Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയപാത 45 മീറ്റർ:...

ദേശീയപാത 45 മീറ്റർ: സ്​ഥലമെടുപ്പ് സമയ ബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനം

text_fields
bookmark_border
highways
cancel

തിരുവനന്തപുരം: ദേശീയപാത 45 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിന്​ സ്​ഥലമെടുപ്പ് സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയ​​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. എല്ലാ ജില്ലകളിലും സ്​ഥലമെടുപ്പ് നടപടികൾ വേഗത്തിലാണെന്ന് കലക്ടർമാർ റിപ്പോർട്ട് ചെയ്തു. നഷ്​ടപരിഹാരത്തുക ദേശീയപാത അതോറിറ്റി പലതവണ മാറ്റിയതിനാൽ ചില സ്​ഥലങ്ങളിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ട സ്​ഥലമെടുപ്പ് സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. 

വിമാനത്താവള സ്​ഥലമെടുപ്പും യോഗം വിലയിരുത്തി. കോഴിക്കോട് വിമാനത്താവളത്തി​െൻറ റൺവേ വികസനം ഡി-777-200 വിമാനങ്ങൾക്ക് ഇറങ്ങാൻ പറ്റുന്ന രീതിയിൽ വേണമെന്ന്​ എയർപോർട്സ്​ അതോറിറ്റി ഓഫ് ഇന്ത്യ പ്രതിനിധികൾ പറഞ്ഞു. ഇതേപ്പറ്റി അതോറിറ്റി പഠനം നടത്തുന്നുണ്ട്. രണ്ടുമാസം കൊണ്ടു പഠനം പൂർത്തിയാകും. ഈ പഠനത്തിന് ശേഷം വിമാനത്താവള വികസനത്തിന് ആവശ്യമായ സ്​ഥലം ലഭ്യമാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.

തിരുവനന്തപുരം എയർപോർട്ട്​ വികസനത്തിനുളള 18.5 ഏക്കർ ഭൂമി ഡിസംബറിൽ കൈമാറുമെന്ന് റവന്യു അധികൃതർ അറിയിച്ചു. കണ്ണൂർ വിമാനത്താവളത്തിന് 17.5 ഏക്ര ഭൂമിയാണ് ഉടനെ വേണ്ടത്. മൂന്നുമാസംകൊണ്ട് ഭൂമി ലഭ്യമാക്കും. കോട്ടയം വഴിയുളള റെയിൽപാത ഇരട്ടിപ്പിക്കുന്നതിനുളള സ്​ഥലമെടുപ്പ് വേഗത്തിലാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.

മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ,കെ.ടി.ജലീൽ, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, പ്ലാനിങ് അഡീഷണൽ ചീഫ് സെക്രട്ടറി വി.എസ്​. സെന്തിൽ, ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ ജില്ലാകലക്ടർമാർ, പ്രധാന പദ്ധതികളുടെ സ്​ഥലമെടുപ്പി​െൻറ ഏകോപനച്ചുമതല വഹിക്കുന്ന കെ. ബിജു തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newschief ministermalayalam newsNation Highway45 Meter Width
News Summary - Nation Highway 45 Meter Width: Chief Minister Meeting Over -Kerala News
Next Story