Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാദിയ കേസ്​: എൻ.​െഎ.എ ...

ഹാദിയ കേസ്​: എൻ.​െഎ.എ  അന്വേഷണം തുടങ്ങി 

text_fields
bookmark_border
ഹാദിയ കേസ്​: എൻ.​െഎ.എ  അന്വേഷണം തുടങ്ങി 
cancel

കൊ​ച്ചി: വൈ​ക്കം സ്വ​ദേ​ശി​നി ഹാ​ദി​യ​യു​ടെ മ​തം​മാ​റ്റ കേ​സി​ൽ എ​ൻ.​െ​എ.​എ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ൻ.​െ​എ.​എ കോ​ട​തി​യി​ൽ എ​ഫ്.​െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​താ​ണ്​ കൊ​ച്ചി യൂ​നി​റ്റ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ തു​ട​ക്കം കു​റി​ച്ച​ത്. ഹാ​ദി​യ എ​ന്ന അ​ഖി​ല​യു​ടെ സ​ഹ​പാ​ഠി​യു​ടെ പി​താ​വ്​ മ​ല​പ്പു​റം മ​ക്ക​ര​പ്പ​റ​മ്പ്​ സ്വ​ദേ​ശി അ​ബൂ​ബ​ക്ക​റി​നെ പ്ര​തി​യാ​ക്കി നേ​ര​ത്തേ പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത എ​ഫ്.​െ​എ.​ആ​ർ വീ​ണ്ടും ര​ജി​സ്​​റ്റ​ർ ചെ​യ്​​ത അ​ന്വേ​ഷ​ണ​സം​ഘം, ഇ​തി​െ​നാ​പ്പം അ​ന്വേ​ഷ​ണം എ​ൻ.​െ​എ.​എ​ക്ക്​ കൈ​മാ​റി​ക്കൊ​ണ്ടു​ള്ള സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​​െൻറ പ​ക​ർ​പ്പും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. 

ആ​ദ്യം കേ​ര​ള പൊ​ലീ​സ് ആ​ക്ടി​ലെ 57ാം വ​കു​പ്പ് പ്ര​കാ​രം ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത ഈ ​കേ​സി​ല്‍ പി​ന്നീ​ട് ഇ​ന്ത്യ​ന്‍ ശി​ക്ഷ നി​യ​മ​ത്തി​ലെ 153 എ , 295 ​എ, 107 തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ കൂ​ട്ടി​ച്ചേ​ർ​ത്തി​രു​ന്നു. മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന്​ പ​റ​ഞ്ഞ്​ ഹാ​ദി​യ​യു​ടെ പി​താ​വ് അ​ശോ​ക​ന്‍ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രു​ന്ന​ത്.

സേ​ല​ത്ത്​ ബി.​എ​ച്ച്.​എം.​എ​സ്​ പ​ഠ​നം ക​ഴി​ഞ്ഞ്​ മ​ട​ങ്ങി​യ ഹാ​ദി​യ സ​ഹ​പാ​ഠി​യു​ടെ വീ​ട്ടി​ൽ താ​മ​സി​ച്ച​താ​യും ഇ​വി​ടെ​വെ​ച്ച്​ മ​തം​മാ​റാ​ൻ അ​ബൂ​ബ​ക്ക​ർ  നി​ർ​ബ​ന്ധി​ച്ചെ​ന്നു​മാ​ണ്​ എ​ഫ്.​െ​എ.​ആ​റി​ലെ ആ​രോ​പ​ണ​ങ്ങ​ൾ. താ​മ​സി​യാ​തെ അ​ബൂ​ബ​ക്ക​റി​ൽ​നി​ന്നും ഹാ​ദി​യ​യി​ൽ​നി​ന്നും മൊ​ഴി​യെ​ടു​ക്കു​മെ​ന്ന​ും എ​ൻ.​െ​എ.​എ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്നും​ പ​രി​ശോ​ധി​ക്കു​മെ​ന്നും അ​വ​ർ വ്യ​ക്​​ത​മാ​ക്കി.

അ​ന്വേ​ഷ​ണ​ത്തി​ന്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച റി​ട്ട. സു​പ്രീം​കോ​ട​തി ജ​ഡ്​​ജി ജ​സ്​​റ്റി​സ്​ ആ​ർ.​വി. ര​വീ​ന്ദ്ര​ൻ ബം​ഗ​ളൂ​രു​വി​ലാ​വും സി​റ്റി​ങ്​ ന​ട​ത്തു​ക. വി​വാ​ഹം റ​ദ്ദാ​ക്കി​യ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ഹാ​ദി​യ​യു​ടെ ഭ​ര്‍ത്താ​വ് ഷ​ഫി​ന്‍ ജ​ഹാ​ന്‍ ന​ല്‍കി​യ ഹ​ര​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് സു​പ്രീം​കോ​ട​തി എ ​ന്‍.​ഐ.​എ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niakerala newsFIRsuprem courthadiya casemalayalam news
News Summary - NIA Register FIR on hadiya case-Kerala news
Next Story