Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജാറം തകർക്കൽ: പ്രതിയെ...

ജാറം തകർക്കൽ: പ്രതിയെ നാട്ടിലെത്തിക്കാൻ ശ്രമം

text_fields
bookmark_border
ജാറം തകർക്കൽ: പ്രതിയെ നാട്ടിലെത്തിക്കാൻ ശ്രമം
cancel
camera_alt???????? ???????? ?????? ???? (??? ??????)

നിലമ്പൂർ: നാടുകാണി ചുരത്തിലെ ജാറം തകർത്ത കേസിൽ വിദേശത്തേക്ക് കടന്ന വഴിക്കടവ് മാമാങ്കര അത്തിമണ്ണിൽ ഷാജഹാനെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം ആരംഭിച്ചു. ഇന്ത‍്യൻ എംബസിയുമായി ബന്ധപ്പെട്ടാണ് നാട്ടിലെത്തിക്കുകയെന്ന് അന്വേഷണ സംഘം പറഞ്ഞു. കഴിഞ്ഞ ആഗസ്​റ്റിലാണ് ഇയാൾ അവധിക്ക്​ നാട്ടിലെത്തിയത്. ഒക്ടോബർ ഒമ്പതിനാണ് മടങ്ങിയത്. 

സെപ്റ്റംബറിലാണ് ജാറം തകർത്തത്. അന്വേഷണം ശക്തിപ്പെട്ടതോടെ അടുത്ത സുഹൃത്തുകളെ മാത്രം അറിയിച്ച ശേഷം ഇയാൾ വിദേശത്തേക്ക് മടങ്ങുകയായിരുന്നു. നാട്ടിലെത്തിയ ശേഷം പലതവണ ജാറം തകർക്കാൻ ശ്രമം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. പോത്തുകല്ല്, ഭൂദാനം, വെള്ളക്കട്ട എന്നിവിടങ്ങളിൽനിന്ന്​ ഇതിനായി കാറുകൾ വാടകക്കെടുത്തതായ വിവരവും തെളിവുകളും ലഭിച്ചിട്ടുണ്ട്. 

നേരത്തേ തകർത്ത ജാറം സർവകക്ഷി തീരുമാനപ്രകാരം പുതുക്കിപ്പണിത ശേഷവും തകർക്കാൻ ശ്രമം നടത്തി. രാത്രി പൊലീസ് കാവൽ മൂലം നടക്കാതെ പോയി. ഷാജഹാ‍​​െൻറ വീട്ടിലും അറസ്​റ്റിലായ അനീഷി‍​​െൻറ വീട്ടിലും പൊലീസ് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. അനീഷിനെ കോടതി റിമാൻഡ്​ ചെയ്തു. മതസ്പർധ വളർത്തുക, ആരാധനാലയങ്ങൾ നശിപ്പിക്കുക എന്നീ വകുപ്പുകൾ ചേർത്താണ് കേസ്​. കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന്​ പൊലീസ് പറഞ്ഞു. 
    
ജാറം തകർത്തവരുമായി ബന്ധമില്ല –വിസ്ഡം 
എ​ട​ക്ക​ര: നാ​ടു​കാ​ണി ചു​ര​ത്തി​ലെ ജാ​റം ത​ക​ര്‍ത്ത കേ​സി​ല്‍ പി​ടി​യി​ലാ​യ വ​ഴി​ക്ക​ട​വ് ആ​ന​മ​റി​യി​ലെ അ​നീ​ഷി​നും ഒ​ളി​വി​ലു​ള്ള പ്ര​ധാ​ന​പ്ര​തി മാ​മാ​ങ്ക​ര​യി​ലെ ഷാ​ജ​ഹാ​നും സം​ഘ​ട​ന​യു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് വി​സ്ഡം ​േഗ്ലാ​ബ​ല്‍ ഇ​സ്​​ലാ​മി​ക് മി​ഷ​ന്‍ എ​ട​ക്ക​ര മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്ത​കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. സാ​മൂ​ഹി​ക​ന​ന്മ ഉ​ദ്ദേ​ശി​ച്ച് തീ​വ്ര​വാ​ദ​ത്തി​നെ​തി​രെ പ്ര​വ​ര്‍ത്തി​ക്കു​ന്ന സം​ഘ​ട​ന​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണി​ത്. പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത ന​ട​പ​ടി അ​ഭി​ന​ന്ദ​നാ​ര്‍ഹ​മാ​ണ്. സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ര്‍ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ വി.​പി. ഇ​ബ്രാ​ഹിം, കെ. ​അ​ല​വി, ശ​രീ​ഫ് ക​മ്പ​ള​ക്ക​ല്ല്, പി.​ടി. മു​ഹ​മ്മ​ദ്, ശ​രീ​ഫ് എ​ട​ക്ക​ര എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsnadukani churam jaram
News Summary - nadukani churam jaram
Next Story