Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൊ​ട്ടി​ലി​ൽ...

തൊ​ട്ടി​ലി​ൽ കി​ട​ന്നു​റ​ങ്ങി​യ പി​ഞ്ചു​കു​ഞ്ഞി​നെ തീ​യി​ട്ടു കൊ​ല്ലാ​ൻ ശ്ര​മം

text_fields
bookmark_border
തൊ​ട്ടി​ലി​ൽ കി​ട​ന്നു​റ​ങ്ങി​യ പി​ഞ്ചു​കു​ഞ്ഞി​നെ തീ​യി​ട്ടു കൊ​ല്ലാ​ൻ ശ്ര​മം
cancel

മ​ഞ്ചേ​ശ്വ​രം: മ​ഞ്ചേ​ശ്വ​ര​ത്ത് തൊ​ട്ടി​ലി​ൽ കി​ട​ന്നു​റ​ങ്ങി​യ ര​ണ്ടു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ തീ​യി​ട്ടു കൊ​ല്ലാ​ൻ ശ്ര​മം. ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ കു​ഞ്ഞി​നെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ മ​ഞ്ചേ​ശ്വ​രം രാ​ഗം കു​ന്നി​ലാ​ണ് സം​ഭ​വം. അ​ഷ്‌​റ​ഫ്--​ജു​നൈ​ദ ദ​മ്പ​തി​മാ​രു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ആ​സാ​ദി​നാ​ണ് ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ​ത്. കു​ട്ടി​യു​ടെ പി​താ​വി​നോ​ടു​ള്ള വൈ​രാ​ഗ്യ​ത്തി​ൽ ബ​ന്ധു​വാ​യ യു​വാ​വാ​ണ് അ​ക്ര​മം ന​ട​ത്തി​യ​​തെ​ന്ന്​ ഇ​വ​ർ പ​റ​ഞ്ഞു.

കു​ട്ടി​യു​ടെ പി​താ​വും ബ​ന്ധു​വാ​യ ഖ​ലീ​ലും ത​മ്മി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വാ​ക്കു​ത​ർ​ക്കം ന​ട​ന്നി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ ഖ​ലീ​ൽ അ​ഷ്‌​റ​ഫി​​​െൻറ വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. അ​ഷ്‌​റ​ഫി​​​െൻറ ഭാ​ര്യ ചാ​യ​യെ​ടു​ക്കാ​ൻ പോ​യ സ​മ​യ​ത്ത്​ ബെ​ഡ്‌​റൂ​മി​ൽ ക​യ​റി തൊ​ട്ടി​ലി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന കു​ഞ്ഞി​ന് തീ​വെ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. ക​ര​ച്ചി​ൽ കേ​ട്ട് മാ​താ​വ് ഓ​ടി​യെ​ത്തി​യ​പ്പോ​ൾ കു​ട്ടി​യു​ടെ ദേ​ഹ​ത്തും തൊ​ട്ടി​ലി​നും തീ​പി​ടി​ച്ച്​ ക​ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ വെ​ള്ളം ത​ളി​ച്ചാ​ണ്‌ തീ​യ​ണ​ച്ച​ത്. ഈ ​സ​മ​യം ഖ​ലീ​ൽ ഇ​റ​ങ്ങി​പ്പോ​വു​ക​യും ചെ​യ്ത​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. 70 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ നി​ല​യി​ലാ​ണ് കു​ട്ടി​യെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കു​ട്ടി അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. ഖ​ലീ​ൽ മാ​ന​സി​ക രോ​ഗി​യാ​ണെ​ന്ന്​ ​െപാ​ലീ​സ്​ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​നു​ശേ​ഷം ഖ​ലീ​ൽ ഒ​ളി​വി​ലാ​ണ്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firebaby
News Summary - new born baby fired
Next Story