Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനക്‌സല്‍ നേതാവ് സി.കെ....

നക്‌സല്‍ നേതാവ് സി.കെ. ഗോപാലന്‍ അറസ്​റ്റിൽ 

text_fields
bookmark_border
നക്‌സല്‍ നേതാവ് സി.കെ. ഗോപാലന്‍ അറസ്​റ്റിൽ 
cancel

സു​ല്‍ത്താ​ന്‍ ബ​ത്തേ​രി: വി​വി​ധ കേ​സു​ക​ളി​ൽ ​പ്ര​തി​യാ​യ ന​ക്‌​സ​ലൈ​റ്റ്​ നേ​താ​വ് കേ​ണി​ച്ചി​റ ച​ക്കാ​ല​ക്ക​ല്‍ സി.​കെ. ഗോ​പാ​ല​നെ(64) പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്​​തു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് പ​ന​മ​ര​ത്തു​നി​ന്നാ​ണ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് ഗോ​പാ​ല​െ​ന പി​ടി​കൂ​ടി​യ​ത്. യു.​എ.​പി.​എ ഉ​ള്‍പ്പെ​ടെ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ണ്ട്.

2004ല്‍ ​അ​യ്യ​ങ്കാ​ളി പ​ട​യു​ടെ പ്ര​വ​ര്‍ത്ത​ക​രു​മാ​യി ഗോ​പാ​ല​ന്‍ ഉ​ള്‍പ്പെ​ടെ ഏ​ഴം​ഗം സം​ഘം ആ​യു​ധ​ങ്ങ​ളും സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളും ല​ഘു​ലേ​ഖ​ക​ളു​മാ​യി മു​ത്ത​ങ്ങ വ​ന​ത്തി​ല്‍ പ്ര​വേ​ശി​ച്ച കേ​സി​ലാ​ണ്  അ​റ​സ്​​റ്റ്. സി.​പി. റ​ഷീ​ദ്, സി.​പി. ഇ​സ്മാ​യി​ൽ, അ​നീ​ഷ് കു​ന്ന​ത്തു​നാ​ട്, ക​ല്ല​റ ബാ​ബു, പ​രേ​ത​രാ​യ ര​വീ​ന്ദ്ര​ന്‍ മ​ല​മ്പു​ഴ, കൃ​ഷ്ണ​ന്‍കു​ട്ടി വ​ണ്ണ​പു​രം എ​ന്നി​വ​രാ​ണ് കേ​സി​ലെ മ​റ്റ് പ്ര​തി​ക​ൾ. 2007ല്‍  ​കു​പ്പാ​ടി​യി​ല്‍ പ​ള്ളി​വി​കാ​രി​യു​ടെ വീ​ട് ആ​ക്ര​മി​ച്ച കേ​സി​ലും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ച്ച കേ​സി​ലും ഗോ​പാ​ല​ന്‍ പ്ര​തി​യാ​യി​രു​ന്നു. 

പ​ന​മ​രം പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍  ഗോ​പാ​ല​​​െൻറ പേ​രി​ൽ കേ​സു​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ബ​ത്തേ​രി പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ബ​ത്തേ​രി പൊ​ലീ​സ് ഹൗ​സ് ഓ​ഫി​സ​ര്‍ ബി​ജു ആ​ൻ​റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ പൊ​ലീ​സ് സം​ഘം ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി അ​റ​സ്​​റ്റ് രേ​ഖ​പ്പെ​ടു​ത്തി.2013ല്‍ ​ദേ​ശ​വി​രു​ദ്ധ പോ​സ്​​റ്റ​റു​ക​ള്‍ പ​തി​ച്ച കേ​സു​ക​ളി​ല്‍  പു​ല്‍പ​ള്ളി, തി​രു​നെ​ല്ലി പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​ണ്​ യു.​എ.​പി.​എ. പ്ര​കാ​രം കേ​സ്​. ബ​ത്തേ​രി ജി.​സി.​എം. ഒ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്ത്​ വൈ​ത്തി​രി സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:naxalck gopalan
News Summary - naxal leader ck gopalan arrested
Next Story