ മ്യൂസിയം  ഗേറ്റുവരെ പ്രതിഷേധക്കാർ നീണ്ടു. കടലിലകപ്പെട്ട  മത്സ്യത്തൊഴിലാളികളെ രക്ഷിക്കണമെന്നും ഒാഖി ദേശീയ ദുരന്തമായി  പ്രഖ്യാപിക്കണമെന്നും പ്രധാനമന്ത്രി തീരമേഖല സന്ദർശിക്കകണമെന്നും  മുദ്രാവാക്യങ്ങളിലൂടെ അവർ ആവശ്യപ്പെട്ടു. തിരുവനന്തപുരം ലത്തീൻ  അതിരൂപത ആർച്ച് ബിഷപ് ഡോ.എം. സൂ​ൈസപാക്യം ഉദ്​ഘാടനം  ചെയ്​തു. മത്സ്യ​െത്താഴിലാളികളുടെ രാജ്​ഭവൻ മാർച്ചിനോടനുബന്ധിച്ച്​  ശക്​തമായ പൊലീസ്​ സുരക്ഷയാണ്​ നഗരത്തിൽ സജീകരിച്ചിരുന്നത്​. കൂടാതെ നഗരത്തിൽ രാവിലെ മുതൽ ഗതാഗത ക്രമീകരണവും ​ ഏർപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:susepakyamkerala newsmalayalam newsOckhi Rajbhavan marchockhi rescue operation
News Summary - Ockhi- Rajbhavan march started- Kerala news
Next Story